വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ വണ്ടര്‍ ബോയ് ആരാവും? ശുഭ്മാന്‍ മുതല്‍ കിഷന്‍ വരെ...

ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍

By Manu

മുംബൈ: ഐപിഎല്ലിലൂടെ നിരവധി താരോദയങ്ങയെണ് ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരടക്കം നിരവധി സംഭാവനകളെ ഐപിഎല്‍ സംഭാവന ചെയ്തിട്ടുണ്ട്. ചിലര്‍ വണ്‍ സീസണ്‍ വണ്ടറായി മിന്നി മാഞ്ഞപ്പോള്‍ ചിലര്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ഇത്തവണത്തെ ഐപിഎല്ലിലും ഇതുപോലെയുള്ള താരോദയങ്ങളെ കാണാനാവുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ദേശീയ ടീമില്‍ ഇനിയെത്താന്‍ സാധ്യതയുള്ള, ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയേക്കാവുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. 1992 ഏപ്രില്‍ ഒന്നിനു ശേഷം ജനിച്ചവരെ മാത്രമേ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിനു പരിഗണിക്കുകയുള്ളൂ. കൂടാതെ മുമ്പ് ഈ അവാര്‍ഡ് സ്വന്തമാക്കിയ താരത്തെ വീണ്ടും പരിഗണിക്കില്ല.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ലോക ചാംപ്യന്‍മാരായ അണ്ടര്‍ 19 ടീമിലെ തുറുപ്പുചീട്ടായി മാറിയ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് ഇത് ഐപിഎല്‍ അരങ്ങേറ്റം കൂടിയാണിത്. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് കളിക്കുക. 1.8 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലോകകപ്പ് ടീമില്‍ തന്റെ സഹതാരങ്ങളായിരുന്ന പേസര്‍മാരായ ശിവം മാവിയും കമലേഷ് നാഗര്‍കോട്ടിയും ഇത്തവണ ശുഭ്മാനോപ്പം കൊല്‍ക്കത്ത നിരയിലുണ്ടാവും.
പുതിയ സീസണില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് ലൈനപ്പ് അത്ര ശക്തമല്ല. റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ടീമലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. അതുകൊണ്ടു തന്നെ ശുഭ്മാന് കളിക്കാനുള്ള അവസരം ലഭിക്കാനും സാധ്യത കൂടുതലാണ്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണല്‍സിനൊപ്പമായിരുന്ന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇത്തവണ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്. 6.2 കോടിയെന്ന വന്‍ തുക വാരിഞ്ഞെറിഞ്ഞ് മുംബൈ ഇന്ത്യന്‍സാണ് ഇഷാനെ പുതിയ സീസണില്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടു സീസണുകളിലും ഗുജറാത്തിന് ഒപ്പമായിരുന്ന താരം 11 മല്‍സരങ്ങളില്‍ നിന്നും 319 റണ്‍സ് നേടിയിട്ടുണ്ട്.

 അക്ഷ്ദീപ് നാഥ്

അക്ഷ്ദീപ് നാഥ്

തകര്‍പ്പന്‍ ഫീല്‍ഡറും ബാറ്റ്‌സ്മാനുമായ അക്ഷ്ദീപ് നാഥ് കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് പുതിയ സീസണില്‍ കളിക്കുക. 1 കോടി രൂപയ്ക്കാണ് ലേലത്തില്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. നേരത്തേ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്ന അക്ഷ്ദീപിന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
പക്ഷെ അടുത്തിട നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം മിന്നിയിരുന്നു. 63 ബാറ്റിങ് ശരാശരിയില്‍ 127 റണ്‍സാണ് 24 കാരന്‍ നേടിയത്.

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്ത പേസ് സെന്‍സേഷനാണ് ജോഫ്ര ആര്‍ച്ചര്‍. 2013ല്‍ വിന്‍ഡീസിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു താരം. ഈ സീസണിലെ ബിഗ് ബാഷ് ട്വന്റി20 ടൂര്‍മെന്റിന്റെ കണ്ടെത്തല്‍ കൂടിയായിരുന്നു ആര്‍ച്ചര്‍. 145 കിലോ മീറ്ററിലധികം തുടര്‍ച്ചയായി പന്തെറിയാന്‍ മിടുക്കുള്ള താരം 11 കളികളില്‍ നിന്നും 15 വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായ 22 കാരനെ 7.2 കോടി രൂപയയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് പുതിയ സീസണിലെ ഐപിഎല്ലില്‍ സ്വന്തമാക്കിയത്.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിനുവേണ്ടി അരങ്ങേറിയ താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. 11 മല്‍സരങ്ങളില്‍ നിന്നും ആറു റണ്‍സ് ശരാശരിയില്‍ താരം എട്ടു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
ഓള്‍റൗണ്ടര്‍ കൂടിയായ വാഷിങ്ടണ്‍ നേരത്തേ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ട്യുട്ടി പാട്രിയറ്റ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമായി തിരഞ്ഞെടുക്കപ്പെട്ട വാഷിങ്ടണ്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തുകയും ചെയ്തിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് താരം കളത്തിലിറങ്ങുക. ലേലത്തില്‍ 3.2 കോടി രൂപയ്ക്ക് വാഷിങ്ടണിനെ ചാലഞ്ചേഴ്സ് സ്വന്തമാക്കുകയായിരുന്നു.

വീണ്ടുമൊരു പരമ്പര നേട്ടം തൊട്ടരികെ... ആഫ്രിക്കന്‍ വേട്ടയ്ക്കു കോലിക്കൂട്ടമിറങ്ങുന്നുവീണ്ടുമൊരു പരമ്പര നേട്ടം തൊട്ടരികെ... ആഫ്രിക്കന്‍ വേട്ടയ്ക്കു കോലിക്കൂട്ടമിറങ്ങുന്നു

കണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയയുടെ മനംകവര്‍ന്ന ക്രിക്കറ്റര്‍... അതു കോലിയല്ല!! ഇതാണ് ആ താരംകണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയയുടെ മനംകവര്‍ന്ന ക്രിക്കറ്റര്‍... അതു കോലിയല്ല!! ഇതാണ് ആ താരം

യൂറോപ്പില്‍ ബാഴ്‌സ- ചെല്‍സി ത്രില്ലര്‍.. ബാഴ്‌സയ്ക്ക് മിഷന്‍ ഇംപോസിബിള്‍? അക്കൗണ്ട് തുറക്കാതെ മെസ്സിയൂറോപ്പില്‍ ബാഴ്‌സ- ചെല്‍സി ത്രില്ലര്‍.. ബാഴ്‌സയ്ക്ക് മിഷന്‍ ഇംപോസിബിള്‍? അക്കൗണ്ട് തുറക്കാതെ മെസ്സി

Story first published: Tuesday, February 20, 2018, 15:14 [IST]
Other articles published on Feb 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X