For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പന്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി; താരം പരുക്കിന്റെ പിടിയില്‍? ആശങ്ക പങ്കിട്ട് മുന്‍ താരം

By Abin MP

ഡല്‍ഹി: ഐപിഎല്‍ എന്നത് പല താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. ഐപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ലോകകപ്പിനുള്ള എന്‍ട്രി ടിക്കറ്റ് കിട്ടാനുള്ള അവസാന അവസാന അവസരമാണിത്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിനാല്‍ ഐപിഎല്ലില്‍ പോകപ്പോകെ മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോകകപ്പ് ടീമിലേക്കുള്ള എന്‍ട്രിയ്ക്കായി ഐപിഎല്ലില്‍ കളിക്കുന്നവരില്‍ മുന്‍നിരക്കാരാണ് റിഷഭ് പന്ത്. വാഹനപകടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന പന്തിന് തിരികെ വരാനുള്ള അവസരമാണിത്. അര്‍ധ സെഞ്ചുറിയൊക്കെ നേടി തന്റെ തിരിച്ചുവരവ് പന്ത് വിളംബരം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്.

rishabh pant

കഴിഞ്ഞ ദിവസം ഡല്‍ഹിയും കൊല്‍ക്കത്തയും ഏറ്റുമുട്ടിയ മത്സരത്തില്‍ പന്തിന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലര്‍ക്കാണ് പന്തിന് പരുക്കേറ്റതായി വെളിപ്പെടുത്തിയിരിക്കുന്നത്. പന്തിന്റെ പരുക്കിന്റെ സ്വഭാവം അവ്യക്തമായി തുടരുകയാണ്. റിക്കവറി ആകാന്‍ സമയം വേണ്ട പരുക്കാണെങ്കില്‍ താരത്തിന്റെ തിരിച്ചുവരവ് ആശങ്കയിലാകും.

''അദ്ദേഹം അത്ര സുഖകരമായൊരു അവസ്ഥയിലായിരുന്നില്ല. ഡല്‍ഹിയുടെ ഫിസിയോ പലവട്ടം ഗ്രൗണ്ടിലേക്ക് ഓടിച്ചെല്ലുന്നതും അദ്ദേഹത്തെ പരിശോധിക്കുന്നതും കണ്ടു. അവന്‍ ഓക്കെയാണെന്ന് തന്നെ പ്രതീക്ഷിക്കാം. മത്സരശേഷം പ്രസന്റേഷനില്‍ അദ്ദേഹം പറഞ്ഞത് താന്‍ ഓക്കെയാണെന്നാണ്. ഒന്നോ രണ്ടോ ദിവസം വിശ്രമിച്ചാല്‍ അടുത്ത മത്സരത്തിന് തയ്യാറായേക്കും'' എന്നാണ് ക്ലര്‍ക്ക് പറഞ്ഞത്.

''റിഹാബിലേക്ക് പോകാനും ക്രിക്കറ്റ് കളിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അവന്‍ തിരികെ വന്നതുമൊക്കെ അസാധ്യമായ നേട്ടമാണ്. തന്റെ കഠിനാധ്വാനത്തിന് അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അവന്‍ ടീമിനെ നയിക്കുന്നതും നന്നായി ബാറ്റ് ചെയ്യുന്നതും കീപ്പ് ചെയ്യുന്നതുമൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്'' എന്നും ക്ലര്‍ക്ക് പറയുന്നുണ്ട്.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു റിഷഭ് പന്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. പരുക്കില്‍ പന്തിന് സാരമായി തന്നെ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ താരത്തിന് ദീര്‍ഘനാള്‍ ചികിത്സ വേണ്ടി വന്നിരുന്നു. ചികിത്സയ്ക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാളുകള്‍ തന്നെ വേണ്ടി വന്നു. ഫിറ്റ്‌നസ് നേടിയ ശേഷമുള്ള പന്തിന്റെ തിരിച്ചുവരവ് വേദിയാണ് ഐപിഎല്‍.

അപകട ശേഷമുള്ള പന്തിന്റെ ഫോമില്‍ പലരും സംശയത്തോടെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പന്തിന് സാധിച്ചിരുന്നു. അര്‍ധ സെഞ്ചുറി നേടാനും പന്തിന് സാധിച്ചിരുന്നു. പന്ത് തിരികെ വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള അവസരത്തിനായി താരത്തിന് അധികകാലം കാത്തിരിക്കേണ്ടി വരില്ല. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാണുന്ന യുവതാരങ്ങളില്‍ ഒരാളാണ് റിഷഭ് പന്ത്.

അതേസമയം പോയന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സുള്ളത്. നാല് കളികള്‍ കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് പന്തിന്റെ ടീമിന് ജയിക്കാന്‍ സാധിച്ചത്. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

Story first published: Friday, April 5, 2024, 19:41 [IST]
Other articles published on Apr 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+