
റഖീം കോണ്‍വാള്‍ (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ തടിയനായ ക്രിക്കറ്റ് താരമാണ് റഖീം കോണ്‍വാള്‍. 140 കിലോഗ്രാമാണ് അദ്ദേഹത്തിന്റെ ശരീര ഭാരം. ക്രീസ് നിറഞ്ഞ് നില്‍ക്കുന്ന പര്‍വതം പോലെയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ 'ക്രിക്കറ്റ് താരങ്ങളിലെ പര്‍വതമെന്നും' ആരാധകര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നു. 6 അടി ഉയരക്കാരനുമായ കോണ്‍വാളാണ് നിലവിലെ ഏറ്റവും തടിയനായ ക്രിക്കറ്റ് താരമെന്ന് പറയാം.
വലിയ ഫിറ്റ്‌നസ് കാണാനാവില്ലെങ്കിലും വലിയ ശരീരഭാരത്തെ കൃത്യമായി ഉപയോഗിക്കാന്‍ കോണ്‍വാളിന് മിടുക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി എട്ട് ടെസ്റ്റില്‍ നിന്ന് 186 റണ്‍സും 32 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹം രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. അതിവേഗത്തില്‍ ഓടാന്‍ സാധിക്കില്ലെങ്കിലും ബുദ്ധിപൂര്‍വ്വം കളിക്കുന്ന താരമാണ് കോണ്‍വാള്‍.

ഡ്വെയ്ന്‍ ലിവിറോക്ക് (ബര്‍മൂഡ)
ബര്‍മൂഡ ക്രിക്കറ്റ് ടീമില്‍ നിന്ന് ആരാധകര്‍ക്ക് സുപരിചിതമായ ഏക പേര് ഡ്വെയ്ന്‍ ലിവിറോക്കാണാണെന്ന് പറയാം. കുടവയറനും അമിത ഭാരക്കാരനുമായത് തന്നെയാണ് ലിവിറോക്കിനെ ആരാധകരുടെ പ്രിയങ്കരനാക്കിയത്. 127 കിലോഗ്രാമാണ് അദ്ദേഹത്തിന്റെ ഭാരം. 2007ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ റോബിന്‍ ഉത്തപ്പയെ സ്ലിപ്പില്‍ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയതാണ് അദ്ദേഹത്തെ പ്രശസ്തനാകിയത്. അത്രയും തടി വെച്ച് ഒറ്റകൈകൊണ്ട് ലിവിറോക്ക് എടുത്ത ക്യാച്ച് എന്നും ആരാധക മനസില്‍ മായാതെ ഉണ്ടാവും. 32 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

ഇന്‍സമാം ഉല്‍ ഹഖ് (പാകിസ്താന്‍)
മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് ഇന്‍സമാം ഉല്‍ ഹഖ്. അമിതശരീര ഭാരമുണ്ടായിട്ടും വലിയൊരു ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ ഇന്‍സമാമിന് സാധിച്ചുവെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം. 100 കിലോഗ്രാമണ് ഇന്‍സമാമിന്റെ ഭാരം. അദ്ദേഹത്തിന്റെ കരിയറില്‍ കൂടുതല്‍ തവണ പുറത്തായതും റണ്ണൗട്ടായാണ്. ടെസ്റ്റില്‍ 49.33 ശരാശരിയില്‍ 8830 റണ്‍സും ഏകദിനത്തി ല്‍ 39.56 ശരാശരിയില്‍ 11739 റണ്‍സും ഇന്‍സമാമിന്റെ പേരിലുണ്ട്. ഭക്ഷണത്തോട് മാത്രമല്ല റണ്‍സിനെയും സ്‌നേഹിച്ചിരുന്ന താരമായിരുന്നു അദ്ദേഹം.

കോളിന്‍ മില്‍ബേണ്‍ (ഇംഗ്ലണ്ട്)
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കോളിന്‍ മില്‍ബേണും ശരീരഭാരംകൊണ്ട് ഞെട്ടിച്ച താരമാണ്. 114 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. 1966ല്‍ അരങ്ങേറ്റം കുറിച്ച താരത്തിനെ പ്രശസ്ത കോമഡി താരം ഒലിവര്‍ ഹാര്‍ഡ്‌ലിയുടെ തടിയുമായാണ് ആരാധകര്‍ താരതമ്യം ചെയ്തിരുന്നത്. ഇംഗ്ലണ്ടിനായി 46.71 എന്ന മികച്ച ശരാശരിയില്‍ 654 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ കാര്‍ അപകടത്തില്‍പെട്ടതോടെ ക്രിക്കറ്റ് കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ മില്‍ബേണിന് സാധിക്കാതെ വന്നു.

മൈക്ക് ഗാറ്റിങ് (ഇംഗ്ലണ്ട്)
മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്ക് ഗാറ്റിങ്ങും അമിത വണ്ണമുള്ള കളിക്കാരനായിരുന്നു. 110 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം. ഇംഗ്ലണ്ടിനായി 4409 ടെസ്റ്റ് റണ്‍സും 2096 ഏകദിന റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. വേഗത്തിനുള്ള ഓടാനുള്ള പ്രയാസം വളരെ അധികം നേരിട്ട താരമാണ് ഗാറ്റിങ്. 1987ലെ ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നം വളരെയധികം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ നായകനായി ആഷസില്‍ വിജയം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മാര്‍ക്ക് കോസ്‌ഗ്രോവ് (ഓസ്‌ട്രേലിയ)
മുന്‍ ഓസ്‌ട്രേലിയന്‍ താരമായ മാര്‍ക്ക് കോസ്‌ട്രോവും അമിത വണ്ണത്തിന്റെ പേരില്‍ പ്രശസ്തി നേടിയ താരമാണ്. മൂന്ന് ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ശരീര ഭാരം 102 കിലോഗ്രാമാണ്. 2005ലെ മികച്ച യുവതാരത്തിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബ്രാഡ്മാന്‍ അവാര്‍ഡ് കോസ്ഗ്രാവിനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ കരിയര്‍ ഉണ്ടാക്കാനായില്ലെങ്കിലും റോയല്‍ വണ്‍ഡേ കപ്പ് ടി20 ബ്ലാസ്റ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 2017ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും കോസ്ഗ്രാവിന് ലഭിച്ചിരുന്നു.

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്ഥാന്‍)
അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഹമ്മദ് ഷഹ്‌സാദ്. മികച്ച പ്രകടനം നടത്തിയിട്ടും അമിതഭാരം മൂലം പലപ്പോഴും ടീമില്‍ നിന്ന് പുറത്തിരിക്കേണ്ട അവസ്ഥ ഷഹ്‌സാദിന് ഉണ്ടായിട്ടുണ്ട്. 100 കിലോയാണ് അദ്ദേഹത്തിന്റെ ശരീരഭാരം. എന്നാല്‍ തന്റെ ശരീരവണ്ണക്കൂടുതല്‍ ഒരിക്കല്‍പോലും ഷഹ്‌സാദിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഓടാന്‍ അല്‍പ്പം വേഗതക്കുറവുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റില്‍ നിന്ന് 69 റണ്‍സും 85 ഏകദിനത്തില്‍ നിന്ന് 2763 റണ്‍സും 64 ടി20 ഇന്നിങ്‌സില്‍ നിന്ന് 1860 റണ്‍സും ഷഹ്‌സാദിന്റെ പേരിലുണ്ട്.

ജെസ്സി റൈഡര്‍ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡിന്റെ ജെസ്സി റൈഡറും അമിത ശരീരവണ്ണമുള്ള താരമാണ്. വെടിക്കെട്ട് ഓപ്പണറായിരുന്ന അദ്ദേഹത്തിന്റെ ശരീരഭാരം 100 കിലോഗ്രാമായിരുന്നു. കിവീസിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും കളത്തിന് പുറത്തെ മോശം സ്വഭാവം അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വളര്‍ച്ച ഉണ്ടാക്കിയില്ല. 18 ടെസ്റ്റില്‍ നിന്ന് 1269 റണ്‍സും 48 ഏകദിനത്തില്‍ നിന്ന് 1362 റണ്‍സും 22 ടി20യില്‍ നിന്ന് 457 റണ്‍സും അദ്ദേഹം നേടി. മീഡിയം പേസ് ബൗളര്‍കൂടിയായിരുന്നു അദ്ദേഹം.

അര്‍ജുന രണതുങ്ക
1996ലെ ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് അര്‍ജുന രണതുങ്ക. ശ്രീലങ്കയുടെ ചരിത്രനായകനെന്ന് വിശേഷിപ്പിക്കാനുന്ന അദ്ദേഹത്തിന്റെ ശരീരഭാരം 115 കിലോഗ്രാമായിരുന്നു. വലിയ കായിക ക്ഷമതയില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 12561 റണ്‍സും 95 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

വാര്‍വിക്ക് ആംസ്‌ട്രോങ് (ഓസ്‌ട്രേലിയ)
മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ വാര്‍വിക്ക് ആംസ്‌ട്രോങ് അമിത ശരീരഭാരമുള്ള താരമാണ്. 133 കിലോഗ്രാമാണ് അദ്ദേഹത്തിന്റെ ശരീരഭാരം. 1902 ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 38.69 ശരാശരിയില്‍ 2863 റണ്‍സും 87 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയയുടെ മികച്ച നായകന്മാരിലൊരാളാണ് അദ്ദേഹം.


Click it and Unblock the Notifications