
2020ല്‍ കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമായപ്പോള്‍ യുഎഇയില്‍ വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് വീണ്ടും ഇതേ വേദിയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസി ഐയെ പ്രേരിപ്പിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തരത്തിലും കോവിഡ് താരങ്ങളിലേക്കെത്തിരിക്കാനാണ് ഇത്തരം കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
Also Read: '2026-ല്‍ ടെസ്റ്റ് കളിക്കുക അഞ്ച് ടീം മാത്രം', കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

ഐപിഎല്ലിനിടെ വീണ്ടും കോവിഡ് വ്യാപനം ഉണ്ടായാല്‍ തൊട്ടുപിന്നാലെ എത്തുന്ന ടി20 ലോകകപ്പിനെയും അത് ബാധിക്കും. അത് വലിയ സാമ്പത്തിക ബാധ്യത ബിസിസി ഐക്ക് ഉണ്ടാക്കും. അതിനാല്‍ത്തന്നെ പുതിയതായി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ കോവിഡ് സാഹചര്യത്തില്‍ പ്രധാനമായും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ

നിര്‍ബന്ധമായും എല്ലാവരും ബയോബബിള്‍ സുരക്ഷയിലായിരിക്കണം എന്നതാണ് പ്രധാനമായും അറിയിച്ചിരിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും ടീമിന്റെ ഉടമസ്ഥരും അവരോട് ബന്ധപ്പെട്ട് വേദിയിലുള്ളവരുമെല്ലാം ബയോബബിള്‍ സുരക്ഷയിലായിരിക്കും ഉണ്ടായിരിക്കുക. ബയോ ബബിള്‍ സുരക്ഷ വിട്ട് പുറത്തുപോകേണ്ട സാഹചര്യം വന്നാല്‍ ബിസിസി ഐ മെഡിക്കല്‍ ഓഫീസറുടെ അനുവാദം വാങ്ങേണ്ടതായുണ്ട്.
Also Read: INDvENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ!- ആഘോഷിച്ച് ഫാന്‍സ്

താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലത്തിന് അതിര്‍ത്തി നിശ്ചയിക്കും. താരങ്ങള്‍ മറ്റുള്ളവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാനാണ് ഇത്തരമൊരു നീക്കം. ഒന്നല്ലെങ്കില്‍ ഇത്തരമൊരു അതിര്‍ത്തി നിശ്ചയിക്കും അല്ലെങ്കില്‍ ഹോട്ടല്‍ താരങ്ങള്‍ക്ക് മാത്രമായി ഫ്രാഞ്ചൈസികള്‍ ബുക്ക് ചെയ്യേണ്ടതായി വരും. മറ്റുള്ളവരുമായുള്ള സാമൂഹ്യ അകലം താരങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കണം.
Also Read: INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

ബയോബബിള്‍ സുരക്ഷ വിട്ട് പുറത്തുപോകുന്ന സംഭവങ്ങള്‍ ക്രിക്കറ്റില്‍ സംഭവിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ സംഭവിച്ചാല്‍ വലിയ തിരിച്ചടി ബിസിസി ഐക്ക് നേരിടേണ്ടി വരും. അതിനാല്‍ത്തന്നെ ഓരോ ടീമിനെയും നിരീക്ഷിക്കാന്‍ നാല് അംഗ മാനേജിങ് കമ്മിറ്റി ഉണ്ടാവും. എല്ലാ താരങ്ങളുടെ കാര്യത്തിലും ഇവര്‍ക്ക് ശ്രദ്ധയുണ്ടാവും. സാമൂഹ്യ അകലം പാലിക്കാനും ബയോബബിള്‍ സുരക്ഷയില്‍ വീഴ്ച ഉണ്ടാകാതിരിക്കാനുമുള്ള എല്ലാ കാര്യങ്ങളും ഇവര്‍ ശ്രദ്ധിക്കും.
Also Read: മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ

വമ്പന്‍ സിക്‌സുകള്‍ ഐപിഎല്ലില്‍ നിരവധി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പന്ത് ഗാലറിയിലേക്ക് പോയാല്‍ പകരം പുതിയ പന്താവും ഉപയോഗിക്കുക. കോവിഡ് വ്യാപനം ഗാലറിയില്‍ വീണ പന്തിലൂടെ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. ഗാലറിയില്‍ വീഴുന്ന പന്തുകള്‍ സാനിറൈസ് ചെയ്ത ശേഷം വീണ്ടും ഉപയോഗിക്കും.
Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

മറ്റൊരു ബയോബബിളില്‍ നിന്ന് ഐപിഎല്‍ ബബിളിലേക്ക് എത്തുന്ന താരങ്ങള്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം. കോവിഡില്ലെന്ന് ഉറപ്പുവരുത്തേണ്ടതിനാലാണിത്. നെഗറ്റീവാകുന്ന താരങ്ങള്‍ക്ക് മാത്രമെ ഐപിഎല്ലില്‍ ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കാനാവു. അതേ സമയം ബയോബബിളില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം നേരിട്ട് ഐപിഎല്ലിലെ ബയോബബിള്‍ സുരക്ഷയിലേക്കെത്താനാവും.
Also Read: INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍
നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ഇവിടെയും ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങള്‍.അതിനാല്‍ത്തന്നെ ഐസൊലേഷന്റെ ആവിശ്യമില്ല. എന്നാല്‍ മറ്റ് രാജ്യത്തെ താരങ്ങള്‍ക്ക് വിമാനത്തില്‍ ബയോബബിള്‍ സുരക്ഷ നല്‍കിയാലും പിന്നീടും കോവിഡ് വരാനുള്ള സാഹചര്യമുണ്ട്. അതിനാലാണ് ഐസൊലേഷനൊപ്പം ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലവും നിര്‍ബന്ധമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications