Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ, 9ന് മുകളില്‍ രണ്ട് പേര്‍ മാത്രം, കോലി ഏറ്റവും മോശം

നോട്ടിങ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ടിരുന്നെങ്കിലും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ കലാശിച്ചു. അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മഴ വില്ലനായെത്തിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ സമനിലയിലൊതുങ്ങി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ആധിപത്യ പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇപ്പോഴിതാ ആദ്യ മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിതാ.


രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടും രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രാഹുല്‍ 84,26 എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ 36,12* എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്‌കോര്‍. രാഹുലിന്റെ റേറ്റിങ് പോയിന്റ് 9 ഉും രോഹിതിന്റെ റേറ്റിങ് പോയിന്റ് 7 മാണ്. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഇരുവരും നല്‍കിയിരിക്കുന്നത്.

വിരാട് കോലി - ചേതേശ്വര്‍ പുജാര - അജിന്‍ക്യ രഹാനെ

വിരാട് കോലി - ചേതേശ്വര്‍ പുജാര - അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമാണ് ചേതേശ്വര്‍ പുജാര. 10ല്‍ രണ്ടാണ് അദ്ദേഹത്തിന്റെ പോയിന്റ്. മൂന്നാം നമ്പറിലെ ബാറ്റ്‌സ്മാനായ പുജാര ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഏറ്റവും നിരാശപ്പെടുത്തിയ താരം. 10ല്‍ 1 മാര്‍ക്കാണ് കോലിക്കുള്ളത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം പുറത്തായി. ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. ഇത് ഒമ്പതാം തവണയാണ് ആന്‍ഡേഴ്‌സന് മുന്നില്‍ കോലി കീഴടങ്ങുന്നത്. ടെസ്റ്റില്‍ ആറാം തവണയും. കോലിയെ രണ്ട് തവണ പൂജ്യത്തിന് പുറത്താക്കുന്ന ഏക ബൗളറും ആന്‍ഡേഴ്‌സനാണ്.

അജിന്‍ക്യ രഹാനെയും നിരാശപ്പെടുത്തി. 10ല്‍ ഒരു പോയിന്റ് മാത്രമാണ് രഹാനെക്കുമുള്ളത്. അഞ്ച് റണ്‍സ് മാത്രം നേടിയ രഹാനെ റണ്ണൗട്ടായാണ് പുറത്തായത്. സമീപകാലത്തായി സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന താരമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെ.

റിഷഭ് പന്ത് - രവീന്ദ്ര ജഡേജ

റിഷഭ് പന്ത് - രവീന്ദ്ര ജഡേജ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് 10ല്‍ ഏഴ് മാര്‍ക്ക്. ആദ്യ ഇന്നിങ്‌സില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച പുജാര 25 റണ്‍സുമായി പുറത്തായി. കൂടാതെ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. ഏഴ് ക്യാച്ചുകളാണ് റിഷഭ് പന്ത് മത്സരത്തിലെടുത്തത്.

ആര്‍ അശ്വിന് പകരക്കാരനായി പ്ലേയിങ് 11ല്‍ എത്തിയപ്പോള്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്. 56 റണ്‍സുമായി മധ്യനിരയില്‍ അദ്ദേഹം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് 95 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. പന്തുകൊണ്ട് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങില്‍ താരമായ ജഡേജക്ക് 10ല്‍ 8 മാര്‍ക്ക്.

ശര്‍ദുല്‍ ഠാക്കൂര്‍ - മുഹമ്മദ് ഷമി

ശര്‍ദുല്‍ ഠാക്കൂര്‍ - മുഹമ്മദ് ഷമി

ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റുകൊണ്ട് ഒരു റണ്‍സ് പോലും നേടിയില്ല. എന്നാല്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. ഇതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ജോസ് ബട്‌ലറിന്റെയും വിക്കറ്റുകളും ഉള്‍പ്പെടും. 7.5 മാര്‍ക്കാണ് ശര്‍ദുലിന് നല്‍കുന്നത്.

പേസര്‍ മുഹമ്മദ് ഷമി നിരാശപ്പെടുത്തിയില്ല. നാല് വിക്കറ്റുകള്‍ രണ്ട് ഇന്നിങ്‌സുകളിലായി നേടി. ആദ്യ ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റുമാണ് സ്വന്തമാക്കിയത്. 8 ആണ് അദ്ദേഹത്തിന് നല്‍കുന്ന മാര്‍ക്ക്.

ജസ്പ്രീത് ബുംറ - മുഹമ്മദ് സിറാജ്

ജസ്പ്രീത് ബുംറ - മുഹമ്മദ് സിറാജ്

ഇന്ത്യക്കായി ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറയാണ്. രണ്ട് ഇന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമാണ് ബുംറ നേടിയത്. 9.5 ആണ് അദ്ദേഹത്തിന് ലഭിക്കുന്ന മാര്‍ക്ക്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ മാര്‍ക്കും ബുംറക്കാണ്.

മുഹമ്മദ് സിറാജിന് 7 മാര്‍ക്കാണ് നല്‍കുന്നത്. മൂന്ന് വിക്കറ്റാണ് രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഏഴ് റണ്‍സുമായി പുറത്താവാതെയും നിന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് സിറാജായിരുന്നു.

Story first published: Monday, August 9, 2021, 11:21 [IST]
Other articles published on Aug 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+