ഐപിഎല്‍: ആര്‍സിബി സൂക്ഷിച്ചോ... കെണിയൊരുക്കി കൊല്‍ക്കത്ത, ലക്ഷ്യം കോലി മാത്രമല്ലെന്ന് കാലിസ്

Written By:

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി എട്ടിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിന് തങ്ങള്‍ പൂര്‍ണ സജ്ജരാണെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കോച്ച് ജാക്വിസ് കാലിസ് വ്യക്തമാക്കി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു കീഴില്‍ ഇറങ്ങുന്ന ആര്‍സിബി ഇത്തവണ കന്നിക്കിരീടം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മൂന്നു തവണ ആര്‍ബിസി ഫൈനലില്‍ കടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഐപിഎല്‍: വാംഖഡെയിലെ വീരനാര്? ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം... ഇവര്‍ തീരുമാനിക്കും, മല്‍സരവിധി

ഐപിഎല്‍: കിരീടമാര്‍ക്ക്? പ്രവചനം ഇങ്ങനെ... മുംബൈ നേടില്ല!! സാധ്യത രണ്ട് ടീമുകള്‍ക്ക്

1

ആര്‍സിബി ക്യാപ്റ്റന്‍ കോലിക്കെതിരേ മാത്രമല്ല ടീമിലെ ഓരോ ബാറ്റ്‌സ്മാനെയും വീഴ്ത്താനുള്ള പദ്ധതികള്‍ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നു കാലിസ് പറഞ്ഞു. ബാംഗ്ലൂരെന്നാല്‍ കോലി മാത്രമല്ല, വേറെയും മികച്ച കളിക്കാര്‍ അവര്‍ക്കുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ മാത്രമല്ല ബാംഗ്ലൂരിലെ മറ്റു കളിക്കാരെയും വീഴ്ത്താന്‍ ടീം പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ ടീമിലെ റിസ്റ്റ് സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹലും നേര്‍ക്കുനേര്‍ വരുന്നുവെന്നതും കെകെആര്‍-ആര്‍സിബി മല്‍സരത്തിന്റെ പ്രത്യേകതയാണ്. ചഹസല്‍ ആര്‍സിബിക്കൊപ്പമാണെങ്കില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയാണ് യാദവ് പന്തെറിയുക.

2

ട്വന്റി20 ഫോര്‍മാറ്റില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു കഴിയും. കുല്‍ദീപ്, പിയൂഷ് ചൗള എന്നിവര്‍ തങ്ങളുടെ ടീമിലുണ്ട്. ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാലിസ് പറഞ്ഞു. ആര്‍സിബി മികച്ച ടീമാണ്. ടൂര്‍ണമെന്റില്‍ എല്ലായ്‌പ്പോഴും നല്ല രീതിയില്‍ തുടങ്ങുന്ന ടീം കൂടിയാണ് അവര്‍. ആര്‍സിബിക്കെതിരേ മികച്ച റെക്കോര്‍ഡാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇത്തവണയും നല്ല പ്രകടനം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ടീമിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഗൗതം ഗംഭീറിനു പകരം ദിനേഷ് കാര്‍ത്തികാണ് പുതിയ സീസണില്‍ കെകെആറിന് നയിക്കുന്നത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 13:25 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍