
മുത്തയ്യ മുരളീധരന്‍ (11 തവണ)
ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനും ഇതിഹാസവുമായ മുത്തയ്യ മുരളീധരനാണ് ലിസ്റ്റില്‍ പത്താംസ്ഥാനത്ത്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി ലോക റെക്കോര്‍ഡ് കുറിച്ച താരമാണ് അദ്ദേഹം. ലങ്ക കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് മുരളി.
വിവിധ ഫോര്‍മാറ്റുകളിലായി അദ്ദേഹം കളിച്ചിട്ടുള്ളത് 155 പരമ്പരകളിലാണ്. ഇവയില്‍ 11 എണ്ണത്തില്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് മുരളിക്കായിരുന്നു. എല്ലാം ടെസ്റ്റ് പരമ്പരകളിലായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

റിക്കി പോണ്ടിങ് (11 തവണ)
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായിരുന്ന റിക്കി പോണ്ടിങാണ് ലിസ്റ്റിലെ ഒമ്പതാമന്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഓസീസിന്റെ ഓള്‍ടൈം റണ്‍സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. കരിയറില്‍ പോണ്ടിങ് കളിച്ചത് 147 പരമ്പരകളിലായിരുന്നു. ഇവയില്‍ 11 എണ്ണത്തില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അദ്ദേഹമ നേടിയെടുക്കുകയും ചെയ്തു. ഏഴെണ്ണം ഏകദിന പരമ്പരയിലായിരുന്നെങ്കില്‍ നാലെണ്ണം ടെസ്റ്റ് പരമ്പരയില്‍ നിന്നുമായിരുന്നു.

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (11 തവണ)
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനാണ് എട്ടാംസ്ഥാനം. സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകളിലൂടെ പല തവണ വിന്‍ഡീസിന്റെ രക്ഷകനാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ബ്രയാന്‍ ലാറയടക്കമുള്ള ഇതിഹാസങ്ങള്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ടീമിന്റെ ഭാഗമായിട്ടും നിര്‍ണായക താരമായി മാറാന്‍ ചന്ദര്‍പോളിനു സാധിച്ചു.
ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹം 136 പരമ്പരകളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ 11 തവണ ചന്ദര്‍പോള്‍ മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. ഏഴെണ്ണം ടെസ്റ്റിലും നാലെണ്ണം ഏകദിനത്തിലുമായിരുന്നു.

ഷോണ്‍ പൊള്ളോക്ക് (11 തവണ)
സൗത്താഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്നു ഷോണ്‍ പൊള്ളോക്ക്. ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം മാജിക്കല്‍ ബൗളിങിലൂടെ മല്‍സരഗതി മാറ്റി മറിക്കാനും മിടുക്കനായിരുന്നു. ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും പൊള്ളോക്കാണ്. കൂടാതെ ഏകദിനത്തില്‍ റണ്‍വേട്ടയില്‍ ഒന്നാമനും അദ്ദേഹമാണ്.
വിവിധ ഫോര്‍മാറ്റുകൡലായി 107 പരമ്പരകളിലാണ് പൊള്ളോക്ക് സൗത്താഫ്രിക്കയ്ക്കു വേണ്ടി ഇറങ്ങിയത്. ഇവയില്‍ 11 തവണ മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. ഒമ്പതെണ്ണെം ഏകദിനത്തിലും രണ്ടെണ്ണം ടെസ്റ്റിലുമായിരുന്നു.

ക്രിസ് ഗെയ്ല്‍ (12 തവണ)
വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ക്രിസ് ഗെയ്‌ലിനാണ് ആറാംസ്ഥാനം. പ്രായം 40 കടന്നെങ്കിലും അദ്ദേഹം ഇപ്പോഴും കളി തുടരുകയാണ്. 45 വരെയെങ്കിലും താന്‍ മല്‍സരരംഗത്തുണ്ടാവുമെന്ന് ഗെയ്ല്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ടെസ്റ്റില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും ഏകദിനത്തില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും ടി20യില്‍ ഒരുപാട് സെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
138 പരമ്പരകളിലാണ് ഗെയ്ല്‍ വിന്‍ഡീസിനു വേണ്ടി കളിച്ചിട്ടുള്ളത്. ഇതില്‍ 12 തവണ പരമ്പരയുടെ താരമാവുകയും ചെയ്തു.

സനത് ജയസൂര്യ (13 തവണ)
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണറായ സനത് ജയസൂര്യയാണ് ലിസ്റ്റില്‍ അഞ്ചാമത്. ബൗളര്‍മാരോടു യാതൊരു കരുണയും കാണിക്കാത്ത അറ്റാക്കിങ് ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം.
വെടിക്കെട്ട് ബാറ്റിങിനൊപ്പം സ്പിന്‍ ബൗളിങിലൂടെയും ജയസൂര്യ ലങ്കയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുണ്ട്. ഐതിഹാസികമായ ക്രിക്കറ്റ് കരിയറില്‍ 13 തവണയാണ് അദ്ദേഹം മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടിയിട്ടുള്ളത്. ഇവയില്‍ 11ഉം ഏകദിനത്തതിലായിരുന്നു. രണ്ടു തവണ ടെസ്റ്റിലും ജയസൂര്യയെ പുരസ്‌കാരം തേടിയെത്തി. 22 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 176 പരമ്പരകളില്‍ ജയസൂര്യ കളിച്ചിട്ടുണ്ട്.

ഷാക്വിബ് അല്‍ ഹസന്‍ (14 തവണ)
ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസന്‍. തകര്‍പ്പന്‍ ബാറ്റ്‌സ്മാനും മികച്ച ഇടംകൈയന്‍ സ്പിന്നറും കൂടിയായ അദ്ദേഹം മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ക്രിക്കറ്ററാണ്.
2006ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ദേശീയ ടീമിന്റെ നട്ടെല്ലാണ് ഷാക്വിബ്. 15 വര്‍ഷത്തെ കരിയറില്‍ 126 പരമ്പരകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ 14 എണ്ണത്തില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടി. ഏകദിനത്തില്‍ ആറും ടെസ്റ്റില്‍ അഞ്ചും ടി20യില്‍ മൂന്നും പുരസ്‌കാരങ്ങളാണ് ഷാക്വിബ് സ്വന്തമാക്കിയത്.

ജാക്വസ് കാലിസ് (15 തവണ)
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ മന്‍ ഇതിഹാസം ജാക്വസ് കാലിസാണ് ലിസ്റ്റിലെ മൂന്നാമന്‍. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായിരുന്ന അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഒരുപോലെ അപകടകാരിയായിരുന്നു.
ടെസ്റ്റ്, ഏകദിനം എന്നിവയില്‍ 10,000 റണ്‍സും 250 പ്ലസ് വിക്കറ്റുകളും നേടിയിട്ടുള്ള ലോകത്തിലെ ഏക ക്രിക്കറ്റര്‍ കൂടിയാണ് കാലിസ്. 19 വര്‍ഷത്തെ കരിയറില്‍ 148 പരമ്പരകളിലണ് അദ്ദേഹം കളിച്ചത്. ഇവയില്‍ 15 തവണ മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തു.

വിരാട് കോലി (19 തവണ)
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍ കൂടിയാണ് കോലി. 2008ലായിരുന്ന അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 13 വര്‍ഷത്തെ കരിയറില്‍ 130 പരമ്പരകളില്‍ കോലി കളിക്കുകയും ചെയ്തു. ഇവയില്‍ 19 തവണ മാന്‍ ഓഫ് ദി സീരീസാവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒമ്പതെണ്ണം ഏകദിനത്തിലും ഏഴെണ്ണം ടി20യിലും മൂന്നെണ്ണം ടെസ്റ്റിലുമായിരുന്നു. ഇനിയുമൊരു നാല്-അഞ്ച് വര്‍ഷം കൂടി കളിക്കുമെന്നിരിക്കെ കോലി കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (20 തവണ)
ക്രിക്കറ്റിലെ ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 24 വര്‍ഷത്തോളം നീണ്ട കരിയറില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ തേടിയെത്താത്ത റെക്കോര്‍ഡുകള്‍ വിരളമാണ്. റെക്കോര്‍ഡുകള്‍ തിരുത്തുന്നത് സച്ചിന് ഒരു ഹോബിയുമായിരുന്നു. അദ്ദേഹത്തിന്റെ പ ല ബാറ്റിങ് റെക്കോര്‍ഡുകളും ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്തതുമാണ്.
സ്വപ്‌നതുല്യമായ അന്താരാഷ്ട്ര കരിയറില്‍ 183 പരമ്പരകളിലാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ 20 എണ്ണത്തില്‍ അദ്ദേഹം മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. കൂടുതലും ഏകദിനത്തില്‍ തന്നെയായിരുന്നു. 15 തവണയാണ് ഏകദിനത്തില്‍ സച്ചിന്‍ മാന്‍ ഓഫ് ദി സീരീസായതെങ്കില്‍ അഞ്ചു തവണ ടെസ്റ്റിലും പുരസ്‌കാരം നേടി.


Click it and Unblock the Notifications











