വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റ്‌; രാഹുലിനെ ടീമിലെടുത്ത് വീണ്ടും അബദ്ധം കാട്ടി; ആരാധകര്‍ക്ക് കലിപ്പടങ്ങുന്നില്ല

വീണ്ടും വീണ്ടും ദുരന്തമായി മാറുന്ന രാഹുൽ | Oneindia Malayalam

സിഡ്‌നി: തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ടീമില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട കെഎല്‍ രാഹുലിനെ വീണ്ടും ടീമിലെടുത്തിട്ടും പരോഗതിയില്ല. സിഡ്‌നി ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 9 റണ്‍സിനാണ് പുറത്തായത്. രാഹുലിന്റെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍നിന്നും ലഭിക്കുന്നത്. താരത്തെ ടീമിലെടുത്തത് ശരിയായില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അച്‌രേക്കര്‍ സ്വര്‍ഗത്തിലെ ക്രിക്കറ്റിനെ സമ്പന്നമാക്കും!! ജീവിതത്തിലും വഴികാട്ടിയെന്നു സച്ചിന്‍ അച്‌രേക്കര്‍ സ്വര്‍ഗത്തിലെ ക്രിക്കറ്റിനെ സമ്പന്നമാക്കും!! ജീവിതത്തിലും വഴികാട്ടിയെന്നു സച്ചിന്‍

രോഹിത് ശര്‍മ കുഞ്ഞിനെക്കാണാനായി നാട്ടില്‍ പോയ ഒഴിവില്‍ ടീമിലെത്തിയ രാഹുല്‍ മായങ്കിനൊപ്പം ഓപ്പണറായി ഇറങ്ങിയെങ്കിലും സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ മായങ്കിനൊപ്പം ഹനുമ വിഹാരിയായിരുന്നു ഓപ്പണറായി ഇറങ്ങിയത്. എന്നാല്‍, പരീക്ഷണം പാളിയതോടെ വിഹാരിയെ താഴേക്കിറക്കി രാഹുലിനെ വീണ്ടും ഓപ്പണറാക്കുകയായിരുന്നു.

KL Rahul

എന്നാല്‍, ക്രീസിലെത്തി ആറ് പന്തുകള്‍ മാത്രമാണ് രാഹുലിന് നേരിടാനായത്. രാഹുല്‍ പുറത്തായതിന് പിന്നാലെ ട്വിറ്ററില്‍ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി എത്തുകയും ചെയ്തു. പിച്ചും കളിയും സഹതാരവുമെല്ലാം മാറിയിട്ടും രാഹുലിന് ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍ പരിഹസിച്ചു. സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടാല്‍ രാഹുലിന് ഇനിയൊരു തിരിച്ചുവരവ് ദുഷ്‌കരമാകും.

സിഡ്‌നിയില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പകരം കെഎല്‍ രാഹുലും ഇശാന്ത് ശര്‍മയ്ക്കു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇടംപിടിച്ചു. ടോസിന്റെ ആനുകൂല്യം നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിലും രാഹുലിന് തിളങ്ങാനായില്ലെങ്കിലും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

Story first published: Thursday, January 3, 2019, 12:05 [IST]
Other articles published on Jan 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X