Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഈ ചോദ്യത്തിന് പ്രസക്തിയില്ല, അവന്‍ ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളറാണ്'- കെ എല്‍ രാഹുല്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമായിരുന്നു ഇത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതിരുന്ന ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയായിരുന്നു നോട്ടിങ്ഹാമില്‍ കണ്ടത്. ഇതോടെ ബുംറയുടെ തിരിച്ചുവരവെന്ന രീതിയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ എല്ലാവരും വിലയിരുത്തി. ഇപ്പോഴിതാ ഇത്തരമൊരു ചോദ്യത്തിന്റെ പ്രസ്‌ക്തിയില്ലെന്നും ബുംറ എപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളര്‍ തന്നെയാണെന്നും പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍.

ss

'എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ തിരിച്ചുവന്നുവെന്ന് പറയുന്നതെന്ന് എനിക്കറിയില്ല. ഏത് മത്സരത്തിന്റെ ഏത് സമയത്തും ഏത് സാഹചര്യത്തിലും ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളര്‍ താനാണെന്ന് തെളിയിക്കാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതിന് ശേഷം അവന്‍ ചെയ്തതെല്ലാം ഞങ്ങള്‍ക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. എവിടെ കളിച്ചാലും ഞങ്ങളുടെ മാച്ച് വിന്നറാണവന്‍. ഒരിക്കല്‍ക്കൂടി അവന്‍ മികച്ച പ്രകടനം നത്തിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്'-രാഹുല്‍ പറഞ്ഞു.

പരിക്കിന് ശേഷം തിരിച്ചെത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചപ്പോള്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ നോട്ടിങ്ഹാമില്‍ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്ക് സാധിച്ചിരിക്കുകയാണ്. 21 ടെസ്റ്റില്‍ നിന്ന് 92 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

'ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ട് ആദ്യം പന്തെറിയേണ്ടി വന്നപ്പോഴും വളരെ അച്ചടക്കത്തോടെ പന്തെറിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. മുഹമ്മദ് ഷമിയും ബുംറയും നല്‍കിയ തുടക്കവും ശര്‍ദുലും സിറാജും അത് തുടര്‍ന്നതും വളരെ മികച്ചതായിരുന്നു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതും കൃത്യമായ പദ്ധതിയോടെ മുന്നോട്ട് പോയതും വളരെ മികച്ചതായിരുന്നു'-രാഹുല്‍ പറഞ്ഞു.

Story first published: Monday, August 9, 2021, 14:44 [IST]
Other articles published on Aug 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+