Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഐപിഎല്‍ ഇനി അടിമുടി മാറും, ആരാധകര്‍ ത്രില്ലടിക്കും, കാത്തിരിക്കുന്ന വമ്പന്‍ മാറ്റങ്ങള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 2022 ഫെബ്രുവരി 12, 13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം നടക്കാന്‍ പോകുന്ന മെഗാലേലമായതിനാല്‍ വലിയ ആകാംക്ഷയിലാണ് ആരാധകരുമുള്ളത്. ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത നിരവധി സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലേക്കെത്തിയെന്നതാണ്. നവംബറില്‍ത്തന്നെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം നോക്കുമ്പോള്‍ വലിയ താരനിര തന്നെയാണ് മെഗാ ലേലത്തിലേക്കെത്തിപ്പെടുക.

ഡേവിഡ് വാര്‍ണര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങി സൂപ്പര്‍ താരനിര തന്നെയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലേക്കെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് പുതിയ ടീമുകള്‍ മൂന്ന് താരങ്ങളെ വീതം സ്വന്തമാക്കേണ്ടതായുണ്ട്. അങ്ങനെ വന്നാലും വലിയ താരനിര തന്നെ മെഗാ ലേലത്തില്‍ ഉണ്ടായേക്കും. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ മാറ്റങ്ങളാണ് ഐപിഎല്ലില്‍ വരുത്തിയിരിക്കുന്നത്. 15ാം സീസണില്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന പ്രധാന മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആവേശം ഉയര്‍ത്തി 10 ടീമുകള്‍

ആവേശം ഉയര്‍ത്തി 10 ടീമുകള്‍

2011ന് ശേഷം ഐപിഎല്ലില്‍ 10 ടീമുകള്‍ പോരടിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അഹമ്മദാബാദ്, ലഖ്‌നൗ എന്നിവരാണ് പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍. 7090 കോടിക്ക് ഐപിഎല്ലിലേക്കെത്തിയ ലഖ്‌നൗ ടീമിന്റെ പരിശീലകനായി ആന്‍ഡി ഫ്‌ളവറെയും ഉപദേഷ്ടാവായി ഗൗതം ഗംഭീറിനെയും നിയമിച്ചിട്ടുണ്ട്. ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്തിയേക്കും. അഹമ്മാദാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ എത്തിയേക്കും.

2011ല്‍ പൂനെ വാരിയേഴ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നീ രണ്ട് ടീമുകളും ഉണ്ടായിരുന്നു. 10 ടീമുകളെ ഉള്‍ക്കൊള്ളിച്ചാണ് ടൂര്‍ണമെന്റ് ആ സീസണില്‍ നടത്തിയത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ ഈ രണ്ട് ടീമുകളും പിന്നീട് പുറത്തായി. എന്നാല്‍ ഇപ്പോള്‍ എത്തുന്ന അഹമ്മദാബാദും ലഖ്‌നൗവും സാമ്പത്തികമായി വളരെ മെച്ചപ്പെട്ട് നില്‍ക്കുന്ന ഉടമകളുടെ കൈകളിലായതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.

പുതിയ ഫോര്‍മാറ്റ് അവതരിപ്പിച്ചേക്കും

പുതിയ ഫോര്‍മാറ്റ് അവതരിപ്പിച്ചേക്കും

നിലവില്‍ എട്ട് ടീമുകളും മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലേക്കെത്തുകയും ചെയ്യുന്ന രീതിയാണ് ഐപിഎല്ലിലുള്ളത്. ഇതിന് മാറ്റം വരുത്താന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. 74 മത്സരങ്ങള്‍ പുതിയ സീസണിലുണ്ടാവും. 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫുകളും. നിലവിലെ സാധ്യതകള്‍ പ്രകാരം അഞ്ച് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ഉദ്ദേശിക്കുന്നത്. പ്ലേ ഓഫില്‍ നിലവിലെ രീതി തുടരും. ഈ ഫോര്‍മാറ്റിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് ബിസിസി ഐയുടെ സജീവ പരിഗണനിയിലാണെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

മെഗാ ലേല സംവിധാനത്തില്‍ മാറ്റം വന്നേക്കും

മെഗാ ലേല സംവിധാനത്തില്‍ മാറ്റം വന്നേക്കും

ഐപിഎല്ലിലെ മെഗാ താരലേല സംവിധാനം നടക്കുന്ന അവസാന സീസണായി 15ാം സീസണ്‍ മാറിയേക്കും. കാരണം ഒരു ടീം താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയും മൂന്ന് വര്‍ഷത്തിന് ശേഷം മെഗാ താരലേലം നടക്കുമ്പോള്‍ ഇതില്‍ പല യുവതാരങ്ങളെയും ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ മെഗാ ലേല സംവിധാനം മാറ്റണമെന്നാണ് ഫ്രാഞ്ചൈസി ഉടമകളുടെ ആവിശ്യം. ഫുട്‌ബോള്‍ ലീഗുകളിലെപ്പോലെ ട്രാന്‍സ്ഫര്‍ സംവിധാനത്തിലേക്ക് ഐപിഎല്ലിന്റെ ഘടനയും മാറ്റുന്ന കാര്യം പരിഗണനയിലാണെന്നാണ് ലഭിക്കുന്ന സൂചന.

Story first published: Sunday, December 26, 2021, 13:15 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+