For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അശ്വിന്‍ വേണ്ട ജഡേജ മതി', കാരണങ്ങള്‍ പലത്, ബാറ്റിങ് കണക്കുകളില്‍ കോലിക്കും മുകളില്‍

നോട്ടിങ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് ജയത്തോടെ തുടങ്ങാനുള്ള എല്ലാ സാഹചര്യവും മുന്നിലുണ്ടായിരുന്നെങ്കിലും മഴ വില്ലനായതാണ് തിരിച്ചടിയായത്. നാല് മത്സരങ്ങള്‍ ഇനിയും ശേഷിക്കെ ഇന്ത്യ പരമ്പര ഉയര്‍ത്താനുള്ള സാധ്യത ഏറെയാണ്.

ആര്‍ അശ്വിനെ തഴഞ്ഞ് രവീന്ദ്ര ജഡേജയെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത് ചെറിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ എന്തുകൊണ്ട് തന്നെ ടീമിലേക്ക് പരിഗണിച്ചതെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ ജഡേജക്കായി. ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. വരുന്ന മത്സരങ്ങളിലും അശ്വിന്‍ പുറത്തിരിക്കാന്‍ സാധ്യത കൂടുതലാണ്.

ഇതേ ബൗളിങ് നിരയെ നിലനിര്‍ത്തുമെന്ന തരത്തിലുള്ള സൂചനകളാണ് കോലി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ അശ്വിനെക്കാള്‍ ഇന്ത്യ ആവിശ്യപ്പെടുന്നത് ജഡേജയുടെ സേവനമാണ്. മധ്യനിരയില്‍ നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. സ്പിന്നര്‍മാര്‍ക്ക് ഒട്ടും പിന്തുണയില്ലാത്ത പിച്ചില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ പരിഗണിക്കുന്നതിനെക്കാള്‍ നല്ലത് ബാറ്റിങ് കരുത്തും പരിഗണിച്ചുള്ള താരത്തെ തിരഞ്ഞെടുക്കുന്നതാണ്.

ravindrajadeja

സമീപകാലത്തെ രവീന്ദ്ര ജഡേയുടെ പ്രകടനം പരിശോധിച്ചാല്‍ നിലവിലെ പല ടോപ് ഓഡര്‍ താരങ്ങളേക്കാളും മികച്ചതാണെന്ന് മനസിലാകും. 2018ന് ശേഷം എവേ ടെസ്റ്റ് ശരാശരിയില്‍ ഏറ്റവും മുന്നില്‍ ജഡേജയാണെന്നതാണ് വസ്തുത. കോലിയേക്കാള്‍ മുന്നിലാണ് ജഡ്ഡു. 15 ഇന്നിങ്‌സില്‍ നിന്ന് 41.90 ആണ് ജഡേജയുടെ ശരാശരി. 36 ഇന്നിങ്‌സില്‍ നിന്ന് 40.83 ആണ് കോലിയുടെ ശരാശരി. 28 ഇന്നിങ്‌സില്‍ നിന്ന് റിഷഭ് പന്തിന് 37.46 ശരാശരിയും ചേതേശ്വര്‍ പുജാരക്ക് 40 ഇന്നിങ്‌സില്‍ നിന്ന് 34.79 ശരാശരിയുമാണുള്ളത്. അജിന്‍ക്യ രഹാനെയുടെ ശരാശരി 38 ഇന്നിങ്‌സില്‍ നിന്ന് 34.16 ആണ്. രോഹിത് ശര്‍മയും ജഡേജയേക്കാള്‍ ശരാശരിയില്‍ പിന്നിലാണ്.

2020-21ലെ ഓസീസ് പര്യടനത്തില്‍ 57, 28* എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സിലെ ജഡേജയുടെ സ്‌കോര്‍. ന്യൂസീലന്‍ഡില്‍ 9, 16* എന്നിങ്ങനെ സ്‌കോര്‍ നേടിയ അദ്ദേഹം 2018-2019ലായി വിദേശ പര്യടനങ്ങളില്‍ 86*, 81, 58 എന്നിങ്ങനെയും നേടി. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ സെഞ്ച്വറിയും നേടാന്‍ ജഡേജയ്ക്കായി.

അവസാന മൂന്ന് വര്‍ഷത്തെ ജഡേജയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് പ്രകടനത്തിന്റെ കണക്കുകള്‍ ശരിക്കും ഞെട്ടിക്കും. 23 ഇന്നിങ്‌സില്‍ നിന്ന് 845 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 52.81. നോട്ടൗട്ട് 7. ഉയര്‍ന്ന സ്‌കോര്‍ 100*. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഇക്കാലയളവില്‍ അദ്ദേഹം സ്വന്തം പേരിലാക്കി. ഈ കണക്കുകളില്‍ നിന്നെല്ലാം ജഡേജയുടെ ബാറ്റിങ് മികവ് എന്തെന്ന് വ്യക്തം.

Story first published: Monday, August 9, 2021, 12:25 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+