For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, വിഹാരിക്കും ശ്രേയസിനും ഇടമില്ല, രഹാനെ അഞ്ചാം നമ്പറില്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പുല്ല് നിറഞ്ഞ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ സൃഷ്ടിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബൗളിങ് നിരയില്‍ വിശ്വാസം അര്‍പ്പിക്കുന്ന തീരുമാനമാണ് ഇന്ത്യന്‍ നായകന്‍ സ്വീകരിച്ചിരിക്കുന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യയുടെ പേസ് നിരയില്‍ ഇടം പിടിച്ചപ്പോള്‍ പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറിനെയും പരിഗണിച്ചു. ഹനുമ വിഹാരിക്കും ശ്രേയസ് അയ്യര്‍ക്കും പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചില്ല. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ആര്‍ അശ്വിനാണ് ഇന്ത്യ അവസരം നല്‍കിയത്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇടം പിടിച്ചപ്പോള്‍ മധ്യനിരയില്‍ അജിന്‍ക്യ രഹാനെ സ്ഥാനം നിലനിര്‍ത്തിയത് സര്‍പ്രൈസ് നീക്കമായി. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും ദക്ഷിണാഫ്രിക്കയിലെ പരിചയസമ്പത്ത് രഹാനെക്ക് പ്ലേയിങ് 11ല്‍ സ്ഥാനം നല്‍കുകയായിരുന്നു.

പ്ലേയിങ് 11 ഇന്ത്യ: കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ശര്‍ദുല്‍ ഠാക്കൂര്‍,ആര്‍ അശ്വിന്‍,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗര്‍,എയ്ഡന്‍ മാര്‍ക്രം,കീഗന്‍ പീറ്റേഴ്‌സന്‍,റാസി വാന്‍ ഡെര്‍ ഡൂസന്‍,ടെംബ ബാവുമ,ക്വിന്റന്‍ ഡീകോക്ക്,വിയാന്‍ മുല്‍ഡര്‍,മാര്‍ക്കോ ജാന്‍സെന്‍,കേശവ് മഹാരാജ്,കഗിസോ റബാദ,ലൂങ്കി എന്‍ഗിഡി

സമീപകാലത്ത് വിദേശ പര്യടനങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. അവസാന വര്‍ഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനും ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാനും ഇന്ത്യക്കായിരുന്നു. സീനിയര്‍ താരങ്ങള്‍ക്കെല്ലാം ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാം എന്നത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.

വിരാട് കോലി അഞ്ച് ടെസ്റ്റില്‍ നിന്ന് 550 റണ്‍സാണ് ദക്ഷിണാഫ്രിക്കയില്‍ നേടിയത്. അജിന്‍ക്യ രഹാനെ രണ്ട് സെഞ്ച്വറിയും ചേതേശ്വര്‍ പുജാര ഒരു സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം സമീപകാല ഫോം അത്ര മികച്ചതല്ല. റിഷഭ് പന്ത് എന്ന എക്‌സ് ഫാക്ടറിന്റെ സാന്നിധ്യവും ഇന്ത്യക്ക് കരുത്ത് പകരുന്നതാണ്.

virat-rahuldravid

ദക്ഷിണാഫ്രിക്കയുടെ പേസാക്രണത്തെ അതേ നാണയത്തില്‍ ചെറുക്കാന്‍ ഇന്ത്യക്ക് മികവുണ്ട്. മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ എന്നിവരെല്ലാം വിദേശ പിച്ചുകളില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ദക്ഷിണാഫ്രിക്ക പഴയ വീര്യമില്ലാത്ത ടീമായതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ്.

പരിക്ക് രണ്ട് ടീമിനും തലവേദന ഉയര്‍ത്തുന്ന കാര്യമാണ്. സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ അഭാവമാണ് വലിയ തിരിച്ചടി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ രോഹിത്തിന്റെ അഭാവം വലിയ തിരിച്ചടിയാണെന്ന് പറഞ്ഞിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തേക്കും.

മറ്റൊരു സുപ്രധാന താരം രവീന്ദ്ര ജഡേജയാണ്. വിദേശ പിച്ചുകളിലെ ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജക്കും പരിക്കിനെത്തുടര്‍ന്ന് പരമ്പര നഷ്ടമായിരിക്കുകയാണ്. ജഡേജക്ക് പകരം ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ആന്റിച്ച് നോക്കിയേ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താണുള്ളത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്.

രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം നടക്കുന്ന ആദ്യ വിദേശ ടെസ്റ്റ് പരമ്പരയാണിത്. രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് നിര വിദേശത്ത് ഗംഭീര പ്രകടനം നടത്തിയതിനാല്‍ത്തന്നെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നിരാശപ്പെടുത്തിയാല്‍ രാഹുലിനത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.

Story first published: Sunday, December 26, 2021, 13:19 [IST]
Other articles published on Dec 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+