IND vs ENG: ഇന്ത്യക്കും ഇംഗ്ലണ്ടിനും ആശങ്ക, മൂന്ന് പ്രശ്‌നങ്ങള്‍, പരിഹാരം കണ്ടില്ലെങ്കില്‍ തോല്‍വി ഉറപ്പ്
നോട്ടിങ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. ആവേശകരമായ അഞ്ചാം ദിനം പ്രതീക്ഷിച്ചിരിക്കവെ വെല്ലുവിളിയായി മഴയെത്തുകയായിരുന്നു. മഴ കനത്തതോടെ സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. സന്ദര്‍ശകരായ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ആധിപത്യ പ്രകടനം തന്നെയാണ് ഒന്നാം ടെസ്റ്റില്‍ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 278 റണ്‍സ് അടിച്ചെടുത്തു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 303 റണ്‍സ് നേടി 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെക്കുകയായിരുന്നു. നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്ക് അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 157 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ മഴ ശക്തമായി പെയ്തതോടെ ഒരു പന്ത് പോലും അഞ്ചാം ദിനം എറിയാനായില്ല. ഇതോടെ സമനിലയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം ഇരു ടീമിന്റെയും ദൗര്‍ഭല്യം കൂടുതല്‍ വ്യക്തമാവുകയാണ്. വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പ് ഇരു ടീമും തീര്‍ച്ചയായു പരിഹാരം കണ്ടെത്തേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്നു
ആതിഥേയ നിരയിലെ ഏറ്റവും വലിയ പ്രശ്‌നം ബാറ്റ്‌സ്മാന്‍മാരുടെ ഫോമാണ്. നായകന്‍ ജോ റൂട്ട് ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടി. ഈ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ ഇംഗ്ലണ്ട് താരങ്ങളുടെയും ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ടീമിലെ മറ്റ് സീനിയര്‍ താരങ്ങള്‍. ഇരുവര്‍ക്കും രണ്ട് ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ഓപ്പണിങ്ങില്‍ റോറി ബേണ്‍സിനും ഡോം സിബ്ലിക്കും മികച്ച തുടക്കം നല്‍കാനാകുന്നില്ല. സാക്ക് ക്രോളിയും ഡാന്‍ ലോറന്‍സുമെല്ലാം നിരാശപ്പെടുത്തുകയാണ്. ഇന്ത്യ ശക്തമായ നിരയായതിനാല്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചെങ്കില്‍ മാത്രമെ ഇംഗ്ലണ്ടിന് ശക്തമായൊരു തിരിച്ചുവരവിന് അവസരമുള്ളു.

പുജാരക്കും രഹാനെക്കും പകരക്കാര്‍ വേണോ?
പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളാണെങ്കിലും ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും പകരക്കാരെ തേടേണ്ട സമയമായെന്നാണ് സമീപകാലത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. പുജാരക്ക് ലക്ഷ്യ ബോധവും ബാറ്റിങ്ങിലെ താളവും നഷ്ടപ്പെട്ടിരിക്കുന്നു. അജിന്‍ക്യ രഹാനെക്ക് സ്ഥിരതയില്ലെന്നതാണ് പ്രശ്‌നം. ആദ്യ ഇന്നിങ്‌സില്‍ പുജാര നാല് റണ്‍സിനും രഹാനെ അഞ്ച് റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ പുജാര 12 റണ്‍സ് നേടി ക്രീസിലുണ്ടായിരുന്നു.
അവസാന രണ്ട് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടാത്ത പുജാരയുടെ ശരാശരി 28ല്‍ താഴെയാണ്. അമിത പ്രതിരോധ ശൈലിയിലെ മാറ്റത്തോടെ സ്ഥിരത കണ്ടെത്താന്‍ പുജാരക്ക് സാധിക്കണം. രഹാനെക്കും ടീമില്‍ നിര്‍ണ്ണായക പങ്കുള്ളതിനാല്‍ മികച്ച പ്രകടനം നടത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഇംഗ്ലണ്ടില്‍ കളിച്ച് സെഞ്ച്വറി നേടിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

വിരാട് കോലിയുടെ ഫോം
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായ കോലി വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി അവസാന 16 ഇന്നിങ്‌സില്‍ നിന്ന് മൂന്ന് തവണ മാത്രമാണ് 50ന് മുകളില്‍ സ്‌കോര്‍ നേടിയത്. മൂന്ന് തവണ പൂജ്യത്തിനും മൂന്ന് തവണ ഒറ്റ സംഖ്യയിലും പുറത്തായി. ഇന്ത്യയുടെ നട്ടെല്ല് കോലിയാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ കോലിയുടെ ഗംഭീര തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications