Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ ആര്? ഓരോ ടീമിനെയും വിലയിരുത്തി തിരഞ്ഞെടുക്കാം

2021 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആവേശകരമായ പല മത്സരങ്ങളും സംഭവങ്ങളും നടന്ന വര്‍ഷമാണ് 2021. കോവിഡ് മഹാമാരിയെ അതിജീവിച്ച് ക്രിക്കറ്റ് ലോകം സജീവമായ വര്‍ഷം കൂടിയാണിത്. ആഷസ് ടെസ്റ്റുള്‍പ്പെടെ പ്രശസ്തമായ ഒട്ടുമിക്ക പരമ്പരകളും സംഘടിപ്പിക്കാന്‍ ഈ വര്‍ഷം സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ നോക്കുമ്പോള്‍ അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതും ഇംഗ്ലണ്ടില്‍ പരമ്പരയില്‍ ലീഡെടുത്തതുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്.

നിരവധി യുവപ്രതിഭകള്‍ ടെസ്റ്റിലേക്ക് കടന്നുവന്ന വര്‍ഷം കൂടിയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോരാട്ടം അതിശക്തമാണ്. അവസാന സീസണില്‍ ന്യൂസീലന്‍ഡ് കിരീടം നേടിയപ്പോള്‍ ഇന്ത്യ റണ്ണറപ്പുകളുമായി. ഇത്തവണ കിരീടപ്പോരാട്ടം ആരിലേക്കെത്തുമെന്നത് കാത്തിരുന്ന് കാണണം. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം മികവ് കാട്ടിയ വര്‍ഷം കൂടിയാണിത്. ഈ വര്‍ഷത്തെ മികച്ച ഓള്‍റൗണ്ടര്‍ ആരെന്നത് ഉത്തരം കണ്ടെത്താന്‍ പ്രയാസമുള്ള ചോദ്യമാണ്. അതുകൊണ്ട് തന്നെ ഓരോ ടീമിലെയും ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read : IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

കെയ്ല്‍ ജാമിസന്‍ (ന്യൂസീലന്‍ഡ്)

കെയ്ല്‍ ജാമിസന്‍ (ന്യൂസീലന്‍ഡ്)

ഈ വര്‍ഷത്തെ ന്യൂസീലന്‍ഡിന്റെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ മികവുള്ള താരമാണ് അദ്ദേഹം. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ ക്രിക്കറ്റില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന അദ്ദേഹം ഏഴ് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 105 റണ്‍സാണ് ഈ വര്‍ഷം നേടിയത്. 30* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ഇന്നിങ്‌സില്‍ നിന്ന് 27 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനും അദ്ദേഹത്തിനായി. 26കാരനായ താരം നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. അധികം വൈകാതെ പരിമിത ഓവറിലും അദ്ദേഹം സജീവമായി മാറുമെന്നുറപ്പാണ്.

വിയാന്‍ മുള്‍ഡര്‍ (ദക്ഷിണാഫ്രിക്ക)

വിയാന്‍ മുള്‍ഡര്‍ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇടവേളക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. ടീമിലെ എടുത്തുപറയാവുന്ന ഓള്‍റൗണ്ടര്‍മാരിലൊരാളാണ് മുള്‍ഡര്‍. നാല് ടെസ്റ്റില്‍ നിന്ന് 93 റണ്‍സും എട്ട് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. പേസ് ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് മുള്‍ഡര്‍. 2016ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ്.

 ജോ റൂട്ട് (ഇംഗ്ലണ്ട്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ഈ വര്‍ഷത്തെ മികച്ച ഓള്‍റൗണ്ടര്‍ വിശേഷണം ജോ റൂട്ടിന് അവകാശപ്പെടതാണ്. ഈ വര്‍ഷം ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചു. 14 മത്സരത്തില്‍ നിന്ന് 1630 റണ്‍സാണ് റൂട്ട് ഈ വര്‍ഷം അടിച്ചെടുത്തത്. പല തവണ പന്തെടുക്കേണ്ടി വന്ന റൂട്ട് 14 വിക്കറ്റും വീഴ്ത്തി. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തതിനാല്‍ ടീമിന്റെ പ്രകടനം മികവിനൊത്ത് ഉയരുന്നില്ല. ഈ വര്‍ഷം 14 ടെസ്റ്റില്‍ നിന്ന് നാല് ജയം മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. ഈ വര്‍ഷം ആറ് ടെസ്റ്റ് സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു. ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല.

ആര്‍ അശ്വിന്‍ (ഇന്ത്യ)

ആര്‍ അശ്വിന്‍ (ഇന്ത്യ)

ഇന്ത്യന്‍ ടീമിലെ മികച്ച ടെസ്റ്റ് ഓപ്പണര്‍ വിശേഷണം ആര്‍ അശ്വിന് യോജിക്കുന്നതാണ്. രവീന്ദ്ര ജഡേജയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് അശ്വിനുള്ളത്. ഈ വര്‍ഷം എട്ട് ടെസ്റ്റില്‍ നിന്ന് 52 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഉള്‍പ്പെടെ മികച്ച ബാറ്റിങ് പ്രകടനവും അശ്വിന്‍ നടത്തി. ജഡേജ ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടിയെങ്കിലും സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ജഡേജയേക്കാള്‍ ഈ വര്‍ഷം ഓള്‍റൗണ്ടറായി തിളങ്ങിയത് അശ്വിനാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ)

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ മികച്ച ഓള്‍റൗണ്ടറായി മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് പരിഗണിക്കാവുന്നത്. പിങ്ക് ബോളില്‍ 50 വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ ബൗളറാവാന്‍ സ്റ്റാര്‍ക്കിന് സാധിച്ചത് ഈ വര്‍ഷമാണ്. നാല് മത്സരമാണ് ഈ വര്‍ഷം സ്റ്റാര്‍ക്ക് കളിച്ചത്. വീഴ്ത്തിയത് 12 വിക്കറ്റും. നാല് ഇന്നിങ്‌സില്‍ നിന്ന് 138 റണ്‍സ് നേടാനും അദ്ദേഹത്തിനായി. എല്ലാ വര്‍ഷവും സ്റ്റാര്‍ക്കിന് പരിക്ക് വില്ലനാവാറുണ്ട്. കരിയറിലെ നല്ലൊരു ഭാഗവും പരിക്കിനെത്തുടര്‍ന്ന് വിശ്രമം എടുക്കേണ്ടി വന്ന താരങ്ങളിലൊരാളാണ് സ്റ്റാര്‍ക്ക്.

ഫഹീം ആഷറഫ് (പാകിസ്താന്‍)

ഫഹീം ആഷറഫ് (പാകിസ്താന്‍)

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ ഫഹീം അഷറഫാണ്. 10 വിക്കറ്റാണ് ഫഹീം ഈ വര്‍ഷം നേടിയത്. 38.40 ശരാശരിയില്‍ 384 റണ്‍സും ഫഹീമിന് നേടാനായി. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. മീഡിയം പേസ് എറിയാന്‍ കെല്‍പ്പുള്ള താരത്തിന് പാകിസ്താന്‍ ടീമിനൊപ്പം വലിയ കരിയര്‍ മുന്നിലുണ്ടെന്നുറപ്പാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ മികവ് കാട്ടി വര്‍ന്നു വന്ന ഫഹീം അഷറഫിന് 27വയസ് മാത്രമാണ് പ്രായം. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബൗളറുമാണ് താരം. മൂന്ന് ഫോര്‍മാറ്റിലും താരം പാകിസ്താനായി അരങ്ങേറിയിട്ടുണ്ട്.

ജേസന്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ജേസന്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജേസന്‍ ഹോള്‍ഡര്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹോള്‍ഡര്‍. ഈ വര്‍ഷം എട്ട് ടെസ്റ്റില്‍ നിന്ന് 22 വിക്കറ്റാണ് ഹോള്‍ഡര്‍ നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 16 ഇന്നിങ്‌സില്‍ നിന്ന് 362 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനത്തിരിക്കാനും ഹോള്‍ഡര്‍ക്ക് സാധിച്ചിരുന്നു.

രമേഷ് മെന്‍ഡിസ് (ശ്രീലങ്ക)

രമേഷ് മെന്‍ഡിസ് (ശ്രീലങ്ക)


ശ്രീലങ്കയുടെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറായി രമേഷ് മെന്‍ഡിസിനെ വിശേഷിപ്പിക്കാം. ഈ വര്‍ഷം അരങ്ങേറ്റം കുറിച്ച ച്ച താരം നാല് ടെസ്റ്റില്‍ നിന്ന് രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 26 വിക്കറ്റുകളാണ് നേടിയത്. ബാറ്റുകൊണ്ടും യുവതാരം മോശമാക്കിയില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 100 റണ്‍സാണ് നേടിയത്. 33* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 2500ലധികം റണ്‍സും 109 വിക്കറ്റും നേടിയ താരം ഒരു തവണ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Story first published: Sunday, December 26, 2021, 16:19 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+