For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര്‍ ഈ വര്‍ഷത്തിന്റെ കണ്ടെത്തലുകള്‍', 2021ല്‍ കൈയടി നേടിയ 10 പേരിതാ

2021 കടന്നുപോകാന്‍ തയ്യാറെടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ഈ വര്‍ഷത്തെ യാത്രയാക്കാനുള്ളത്. ലോകം കോവിഡിനെ അതിജീവിച്ച വര്‍ഷമായി 2021നെ വിശേഷിപ്പിക്കാം. അടച്ചുമൂടപ്പെട്ട സ്വപ്‌നങ്ങളുടെ വാതില്‍ തുറന്ന് വീണ്ടും ലോകം പുഞ്ചിരിച്ചപ്പോള്‍ ഒപ്പം കായിക ലോകവും ഉണര്‍ന്നു. നിറഞ്ഞ ഗ്യാലറികളും ആവേശങ്ങളും ആരവങ്ങളും കളങ്ങളില്‍ മുഴങ്ങി.

1

ലോക ക്രിക്കറ്റിലേക്ക് നോക്കുമ്പോള്‍ പല പ്രധാന ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാനായി. യുഎഇയില്‍ ടി20 ലോകകപ്പ് സംഘടിപ്പിക്കുകയും ഓസ്‌ട്രേലിയ വിജയികളാവുകയും ചെയ്തു. ഫ്രാഞ്ചൈസി ക്രിക്കറ്റുകളും ആഭ്യന്തര ക്രിക്കറ്റുകളും വീണ്ടും സജീവമായി. പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയ വര്‍ഷമാണ് 2021. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസന്‍ എന്നിവര്‍ ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നുവന്ന വര്‍ഷം കൂടിയാണ് 2021. ഈ വര്‍ഷം കടന്ന് പോകാന്‍ തയ്യാറെടുക്കവെ 2021ല്‍ ക്രിക്കറ്റില്‍ സജീവമായി കൈയടി നേടിയ ഓരോ ടീമിലെയും ഓരോ താരങ്ങളെ വീതം പരിചയപ്പെടാം.

Also Read: IND vs SA: കോലിക്കു ഭാഗ്യമില്ലെന്ന് ആരു പറഞ്ഞു? കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ധോണി പോലും പിന്നില്‍

കുര്‍ട്ടിസ് കാംഫര്‍ (അയര്‍ലന്‍ഡ്)

കുര്‍ട്ടിസ് കാംഫര്‍ (അയര്‍ലന്‍ഡ്)

2011ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ടീമാണ് അയര്‍ലന്‍ഡ്. എന്നാല്‍ അതിന് ശേഷമുള്ള ടീമിന്റെ വളര്‍ച്ച നോക്കിയാല്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവില്ല. ചില യുവതാരങ്ങളുടെ കടന്നുവരവാണ് എടുത്തുപറയാനുള്ളത്. അതിലൊരാള്‍ കുര്‍ട്ടിസ് കാംഫറാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം 2021ല്‍ ഏഴ് ഏകദിനത്തില്‍ നിന്ന് 232 റണ്‍സും എട്ട് വിക്കറ്റും വീഴ്ത്തിയാണ് കൈയടി നേടിയത്. അയര്‍ലന്‍ഡിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്നുറപ്പുള്ള താരങ്ങളിലൊരാളാണ് കുര്‍ട്ടിസ്.

Also Read: 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണി ഉറപ്പ്, സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ പരിശോധിക്കാം

ഷൊറീഫുല്‍ ഇസ്‌ലാം (ബംഗ്ലാദേശ്)

ഷൊറീഫുല്‍ ഇസ്‌ലാം (ബംഗ്ലാദേശ്)

ബംഗ്ലാദേശ് ക്രിക്കറ്റ് എക്കാലത്തും വമ്പന്‍ ടീമുകളുടെ പേടി സ്വപ്‌നമാണ്. തങ്ങളുടേതായ ദിനം ഏത് വമ്പന്മാരെയും വീഴ്ത്താന്‍ ബംഗ്ലാദേശിന് കഴിവുണ്ട്. അട്ടിമറി വീരന്മാരായ ബംഗ്ലാദേശിന്റെ 2021ലെ കണ്ടെത്തലാണ് ഷൊറീഫുല്‍ ഇസ്‌ലാം. 20കാരനായ താരം പേസ് ബൗളറെന്ന നിലയില്‍ ശോഭിച്ചു. നാല് ഏകദിനത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ടി20യില്‍ 17 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 22 വിക്കറ്റ്. ഇക്കോണമി 7.38. അടുത്ത വര്‍ഷം ടീമിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്താന്‍ ഷൊറീഫുല്‍ ഇസ്‌ലാമിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read: 'സ്മിത്തും കോലിയും വില്യംസണുമില്ല', ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്ത് ഹര്‍ഷ ബോഗ്ലെ

ജെയ്ഡന്‍ സീല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

ജെയ്ഡന്‍ സീല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ 2021ലെ കണ്ടെത്തലാണ് ജെയ്ഡന്‍ സീല്‍സ്. 20കാരനായ പേസര്‍ നാല് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റാണ് നേടിയത്. 2021 വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് നിരാശപ്പെടുത്തിയ വര്‍ഷമാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം മികച്ച തിരിച്ചുവരവ് നടത്തേണ്ടത് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. കീമാര്‍ റോച്ച്,ഷെനോന്‍ ഗബ്രിയേല്‍,ജേസന്‍ ഹോള്‍ഡര്‍,ഒഷെയ്ന്‍ തോമസ്,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് പേസ്‌നിരയെ കടത്തിവെട്ടാന്‍ സീല്‍ഡിനാവുമോയെന്ന് കണ്ടറിയാം.

Also Read: IND vs SA: 'വിഹാരിയോടുള്ള അനീതി', രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ചരിത് അസലന്‍ക (ശ്രീലങ്ക)

ചരിത് അസലന്‍ക (ശ്രീലങ്ക)

2021ലെ ടി20 ലോകകപ്പിലൂടെ ശ്രീലങ്ക കണ്ടെത്തിയ താരമാണ് ചരിത് അസലന്‍ക. ശ്രീലങ്കന്‍ ടീം നിരാശപ്പെടുത്തിയപ്പോഴും അസലന്‍കയുടെ ബാറ്റിങ് പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എട്ട് ഏകദിനത്തില്‍ നിന്ന് 326 റണ്‍സാണ് അദ്ദേഹം നേടിയത്. മധ്യനിരയില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ചു. 24കാരനായ താരം ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്താന്‍ മിടുക്കനാണ്. അടുത്ത സീസണിലെ ഐപിഎല്ലിലും അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അസലന്‍ക.

Also Read: രഞ്ജി ട്രോഫി: കിടിലന്‍ ടീമുമായി കേരളം, ശ്രീശാന്ത് ടീമില്‍!- നയിക്കാന്‍ സച്ചിന്‍ ബേബി

ഹാരിസ് റൗഫ് (പാകിസ്താന്‍)

ഹാരിസ് റൗഫ് (പാകിസ്താന്‍)

പാകിസ്താന്റെ പേസ് നിരയിലേക്കെത്തി ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് ഹാരിസ് റൗഫ്. ഈ വര്‍ഷം പാകിസ്താനായി കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയത് റൗഫാണ്. അതിവേഗത്തില്‍ പന്തെറിയാനാവുമെന്നതാണ് റൗഫിന്റെ സവിശേഷത. 23 മത്സരത്തില്‍ നിന്ന് 25 വിക്കറ്റുകള്‍ റൗഫ് നേടി. 2021ലെ ടി20 ലോകകപ്പിലെ പാകിസ്താന്റെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു റൗഫ്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് 28കാരനായ റൗഫ്.

Also Read: ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ ആര്? ഓരോ ടീമിനെയും വിലയിരുത്തി തിരഞ്ഞെടുക്കാം

ജെന്നിമാന്‍ മലാന്‍ (ദക്ഷിണാഫ്രിക്ക)

ജെന്നിമാന്‍ മലാന്‍ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ തിരിച്ചുവരവ് കണ്ട വര്‍ഷമാണ് 2021. ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ കടക്കാനാവാതെ പോയത്. നിരവധി താരങ്ങള്‍ ശക്തമായ പ്രകടനം നടത്തി 2021ല്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടത് ജെന്നിമാന്‍ മലാനെക്കുറിച്ചാണ്. ഏഴ് ഏകദിനത്തില്‍ നിന്ന് 509 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ഗംഭീര പ്രകടനം നടത്താന്‍ സാധ്യതയുള്ള താരമാണ് ജെന്നിമാന്‍ മലാന്‍.

Also Read: IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

ഡെവോന്‍ കോണ്‍വെ (ന്യൂസീലന്‍ഡ്)

ഡെവോന്‍ കോണ്‍വെ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ കണ്ടെത്തലെന്ന് പറയാവുന്ന താരം ഡെവോന്‍ കോണ്‍വെയാണ്. മൂന്ന് ഫോര്‍മാറ്റിലും മിതച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ടെസ്റ്റില്‍ 63.16 ആണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരാശരി. ഏകദിനത്തില്‍ 75നോടടുത്തും. ടി20യില്‍ 50നോടടുത്ത് ശരാശരിയും 140 സ്‌ട്രൈക്കറേറ്റുമുണ്ട്. അടുത്ത വര്‍ഷം കിവീസ് നിരയില്‍ കൂടുതല്‍ കൈയടി നേടാന്‍ സാധ്യതയുള്ള താരം കോണ്‍വേയാണ്.

Also Read: ആഷസ് ടെസ്റ്റ്: 2021ല്‍ ഡെക്കില്‍ 'ഫിഫ്റ്റി'യുമായി ഇംഗ്ലണ്ട്, പിന്നാലെ ഇന്ത്യയും, വലിയ നാണക്കേട്

ഒല്ലി റോബിന്‍സന്‍ (ഇംഗ്ലണ്ട്)

ഒല്ലി റോബിന്‍സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന് പ്രതീക്ഷക്കൊത്ത് ശോഭിക്കാനാവാത്ത വര്‍ഷമാണ് 2020. എന്നാല്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. അതിലൊരാളാണ് പേസര്‍ ഒല്ലി റോബിന്‍സന്‍. ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. ഈ വര്‍ഷം 32 വിക്കറ്റാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. അടുത്ത വര്‍ഷം ഇംഗ്ലണ്ടിന്റെ പരിമിത ഓവറില്‍ വലിയ അവസരങ്ങള്‍ താരത്തെ തേടിയെത്തിയേക്കും.

Also Read: IPL 2022: ഐപിഎല്‍ ഇനി അടിമുടി മാറും, ആരാധകര്‍ ത്രില്ലടിക്കും, കാത്തിരിക്കുന്ന വമ്പന്‍ മാറ്റങ്ങള്‍

റില്ലി മെറീഡിത്ത് (ഓസ്‌ട്രേലിയ)

റില്ലി മെറീഡിത്ത് (ഓസ്‌ട്രേലിയ)

നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ കണ്ടെത്തലായി പറയാന്‍ കഴിയുന്നത് റില്ലി മെറീഡിത്തിനെയാണ്. പേസറായ താരം തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവനാണ്. വെള്ളബോള്‍ ക്രിക്കറ്റില്‍ വലിയ നേട്ടം കൊയ്യാന്‍ കെല്‍പ്പുള്ള താരമാണ് മെറീഡിത്ത്. 25കാരനായ താരം അടുത്ത വര്‍ഷത്തെ ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങളിലൊരാളായിരിക്കുമെന്നുറപ്പ്.

Also Read: IND vs SA: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, വിഹാരിക്കും ശ്രേയസിനും ഇടമില്ല, രഹാനെ അഞ്ചാം നമ്പറില്‍

സൂര്യകുമാര്‍ യാദവ് (ഇന്ത്യ)

സൂര്യകുമാര്‍ യാദവ് (ഇന്ത്യ)

ഇന്ത്യയുടെ കണ്ടെത്തലെന്ന് പറയാന്‍ നിരവധി താരങ്ങളുണ്ട്. അതില്‍ പ്രധാനി സൂര്യകുമാര്‍ യാദവാണ്. ഏകദിനത്തില്‍ 124 റണ്‍സാണ് അദ്ദേഹം ഈ വര്‍ഷം നേടിയത്. അതും 62 ശരാശരിയില്‍. ടി20യില്‍ 11 മത്സരത്തില്‍ നിന്ന് 244 റണ്‍സും അദ്ദേഹം നേടി. 155.41 ആണ് സ്‌ട്രൈക്കറേറ്റ്. ഇഷാന്‍ കിഷന്‍,വെങ്കടേഷ് അയ്യര്‍ തുടങ്ങി എടുത്തുപറയാനാവുന്ന നിരവധി താരങ്ങള്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമിലുണ്ടായിട്ടുണ്ട്.

Story first published: Monday, December 27, 2021, 14:52 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+