IND vs ENG: ചരിത്രം കുറിച്ച് റൂട്ട്, ഗംഭീര തിരിച്ചുവരവുമായി ബുംറ, നാലാം ദിനത്തിലെ എല്ലാ റെക്കോഡുകളും
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കടുക്കുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് വേണം. രോഹിത് ശര്‍മയും (12) ചേതേശ്വര്‍ പുജാരയുമാണ് (12) ക്രീസില്‍.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയും (109) ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനവും എല്ലാമായി നാലാം ദിനം മികച്ച വിരുന്നാണ് ആരാധകര്‍ക്ക് ലഭിച്ചത്. നിരവധി റെക്കോഡുകളും നാലാം ദിനത്തില്‍ പിറന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം..
Also Read: കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ്- സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!

ഇന്ത്യക്കെതിരേ 50ലധികം സ്‌കോര്‍ ജോ റൂട്ട് നേടുന്നത് ഇത് 16ാം തവണ. ഇംഗ്ലണ്ടിനെ ഒറ്റക്ക് കരക്കുകയറ്റുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇതോടെ മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കിനൊപ്പം ഇന്ത്യക്കെതിരേ കൂടുതല്‍ തവണ 50 പ്ലസ് റണ്‍സ് എന്ന റെക്കോഡിനൊപ്പമെത്താന്‍ റൂട്ടിനായി. കൂടാതെ ഇന്ത്യക്കെതിരേ റൂട്ടിന്റെ ഒമ്പതാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ഇതോടെ ഇന്ത്യക്കെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള ഇംഗ്ലണ്ട് താരങ്ങളില്‍ കുക്കിനെ മറികടന്ന് റൂട്ട് ഒന്നാമതെത്തി.
Also Read: ഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ല

2020ല്‍ നിരാശപ്പെടുത്തിയ റൂട്ട് തകര്‍പ്പന്‍ തിരിച്ചുവരവാണ് 2021ല്‍ കാഴ്ചവെക്കുന്നത്. ഈ വര്‍ഷം 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ഒമ്പത് ടെസ്റ്റില്‍ നിന്ന് 1064 റണ്‍സ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ രണ്ട് ഇരട്ട സെഞ്ച്വറിയുമുണ്ട്. 2018 സെപ്തംബറിന് ശേഷം ഇംഗ്ലണ്ടിലെ റൂട്ടിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്.
Also Read: IND vs ENG: 'അവന്‍ മറ്റൊരു ദ്രാവിഡ് തന്നെ, അതേ ഗുണങ്ങള്‍',- താരതമ്യപ്പെടുത്തി സഹീര്‍ ഖാന്‍

ഈ വര്‍ഷം റൂട്ട് നേടുന്ന നാലാമത്തെ സെഞ്ച്വറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം നാല് സെഞ്ച്വറി നേടുന്ന നാലാമത്തെ ഇംഗ്ലണ്ട് നായകനാണ് റൂട്ട്. ഗ്രഹാം ഗൂച്ച്,മൈക്കല്‍ അതര്‍ട്ടന്‍,ആന്‍ഡ്രൂ സ്‌ട്രോസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ട് മണ്ണില്‍ ഇത് രണ്ടാം തവണയാണ് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഏഷ്യക്ക് പുറത്ത് 50 ടെസ്റ്റ് വിക്കറ്റെങ്കിലും ഉള്ളവരില്‍ ഏറ്റവും മികച്ച ശരാശരി ബുംറക്കാണ് (21.6).

Also Read: INDvENG: 'മതില്‍ ഇടിയുന്നു', പുജാരയ്ക്കു സംഭവിക്കുന്നതെന്ത്? പിഴവുകളറിയാം
ഇന്ത്യയുടെ പേസര്‍മാരാണ് രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കിയത്. സ്പിന്നമാര്‍ക്ക് ഒരു വിക്കറ്റ് പോലുമില്ല. ഇത് രണ്ടാം തവണ മാത്രമാണ് ഈ നേട്ടം. ബുംറ 9,ഷമി 4,ശര്‍ദുല്‍ 4,സിറാജ് 3 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍. രോഹിത് ശര്‍മക്കെതിരേ ഇതിനോടകം മൂന്ന് റിവ്യൂ ഇംഗ്ലണ്ട് നടത്തിയിട്ടുണ്ട്. മൂന്നിലും അനുകൂല തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications