വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA:'കോലിക്ക് വലിയ ഭാരം ഒഴിഞ്ഞപോലെ', അവന്‍ ഹാപ്പിയാണ്- സാബ കരീം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലനം ഇന്നലെ തന്നെ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഈ മാസം 26നാണ് തുടക്കമാവുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ വലിയ നേട്ടങ്ങളാണ് സ്വപ്‌നം കാണുന്നത്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘം ആദ്യ ദിന പരിശീലനം ആഘോഷമാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ബിസിസി ഐ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു.

സമീപകാലത്തെ വിവാദങ്ങളെല്ലാം മറന്ന് കോലി പൂര്‍ണ്ണ സന്തോഷവാനായാണ് പരിശീലനത്തില്‍ കാണപ്പെട്ടത്. ഇപ്പോഴിതാ കോലിക്ക് വലിയ ഭാരം ഒഴിഞ്ഞപോലെയായിരിക്കും ഇപ്പോള്‍ തോന്നുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. പരിമിത ഓവറിലെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയ ശേഷം നടക്കുന്ന ആദ്യ പരമ്പരയാണ് ദക്ഷിണാഫ്രിക്കയിലേത്.

'വലിയൊരു ഭാരം തലയില്‍ നിന്ന് മാറ്റിവെച്ചതുപോലെയാണ് കോലിയെ കാണപ്പെട്ടത്. ഇപ്പോള്‍ തുറന്ന മനസ്സോടെ കളിക്കാന്‍ അവന് സാധിക്കുന്നു. തന്റെ ടെസ്റ്റ് കരിയറിന് പുതിയൊരു തുടക്കം നല്‍കാന്‍ അവന് ഇപ്പോള്‍ സാധിക്കും. രണ്ട് വര്‍ഷം മുമ്പുള്ള കോലി എന്തായിരുന്നോ ആ തലത്തിലേക്ക് കോലി തിരിച്ചുപോകുമെന്നാണ് പ്രതീക്ഷ. തുറന്ന മനസ്സോടെ മത്സരത്തെ സമീപിക്കാനായാല്‍ പഴയ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കും. പരിശീലനത്തിനിടയില്‍ പൂര്‍ണ്ണ ആത്മവിശ്വാസം കോലിയില്‍ പ്രകടമായിരുന്നു. ഇതേ ഫോമും ആത്മവിശ്വാസവും മത്സരത്തിലും കാട്ടുകയാണ് വേണ്ടത്'-സാബ കരീം പറഞ്ഞു.

sabakarim-viratkohli

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ കോലിയാണെങ്കിലും കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒരു കാലഘട്ടത്തില്‍ തുടര്‍ സെഞ്ച്വറികള്‍ നേടി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിരുന്ന കോലിക്ക് പഴയ പ്രതാപത്തിനൊത്ത് ഉയരാനാവാത്തത് ടീമിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് കോലി. അഞ്ച് ടെസ്റ്റില്‍ നിന്ന് 55.80 ശരാശരിയില്‍ 558 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 153 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പഴയ കോലിക്ക് ഇതെല്ലാം സാധ്യമായിരുന്നെങ്കിലും സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ ഇത്തരമൊരു പ്രകടനം നടത്തുക കോലിക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്.

എന്നാല്‍ പരിമിത ഓവര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ കോലിയുടെ സമ്മര്‍ദ്ദം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ കോലിയുടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലനത്തിനിടെ രാഹുല്‍ ദ്രാവിഡിനോട് ഉപദേശങ്ങള്‍ തേടുന്ന കോലിയുടെ ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച് മികച്ച റെക്കോഡുള്ള ദ്രാവിഡിന്റെ ഉപദേശങ്ങള്‍ കോലിക്ക് കരുത്ത് പകരുമെന്ന് തന്നെ കരുതാം.

IND vs SA: 2-1 അല്ലെങ്കില്‍ 2-0, ഇത്തവണ ഇന്ത്യ നേടിയിരിക്കും- മുന്‍ താരത്തിന്റെ പ്രവചനം IND vs SA: 2-1 അല്ലെങ്കില്‍ 2-0, ഇത്തവണ ഇന്ത്യ നേടിയിരിക്കും- മുന്‍ താരത്തിന്റെ പ്രവചനം

കോലിക്ക് മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും സാബ കരീം പറഞ്ഞു. 'ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പര വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ ഇതിന് മുമ്പ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി അധികം കണ്ടിട്ടില്ല. പുതിയൊരു നീക്കവുമായി ഇന്ത്യയെത്തുന്നത് ഇതാദ്യമായാണ്. രോഹിത് പരിമിത ഓവര്‍ ടീമിനെ നയിക്കുമ്പോള്‍ കോലി ടെസ്റ്റ് ടീമിനെ നയിക്കുന്നു. ഇതുമായി പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്ക് അല്‍പ്പം സമയം ആവിശ്യമാണ്. വിരാട് കോലിക്ക് മാത്രമല്ല ടീം മാനേജ്‌മെന്റിനും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് നയിക്കേണ്ടതായുണ്ട്. എന്നാല്‍ ടീമിന്റെ പരിചയസമ്പത്തും പക്വതയും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാന്‍ കെല്‍പ്പപുള്ളതാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 19, 2021, 14:08 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X