For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആരാണ് ജാര്‍വോ? എന്തിനാണ് മൈതാനത്ത് ഇറങ്ങുന്നത്? അറിയണം ഈ ആറ് കാര്യങ്ങള്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ഒരു പേര് വൈറല്‍ ആയിരിക്കുകയാണ്. 'ജാര്‍വോ' എന്നതാണ് ആ പേര്. മത്സരം ആവേശകരമായി പുരോഗമിക്കവെ ഇത്രയും സുരക്ഷാ ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങുന്ന ജാര്‍വോ ഇതിനോടകം വളരെ പ്രശസ്തനായിക്കഴിഞ്ഞു. ഇംഗ്ലണ്ട് സ്വദേശിയാണെങ്കിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞാണ് അദ്ദേഹം മൈതാനത്തിലേക്കെത്തുന്നതെന്നാണ് ശ്രദ്ധേയം.

1

ഈ പരമ്പരക്കിടെ ഇത് രണ്ടാം തവണയാണ് ജാര്‍വോ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിലേക്കിറങ്ങുന്നത്. കാര്യം രസകരമായ സംഭവമായി വിശേഷിപ്പിക്കപ്പെടുമ്പോഴും താരങ്ങളുടെ സുരക്ഷക്ക് നേരെ വിരല്‍ ചൂണ്ടുന്ന സംഭവമായി ഇതിനെ കണക്കാക്കേണ്ടിയിരുന്നു. സന്ദര്‍ശക ടീമിന് ഇസിബി ഒരുക്കുന്ന സുരക്ഷയിലെ പാളിച്ചയായിത്തന്നെ വേണം ഇതിനെ വിലയിരുത്താം.

Also Read: അന്ന് ലോര്‍ഡ്‌സ്, ഇന്നു ലീഡ്‌സ്- കോലിക്കു വീണ്ടും അതേ നാണക്കേട്! ധോണിക്ക് തൊട്ടരികെ

2

ഇതിനോടകം എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും വൈറലായിരിക്കുന്ന ജാര്‍വോ എന്തിനാണ് സത്യത്തില്‍ മൈതാനത്തില്‍ ഇത്തരത്തിലിറങ്ങുന്നത്. മനപ്പൂര്‍വ്വം മത്സരം തടസപ്പെടുത്തുന്നതിനാണോ ഇത്തരമൊരു സാഹസം? രണ്ട് തവണയും മൈതാനത്തെത്തി സുരക്ഷാ ജീവനക്കാര്‍ തൂക്കിയെടുത്തുകൊണ്ടുപോയ ജാര്‍വോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: 'ഇത് ചേതേശ്വര്‍ പുജാര 2.0', തകര്‍പ്പന്‍ പ്രകടനം, പ്രശംസിച്ച് ദീപ് ദാസ്ഗുപ്ത

3

ജാര്‍വോ എന്ന വൈറല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് ഡാനിയല്‍ ജാര്‍വിസ് എന്നാണ്. ട്വിറ്റര്‍ അക്കൗണ്ടില്‍ കൊമേഡിയനായും സംവിധായകനായും പ്രാങ്ക് താരമായുമെല്ലാമാണ് ജാര്‍വോ സ്വയം പരിചയപ്പെടുത്തുന്നു.ബിഎംഡബ്ല്യുജാര്‍വോ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ജാര്‍വോ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മത്സരങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന സ്വഭാവക്കാരനല്ല ജാര്‍വോ.

Also Read: INDvENG: 'പടിക്കല്‍ കലമുടച്ച്' പുജാര, ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡ്

4

ആദ്യമായി ജാര്‍വോയെ എല്ലാവരും കാണുന്നത് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെയാണ്.ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ജാര്‍വോ കളത്തിലേക്കെത്തി. മുഹമ്മദ് സിറാജിനോട് അവിടെ പോയി ഫീല്‍ഡ് ചെയ്യൂ എന്ന് നിര്‍ദേശിച്ച് ഇന്ത്യന്‍ ക്യാപ്റ്റനെപ്പോലെ നില്‍ക്കവെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണില്‍ പെടുന്നത്. ഗ്രൗണ്ടിലെ സുരക്ഷാ ചുമതലയുള്ള നാല് അഞ്ച് ജീവനക്കാര്‍ ചേര്‍ന്ന് ജാര്‍വോയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Also Read: WTC 2021: റണ്‍വേട്ടക്കാരില്‍ കുതിപ്പ് തുടര്‍ന്ന് രോഹിത് ശര്‍മ, വിരാട് കോലിക്ക് മൂന്നാം സ്ഥാനം

5

ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയും ജാര്‍വോ കളത്തിലേക്കിറങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ പേര് കൂടുതല്‍ ചര്‍ച്ചയാവുന്നത്. ഇത്തവണ ഇന്ത്യയുടെ രോഹിത് ശര്‍മ പുറത്തായ ശേഷം ബാറ്റിങ്ങിനിറങ്ങുന്ന താരമായാണ് ജാര്‍വോയെത്തിയത്. രോഹിത് ഡ്രസിങ് റൂമിലേക്ക് മടങ്ങിയതിന് പിന്നാലെ 69ാം നമ്പര്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഹെല്‍മറ്റും പാഡും ഗ്ലൗവുമൊക്കെയണിഞ്ഞാണ് ഗ്രൗണ്ടിലെത്തിയത്. ക്രീസിലെത്തി അംപയറോട് സംസാരിക്കുകയും ചെയ്തതിന് പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി അദ്ദേഹത്തെ തൂക്കിയെടുത്ത് കൊണ്ടുപോയി.

Also Read: INDvENG: ഇതാണ് നമ്മളറിയുന്ന കോലി, പരമ്പരയില്‍ ഇങ്ങനെ കാണുന്നത് ഇതാദ്യമെന്ന് ഇന്‍സി

6

എന്തിനാണ് ജാര്‍വോ ഇത്തരത്തില്‍ മത്സരം തടസപ്പെടുത്തി ഗ്രൗണ്ടിലേക്കിറങ്ങുന്നു എന്നതിന് ഉത്തരം ഒന്നേ ഒള്ളു. അത് പ്രശസ്തിയാണ്. എല്ലാവരാലും അറിയപ്പെടാന്‍ വേണ്ടിയും സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണ ഉയര്‍ത്താന്‍ വേണ്ടിയുമാണ് ജാര്‍വോ ഇത്തരത്തിലെല്ലാം ചെയ്യുന്നത്. 8000 ട്വിറ്റര്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഇത് ഉയര്‍ത്താനുള്ള ശ്രമമാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ നടത്തുന്നത്.

Also Read: IND vs ENG: 'പ്രതിരോധിക്കാനല്ല, സ്‌കോര്‍ നേടാനുറച്ചാണ് അവന്‍ ഇറങ്ങിയത്' പുജാരയെ പ്രശംസിച്ച് രോഹിത്

7

Also Read: IND vs ENG: ആത്മധൈര്യം വീണ്ടെടുത്ത് പുജാര, ലീഡ്‌സില്‍ നേടിയത് തന്റെ അര്‍ധസെഞ്ച്വറി

105000 എന്നായിരുന്നു ജാര്‍വിയുടെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. എന്നാല്‍ ആദ്യമായി മൈതാനത്തിറങ്ങിയതോടെ തന്നെ ഇത് 108000 ആയി ഉയര്‍ന്നു. ഇതാണ് ഇത്തരത്തില്‍ വീണ്ടും ചെയ്യാന്‍ ജാര്‍വിയെ പ്രചോദിപ്പിച്ചതെന്നതാണ് സത്യം. എങ്ങനെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിക്കുന്നതെന്നതാണ് മറ്റൊരു കൗതുകം. മത്സരം നടക്കുമ്പോള്‍ ചെറിയൊരു ടെന്റ് കെട്ടി അതില്‍ ഇരിക്കും. പിന്നാലെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ബാരിക്കേഡ് ചാടിക്കടുക്കുകയാണ് ജാര്‍വി ചെയ്യുന്നത്. ജാര്‍വിയുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ തമാശയെന്ന നിലയില്‍ മാത്രം ചര്‍ച്ചയാവേണ്ട വിഷയമല്ലിതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നതും ഗൗരവകരമായി പരിഗണിക്കേണ്ടതാണ്.

Story first published: Saturday, August 28, 2021, 18:15 [IST]
Other articles published on Aug 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+