ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിനിടെ വാക്കി ടോക്കിയില്‍ സംസാരിച്ച വിരാട് കോലി വിവാദത്തില്‍

Posted By:

ദില്ലി: ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വാക്കി ടോക്കിയില്‍ സംസാരിച്ച സംഭവം വിവാദത്തില്‍. ഗ്രൗണ്ടിന് സമീപം കളിക്കാര്‍ ഇരിക്കുന്ന ഡഗൗട്ടില്‍ വെച്ചാണ് കോലി വാക്കി ടോക്കിയില്‍ സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നു.

കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങിയത് ഭുവനേശ്വറിന് അവസരം ഒരുക്കാനെന്ന് നെഹ്‌റ

എന്നാല്‍, കോലി കളി നിയമമൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍. മൊബൈല്‍ ഫോണുകള്‍ ഡ്രസ്സിങ് റൂമില്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത ദൂരം ലഭിക്കുന്ന വാക്കി ടോക്കികള്‍ അനുവദിച്ചിട്ടുമുണ്ട്. കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് ആശയ വിനിമയം നടത്താനായാണിത്.

kohli

വിരാട് കോലിക്ക് വാക്കി ടോക്കി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നതായി ഐഐസി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ വാതുവെപ്പുകാര്‍ കളിക്കാരുമായി ബന്ധപ്പെടുന്നതിനാലാണ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, നിശ്ചിത ദൂരം മാത്രം ലഭിക്കുന്ന വാക്കി ടോക്കികള്‍ക്ക് അനുമതിയുണ്ട്. മൈതാനത്തിന് പുറത്തുള്ള ആളുമായി സംസാരിക്കാന്‍ കഴിയാത്ത തരത്തിലുള്ള രണ്ട് സെറ്റുകള്‍ മാത്രമുള്ള വാക്കി ടോക്കികള്‍ക്കാണ് അനുമതി.


Story first published: Friday, November 3, 2017, 7:11 [IST]
Other articles published on Nov 3, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍