
ഒന്നാം ക്വാളിഫയറില്‍ ജയിച്ചാല്‍ നേരിട്ട് ഫൈനലിലെത്താം എന്നതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും രണ്ട് കൂട്ടരും പ്രതീക്ഷിക്കുന്നില്ല. തോറ്റ ടീമിന് ഒരിക്കല്‍ക്കൂടി അവസരമുണ്ടാവും. ക്വാളിഫയറില്‍ നടക്കുന്ന ആര്‍സിബി-കെകെആര്‍ മത്സരത്തിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാനായാല്‍ ഫൈനലിലെത്താന്‍ സാധിക്കും. നിലവിലെ ഫോണില്‍ ധോണിക്കും സംഘത്തിനും മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്. ഇതിനെ എങ്ങനെയാവും അവര്‍ മറികടക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണണം.
Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്കാണ് ആധിപത്യം. 25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയും ജയം സിഎസ്‌കെയ്‌ക്കൊപ്പം. 10 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. എന്നാല്‍ ഈ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന് തന്നെ പറയാം. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഡല്‍ഹിക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഭാഗ്യം ആരെ തുണക്കുമെന്ന് കാത്തിരുന്ന് കാണാം.
Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്

കരുത്തോടെ ഡല്‍ഹി
അവസാന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയോട് തോറ്റെങ്കിലും ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹി ക്വാളിഫയറിനിറങ്ങുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മെച്ചം.ഓപ്പണിങ്ങില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ഭേദപ്പെട്ട് തുടങ്ങുമ്പോള്‍ നിലയുറപ്പിച്ച് കളിക്കുന്നതില്‍ ശ്രേയസ് അയ്യര്‍ വിജയിക്കുന്നു.റിഷഭ് പന്തിന് വലിയ പ്രകടനത്തിലേക്കുയരാനാവുന്നില്ലെന്നത് ടീമിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. മധ്യനിരിയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളില്‍ ഡല്‍ഹി വളരെ പ്രതീക്ഷവെക്കുന്നു.
Also Read: IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ അക്ഷര്‍ പട്ടേലില്‍ നിന്ന് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം പ്രതീക്ഷിക്കുന്നു. ആര്‍ അശ്വിനും ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഡല്‍ഹി താരങ്ങള്‍ക്കാവുന്നില്ലെന്നത് വാസ്തവമാണ്. എന്നാല്‍ ഈ കുറവ് മികച്ച ബൗളിങ് പ്രകടനത്തിലൂടെയാണ് അവര്‍ നികത്തുന്നത്. മധ്യനിരയിലേക്ക് മാര്‍ക്കസ് സ്റ്റോയിനിസ് തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് വിവരം.
Also Read: IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കഴിയുന്ന താരത്തിന്റെ സാന്നിധ്യം ഡല്‍ഹിയുടെ കരുത്ത് ഇരട്ടിക്കും. പേസ് നിരയാണ് ഡല്‍ഹിയുടെ ശക്തി. കഗിസോ റബാന,ആന്‍ റിച്ച് നോക്കിയോ,ആവേഷ് ഖാന്‍ എന്നിവര്‍ ചേരുന്ന ഡല്‍ഹി പേസ് നിര അതിശക്തം.കൂട്ടിന് അക്ഷറും അശ്വിനും സ്പിന്നുമായി എത്തുമ്പോള്‍ സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല.

സിഎസ്‌കെയ്ക്ക് ബാറ്റിങ്ങില്‍ പ്രശ്‌നം
ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് തലവേദനയുണ്ടാക്കുന്നത്. റുതുരാജ് ഗെയ്ക് വാദ്,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും തിളങ്ങാനാവുന്നില്ല. മോയിന്‍ അലി,എംഎസ് ധോണി,റോബിന്‍ ഉത്തപ്പ,സുരേഷ് റെയ്‌ന എന്നിവരെല്ലാം മോശം ഫോമില്‍. രവീന്ദ്ര ജഡേജയുടെ ഡെത്ത് ഓവറിലെ വെടിക്കെട്ടില്‍ ടീമിന് പ്രതീക്ഷയുണ്ട്. ഡ്വെയ്ന്‍ ബ്രാവോക്കും നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്യാനാവും. എന്നാല്‍ അവസാന മൂന്ന് മത്സരവും തോറ്റെത്തുന്ന സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതായുണ്ട്.
Also Read: IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

ദീപക് ചഹാര്‍,ജോഷ് ഹെയ്‌സല്‍വുഡ് എന്നീ പേസര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. മധ്യ ഓവറുകളില്‍ ശര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടുന്നു. ബ്രാവോ നാല് ഓവര്‍ പന്തെറിയേണ്ടതും സിഎസ്‌കെയ്ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്പിന്നര്‍ രവീന്ദ്ര ജഡേജ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും മോയിന്‍ അലിക്ക് യുഎഇയില്‍ തിളങ്ങാനാവുന്നില്ല.
Also Read: IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

സാധ്യതാ 11
ഡല്‍ഹി- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, റിപാല്‍ പട്ടേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍/മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്റിച്ച് നോക്കിയേ.
സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഫഫ് ഡുപ്ലെസിസ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹെയ്‌സല്‍വുഡ്.


Click it and Unblock the Notifications











