For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയുടെ ഫോം ഔട്ടില്‍ ആശങ്കപ്പെടേണ്ട, ശക്തമായി തിരിച്ചുവരും- സല്‍മാന്‍ ബട്ട്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലകൊണ്ട് ആശ്വസിക്കേണ്ടിവന്നു. ഇന്ത്യ ജയിക്കാനുള്ള സാഹചര്യം മുന്നിലുണ്ടായിട്ടും മഴ വില്ലനായതോടെ സമനിലകൊണ്ട് ഒതുങ്ങുകയായിരുന്നു. അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു 157 റണ്‍സായിരുന്നു. ഇന്ത്യ സജീവ പ്രതീക്ഷയിലായിരുന്നെങ്കിലും മഴ ചതിച്ചു.

1

ഒന്നാം ടെസ്റ്റ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നെങ്കിലും ചില താരങ്ങളുടെ ഫോം ഔട്ട് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതില്‍ പ്രധാന നിരാശ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനം തന്നെയാണ്. സമീപകാലത്തൊന്നും വലിയ നേട്ടം സ്വന്തമാക്കാനാവാത്ത കോലി നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്താവുകയായിരുന്നു. കോലിയുടെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദന ഉണ്ടാക്കുന്നതാണെങ്കിലും ആശങ്കപ്പെടാനില്ലെന്നും ഏത് സമയത്തും ഫോം കണ്ടെത്തി തിരിച്ചുവരാന്‍ കെല്‍പ്പുള്ള താരമാണ് കോലിയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്.

Also Read: IND vs ENG: 'അശ്വിന്‍ വേണ്ട ജഡേജ മതി', കാരണങ്ങള്‍ പലത്, ബാറ്റിങ് കണക്കുകളില്‍ കോലിക്കും മുകളില്‍

2

'വിരാട് കോലിയും സാധാരണ മനുഷ്യനാണ്. എല്ലാ താരങ്ങളും കരിയറില്‍ ഫോം ഔട്ട് ആകാറുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും മികച്ച പ്രകടനം നടത്തിയവനാണവന്‍. 70 സെഞ്ച്വറികള്‍ അവന്റെ പേരിലുണ്ട്. അവസാന രണ്ട് വര്‍ഷമായി തന്റെ പ്രതാപത്തിനൊത്ത് കളിക്കാന്‍ കോലിക്കാവുന്നില്ല. എന്നിട്ടും അവന്‍ റാങ്കിങ്ങിലെ ടോപ് ഫൈവിലുണ്ടെന്നത് അവന്റെ മികവ് എത്രത്തോളമെന്നത് എടുത്തുകാട്ടുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ശക്തമായ പ്രകടനം നടത്തി അവന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, 9ന് മുകളില്‍ രണ്ട് പേര്‍ മാത്രം, കോലി ഏറ്റവും മോശം

3

ആദ്യ മത്സരത്തില്‍ കോലിയെക്കൂടാതെ പുജാരയും രഹാനെയും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനവും പേസ് ബൗളര്‍മാരുടെ പ്രകടനവും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. മത്സരശേഷം വിരാട് കോലി ഇവരുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.മൂന്ന് ആഴ്ച നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് കണ്ടത്. അവര്‍ നെറ്റ്‌സില്‍ നിരന്തരം പരിശീലനം നടത്തി. അവരുടെ വിലപ്പെട്ട അധ്വാനത്തിന്റെ ഫലമായാണ് 95 റണ്‍സ് ലീഡ് ലഭിച്ചത്. സ്വര്‍ണ്ണമൂല്യമുള്ള റണ്‍സാണിത്. വാലറ്റം ബാറ്റുകൊണ്ട് വളരെ പ്രധാനപ്പെട്ട പ്രകടനം നടത്തിയെന്നുമെല്ലാണ് കോലി പ്രശംസിച്ചത്.

Also Read: IND vs ENG: ഇന്ത്യക്കും ഇംഗ്ലണ്ടിനും ആശങ്ക, മൂന്ന് പ്രശ്‌നങ്ങള്‍, പരിഹാരം കണ്ടില്ലെങ്കില്‍ തോല്‍വി ഉറപ്പ്

4

Also Read: IND vs ENG: ചരിത്രം കുറിച്ച് റൂട്ട്, ഗംഭീര തിരിച്ചുവരവുമായി ബുംറ, നാലാം ദിനത്തിലെ എല്ലാ റെക്കോഡുകളും

ജയത്തോടെ ഇന്ത്യക്ക് പരമ്പരയില്‍ മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെട്ട് പോയത്. ഇന്ത്യ ജയിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലായിരുന്നപ്പോഴാണ് മഴ ചതിച്ചത്. ഇതിന്റെ നിരാശയും കോലി തുറന്ന് പറഞ്ഞിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആധിപത്യം ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ അഞ്ചാം ദിനം മത്സരം ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാവാത്തത് വളരെ നാണക്കേട് തന്നെയാണ്.നാലാം ദിനം 50ന് മുകളില്‍ സ്‌കോര്‍ നേടിയത് നിര്‍ണ്ണായകമായിരുന്നു. അടുത്ത മത്സരങ്ങളിലും നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ പിച്ചിന്റെ അവസ്ഥയും സാഹചര്യയും പരിഗണിച്ച് കാര്യങ്ങളില്‍ മാറ്റമുണ്ടാകും. വളരെ ആകാംക്ഷയുള്ള പരമ്പരയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കോലി പറഞ്ഞു.

Story first published: Monday, August 9, 2021, 14:16 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+