Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരായ പരമ്പര... ടീം ഇന്ത്യയില്‍ ആരൊക്കെ? പന്ത് ടീമിലെത്തും, പാണ്ഡെ പുറത്തേക്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിക്കാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണിത്. എന്നാല്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി അത്തരമൊരു പരീക്ഷണത്തിന് ബിസിസിഐ തയ്യാറാവുമോയെന്ന് കണ്ടുതന്നെ അറിയണം.

1

കഴിഞ്ഞ ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോലി ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തും. ഏഷ്യാ കപ്പിനു പിന്നാലെ ഈ പരമ്പരയില്‍ കൂടി കോലിക്കു വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണ്. മുന്‍ നായകനായ എംഎസ് ധോണിയുടെയും ദിനേഷ് കാര്‍ത്തികിന്റെയും മോശം ഫോമിന്റെ കാര്യത്തിലാണ് സെലക്റ്റര്‍മാര്‍ക്കു ആശങ്കയുള്ളത്. കാര്‍ത്തികിനെ മാറ്റിനിര്‍ത്തി പകരം യുവ താരം റിഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ബിസിസിഐയിലെ ഒരംഗവും ക്കാര്യം വെളിപ്പെടുത്തിയിരുന്നു.

2

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയ അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയുമെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ ഏഷ്യാ കപ്പില്‍ ഒരു മല്‍സരം മാത്രം കളിച്ച മനീഷ് പാണ്ഡെയെ തഴഞ്ഞേക്കും. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്കു മടങ്ങിവരുമെന്നുറപ്പാണ്. ഏഷ്യാ കപ്പില്‍ തിളങ്ങിയ യുവതാരം ഖലീല്‍ അഹമ്മദിന് ഒരവസരം കൂടി സെക്റ്റര്‍മാര്‍ നല്‍കിയേക്കും.

Story first published: Wednesday, October 10, 2018, 14:08 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+