For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവസരങ്ങള്‍ ലഭിക്കാത്തത് നിരാശയുണ്ടാക്കി, പക്ഷെ ഇപ്പോള്‍ വളരെ ഹാപ്പി'- കെ എല്‍ രാഹുല്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചത് ഇന്ത്യയെ സംബന്ധിച്ച് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഒമ്പത് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് വിജയ സാധ്യത കൂടുതലായിരുന്നെങ്കിലും മഴ വില്ലനായതോടെ സമനിലയില്‍ പിരിയേണ്ടി വന്നു.

1

മത്സരത്തില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ മിന്നും പ്രകടനത്തോടൊപ്പം കെ എല്‍ രാഹുലിന്റെ (84) അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യക്ക് കരുത്തായി. ഏറെ നാളുകളായി ടെസ്റ്റ് ടീമിന് പുറത്തായിരുന്ന രാഹുല്‍ സന്നാഹ മത്സരത്തില്‍ തിളങ്ങിയതും മായങ്ക് അഗര്‍വാളിന് പരിക്കേറ്റതും പ്ലേയിങ് 11ലേക്കെത്താന്‍ കാരണമായി. ഇപ്പോഴിതാ അവസരങ്ങള്‍ ലഭിക്കാതിരുന്ന സമയത്ത് വളരെ നിരാശനായിരുന്നെങ്കിലും ഇപ്പോള്‍ സന്തോഷവാനാണെന്ന് പറയുകയാണ് കെ എല്‍ രാഹുല്‍.

Also Read: IND vs ENG: 'ഈ ചോദ്യത്തിന് പ്രസക്തിയില്ല, അവന്‍ ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളറാണ്'- കെ എല്‍ രാഹുല്‍

2

Also Read: ''ഇപ്പോഴും നിങ്ങളുടെ ആവശ്യമില്ല''; ഉശിരന്‍ പ്രകടനത്തിന് പിന്നാലെ വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ!

'അവസാന രണ്ട് മൂന്ന് വിദേശ പര്യടനങ്ങളില്‍ ഞാന്‍ ടീമിന് പുറത്തായിരുന്നു. ടീം മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ത്തന്നെ ടീമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടായിരുന്നു. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതെല്ലാം ചരിത്ര നേട്ടമായിരുന്നു. ടീമിന്റെ ഭാഗമായിട്ടുള്ളത് വളരെ സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും അവസരങ്ങള്‍ ലഭിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു.

Also Read: കലിപ്പ് തീരണില്ലല്ലോ! സാം കറനുമായി വഴക്കുണ്ടാക്കി സിറാജ്; പരിഹരിക്കാന്‍ ഇടപ്പെട്ട് വിരാട്, വീഡിയോ

തുടര്‍ച്ചയായി പരിശീലനം നടത്തിയ സ്വയം വെല്ലുവിളി നടത്തുകയാണ് ഇക്കാലയളവില്‍ ചെയ്തത്. അവസരത്തിനായി കാത്തിരുന്നു.ഇംഗ്ലണ്ടില്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷം. ആദ്യ മത്സരത്തില്‍ത്തന്നെ അവസരം ലഭിച്ചതിനും ടീമിനായി സംഭാവന ചെയ്യാന്‍ സാധിച്ചതിലും വളരെ സന്തോഷം'-കെ എല്‍ രാഹുല്‍ പറഞ്ഞു.

Also Read: IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

3

Also Read: 'ബാറ്റിങ്ങില്‍ നീ പ്രതിഭയാണ്', ദ്രാവിഡും ധോണിയും നല്‍കിയ പിന്തുണയെക്കുറിച്ച് ദിനേഷ് കാര്‍ത്തിക്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം രാഹുലും ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അവസാനം കാത്തിരിപ്പിന് വിരാമമിട്ട് ലഭിച്ച അവസരത്തില്‍ തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തി കൈയടി നേടാന്‍ രാഹുലിന് സാധിച്ചു. 214 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറി ഉള്‍പ്പെടെയാണ് രാഹുലിന്റെ പ്രകടനം. പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ഓപ്പണറായി രാഹുല്‍ത്തന്നെ തുടര്‍ന്നേക്കും.

Also Read: IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ

4

Also Read: IND vs ENG: 'അശ്വിന്‍ വേണ്ട ജഡേജ മതി', കാരണങ്ങള്‍ പലത്, ബാറ്റിങ് കണക്കുകളില്‍ കോലിക്കും മുകളില്‍

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെയും രാഹുല്‍ പ്രശംസിച്ചു. ടോസ് നഷ്ടമായി ആദ്യം പന്തെറിയേണ്ടി വന്നപ്പോഴും ഇംഗ്ലണ്ടിലെ സാഹചര്യത്തോടെ വേഗം പൊരുത്തപ്പെടാന്‍ അവര്‍ക്കായി. ജസ്പ്രീത് ബുംറ തിരിച്ചുവന്നു എന്ന് പറയാനാവില്ലെന്നും ഏത് സാഹചര്യത്തിലും ഏത് സമയത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ബുംറ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണെന്നും രാഹുല്‍ പ്രശംസിച്ചു. മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളാണ് ബുംറ നേടിയത്.

Story first published: Monday, August 9, 2021, 21:20 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+