For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് ടെസ്റ്റ്: 2021ല്‍ ഡെക്കില്‍ 'ഫിഫ്റ്റി'യുമായി ഇംഗ്ലണ്ട്, പിന്നാലെ ഇന്ത്യയും, വലിയ നാണക്കേട്

മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ നാണക്കേടിന്റെ റെക്കോഡുമായി ഇംഗ്ലണ്ട്. ഈ വര്‍ഷം ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പൂജ്യത്തിന് പുറത്താവുന്നത് ഇത് 50താം തവണയാണ്. ഒരു വര്‍ഷം കൂടുതല്‍ താരങ്ങള്‍ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താവുന്നു എന്ന നാണംകെട്ട റെക്കോഡാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ഹസന്‍ ഹമീദ് പൂജ്യത്തിന് പുറത്തായതോടെയാണ് ഇത്തരമൊരു നാണംകെട്ട റെക്കോഡ് ഇംഗ്ലണ്ടിന് സ്വീകരിക്കേണ്ടി വന്നത്. 10 പന്തുകള്‍ നേരിട്ട ഹമീദിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് പൂജ്യത്തിന് പുറത്താക്കിയത്.

1

ഇതാദ്യമായല്ല ഇത്തരമൊരു നാണക്കേട് ഇംഗ്ലണ്ടിനുണ്ടാവുന്നത്. 1998ല്‍ 54 തവണയാണ് ഇംഗ്ലണ്ട് താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായ ടീമെന്ന റെക്കോഡും ഇംഗ്ലണ്ടിന്റെ പേരിലാണ്. ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാനുള്ളതിനാല്‍ ഡെക്കിന്റെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

ഓപ്പണര്‍മാരുടെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. ഒരു കാലത്ത് ഗംഭീര ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് നിരയില്‍ ഇന്ന് മികച്ച താരങ്ങളില്ല. ഹസീബ് ഹമീദ്, സാക്ക് ക്രോളി എന്നിവര്‍ ഓപ്പണിങ്ങില്‍ വന്‍ ദുരന്തമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഓപ്പണിങ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റേതാണ്. 14 തവണയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ അഞ്ച് തവണയും പാകിസ്താന്‍ ഓപ്പണര്‍മാര്‍ നാല് തവണയും ഈ വര്‍ഷം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. അവസാന അഞ്ച് ഇന്നിങ്‌സില്‍ ഒരു തവണ പോലും 50 പ്ലസ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായിട്ടില്ല.

2

ഈ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ തവണ ഡെക്കായ ടീമുകളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 34തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഡെക്കിന്റെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശ്,വെസ്റ്റ് ഇന്‍ഡീസ്,സിംബാബ് വെ എന്നിവരാണ്. മൂന്ന് ടീമുകളും 23 താരങ്ങളെ വീതമാണ് പൂജ്യത്തിന് പുറത്താക്കിയത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ നാണക്കേടിന്റെ വര്‍ഷമാണിത്. ജോ റൂട്ടിന്റെ ടെസ്റ്റ് നായകസ്ഥാനവും തെറിച്ചേക്കും. ഈ വര്‍ഷം റൂട്ടിന് കീഴില്‍ 14 ടെസ്റ്റ് ഇംഗ്ലണ്ട് കളിച്ചപ്പോള്‍ ജയിച്ചത് നാലെണ്ണം മാത്രം. എട്ട് മത്സരം തോറ്റു. രണ്ട് മത്സരം സമനിലയായി.

ആഷസില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ രണ്ട് മത്സരവും തോറ്റ ഇംഗ്ലണ്ട് മൂന്നാം മത്സരത്തിലും തകരുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇംഗ്ലണ്ട് 185 റണ്‍സിനാണ് കൂടാരം കയറിയത്. നായകന്‍ ജോ റൂട്ടിന് (50) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ജോണി ബെയര്‍സ്‌റ്റോ (35),ബെന്‍ സ്‌റ്റോക്‌സ് (25),ഒല്ലി റോബിന്‍സന്‍ (22),ഡേവിഡ് മലാന്‍ (14) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. നാല് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

3

ഓസ്‌ട്രേലിയക്കുവേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സും സ്പിന്നര്‍ നതാന്‍ ലിയോണും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. സ്‌കോട്ട് ബോലന്‍ഡ്,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കമ്മിന്‍സ് ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ തകര്‍ത്താണ് തിരിച്ചുവരവ് അറിയിച്ചത്.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഓസ്‌ട്രേലിയ 34 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (23),മാര്‍ക്കസ് ഹാരിസ് (9) എന്നിവരാണ് ക്രീസില്‍. സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് പ്ലേയിങ് 11ലേക്ക് പരിഗണിക്കാത്തത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Story first published: Sunday, December 26, 2021, 14:33 [IST]
Other articles published on Dec 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+