IND vs ENG: 'അവന്‍ മറ്റൊരു ദ്രാവിഡ് തന്നെ, അതേ ഗുണങ്ങള്‍',- താരതമ്യപ്പെടുത്തി സഹീര്‍ ഖാന്‍
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്കാണ് നിലവില്‍ മുന്‍തൂക്കം. ഇംഗ്ലണ്ടിന്റെ 183 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 278 റണ്‍സ് അടിച്ചെടുത്തു. 95 റണ്‍സെന്ന മികച്ച ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 25 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ ലീഡ് മറികടക്കാന്‍ 70 റണ്‍സ് കൂടി ആതിഥേയര്‍ക്ക് വേണം.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത് കെ എല്‍ രാഹുലിന്റെ (84) പ്രകടനമാണ്. 214 പന്തുകള്‍ നേരിട്ട ക്ലാസിക് ഇന്നിങ്‌സില്‍ 12 ബൗണ്ടറികളും ഉള്‍പ്പെട്ടു. ആറാമനായി പുറത്താവുമ്പോള്‍ ഇന്ത്യയെ ലീഡിലേക്കെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ രാഹുലിനെ ദ്രാവിഡുമായി താരതമ്യം ചെയ്ത് പ്രശംസിച്ചിരിക്കുകയാണ്.

രാഹുല്‍ ദ്രാവിഡുമായി നിരവധി സാമ്യതകള്‍
രാഹുല്‍ ദ്രാവിഡും കെ എല്‍ രാഹുലും തമ്മില്‍ നിരവധി സാമ്യതകളുണ്ട്. രാഹുല്‍ ദ്രാവിഡും കെ എല്‍ രാഹുലും വിവിധ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങി മികവ് കാട്ടിയിട്ടുണ്ട്. കൂടാതെ ദ്രാവിഡ് വിക്കറ്റ് കീപ്പിങ്ങും ചെയ്തിരുന്നു. രാഹുലും അങ്ങനെ തന്നെയാണ്. രണ്ട് പേര്‍ക്കും ബംഗളൂരു ബന്ധമുള്ളതുകൊണ്ടോ അതോ പേരിലെ സാമ്യതകൊണ്ടാണോ ഇരുവരും പ്രതിഭകളാണ്. ഇന്ത്യക്കുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത താരമാണ് ദ്രാവിഡ്. രാഹുലിന്റെ റോള്‍ മോഡലാണ് ദ്രാവിഡ്. അതിനാല്‍ത്തന്നെ ദ്രാവിഡുമായി താരതമ്യം ചെയ്യുന്നത് അവന് വളരെ സന്തോഷമുണ്ടാക്കും- സഹീര്‍ ഖാന്‍ പറഞ്ഞു.

പരമ്പരയിലുടെ നീളം രാഹുലിന്റെ പേര് കേള്‍ക്കാം
ഈ പരമ്പരയിലുടെനീളം കെ എല്‍ രാഹുലിന്റെ പേര് കേള്‍ക്കാനാവും. അവസരങ്ങളെ അവന്‍ നന്നായി ഉപയോഗിച്ചു. മോശം പന്തുകളെ മാത്രം കളിക്കുകയും നല്ല പന്തുകളെ ബഹുമാനിക്കുകയും ചെയ്തു. ഇതിനിടെ മനോഹരമായ ചില കവര്‍ഡ്രൈവുകളും കളിച്ചു. അവന്റെ ഷോട്ട് സെലക്ഷനും മികച്ചതായിരുന്നു. തീര്‍ച്ചയായും അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു- സഹീര്‍ പറഞ്ഞു. രോഹിത് ശര്‍മയുമായി ഒന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ രാഹുല്‍ രവീന്ദ്ര ജഡേജയുമായി 60 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. ജെയിംസ് ആന്‍ഡേഴ്‌സിന്റെ പന്തിലാണ് രാഹുല്‍ പുറത്തായത്.

ഓപ്പണിങ്ങില്‍ ചരിത്ര നേട്ടം
ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായി ഇറങ്ങി ഈ നൂറ്റാണ്ടില്‍ 80ലധികം റണ്‍സ് രണ്ട് തവണ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി രാഹുല്‍ മാറി. രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, മുരളി വിജയ് എന്നിവരാണ് രാഹുലിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ സെഞ്ച്വറി പ്രകടനം നടത്താനും രാഹുലിന് സാധിച്ചിരുന്നു. ഏറെ നാള്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും പലപ്പോഴും ടീമിന് പുറത്തായിരുന്ന താരം. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് രാഹുലിന് ഓപ്പണറായി അവസരം ലഭിച്ചത്.

മൂന്ന് ഫോര്‍മാറ്റിലും രാഹുല്‍ സൂപ്പര്‍
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങുന്ന താരമാണ് കെ എല്‍ രാഹുല്‍. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. സമീപകാലത്തായി ഓപ്പണിങ്ങില്‍ തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ ലഭിച്ച അവസരം മുതലാക്കിയതോടെ ഗംഭീര തിരിച്ചുവരവാണ് രാഹുല്‍ നടത്തിയത്. 37 ടെസ്റ്റില്‍ നിന്ന് 2090 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 1509 റണ്‍സും 48 ടി20യില്‍ നിന്ന് 1557 റണ്‍സും അദ്ദേഹം ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications