Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങിയത് ഭുവനേശ്വറിന് അവസരം ഒരുക്കാനെന്ന് നെഹ്‌റ

ദില്ലി: ഫാസ്റ്റ് ബൗളറായിരുന്നിട്ടും നീണ്ട പതിനെട്ടു വര്‍ഷത്തോളം കളിക്കളത്തില്‍ തുടര്‍ന്ന ആശിഷ് നെഹ്‌റ ഒടുവില്‍ വിരമിച്ചിരിക്കുകയാണ്. വിരമിച്ചതിന് പല കാരണങ്ങളും നെഹ്‌റ പറയുന്നുണ്ടെങ്കിലും പ്രധാനമായൊരു കാര്യം നെഹ്‌റ തന്നെ വെളിപ്പെടുത്തി. മികച്ച ഫോമില്‍ കളിക്കുന്ന ഭുവനേശ്വറിന്റെ സാധ്യത ഇല്ലാതാക്കാന്‍ താനില്ലെന്നാണ് നെഹ്‌റയുടെ പക്ഷം.

കായിക മികവില്‍ വിരാട് കോലിക്കൊപ്പം നില്‍ക്കുന്ന നെഹ്‌റയ്ക്ക് ഇനിയും ഭാവിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ അവസാന മത്സരത്തിലെ പ്രകടനം. നിര്‍ഭാഗ്യംകൊണ്ടാണ് മത്സരത്തില്‍ നെഹ്‌റയ്ക്ക് വിക്കറ്റ് ലഭിക്കാതെ പോയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ 53 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.

ashish-nehra-600-22-1458652544-03-1509673643.jpg -Properties

ഭുവനേശ്വര്‍ കുമാറും ഭുംമ്രയും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ നെഹ്‌റയ്ക്ക് വിരമിക്കല്‍ അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഭാവിയിലും നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബാധ്യതയായി മാറിയേക്കും. ഇത് മുന്നില്‍ കണ്ടുകൊണ്ടുകൂടിയാണ് നെഹ്‌റയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണം നയിക്കേണ്ട സമയമാണിതെന്ന് നെഹ്‌റ പറയുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് വരെ ഭുവിയുടെ ഫോം പിറകോട്ടായിരുന്നു. എന്നാലിപ്പോള്‍, മികച്ച ഫോമിലാണ് കളിക്കുന്നത്. രണ്ടുവര്‍ഷം വരെ കളിക്കളത്തില്‍ തുടരാന്‍ തനിക്ക് കഴിയുമായിരുന്നെങ്കിലും യുവ താരങ്ങള്‍ക്കുവേണ്ടി പിന്‍വാങ്ങുകയാണെന്നും മുപ്പത്തിയെട്ടുകാരനായ ആശിഷ് നെഹ്‌റ പറഞ്ഞു.

Story first published: Friday, November 3, 2017, 7:20 [IST]
Other articles published on Nov 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+