Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കലിപ്പ് തീരണില്ലല്ലോ! സാം കറനുമായി വഴക്കുണ്ടാക്കി സിറാജ്; പരിഹരിക്കാന്‍ ഇടപ്പെട്ട് വിരാട്, വീഡിയോ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു. എങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന പ്രകടനമായിരുന്നു താരങ്ങള്‍ കാഴ്ചവച്ചത്. ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചത് ഇന്ത്യന്‍ ബൗളര്‍മാരായിരുന്നു. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യന്‍ പേസര്‍മാര്‍ കാഴ്ചവച്ചത് മിന്നും പ്രകടനമായിരുന്നു. കളിക്കളത്തിലെ വാക് പോരുകള്‍ക്കും ഒന്നാം ടെസ്റ്റ് സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തീപാറുന്ന പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവച്ചത്. നിര്‍ണായകമായ ഇംഗ്ലണ്ട് വിക്കറ്റുകള്‍ എടുത്ത സിറാജ് എതിരാളികളുമായി വാക് പോരിലേര്‍പ്പെട്ടും ആദ്യ ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആന്റേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരുമായി കോര്‍ക്കുന്ന സിറാജിന്റെ വീഡിയോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

siraj

ഇപ്പോഴിതാ നാലാം ദിവസം നടന്ന മറ്റൊരു വാക് പോരിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത്തവണയും താരം മുഹമ്മദ് സിറാജ് തന്നെയാണ്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ 74-ാം ഓവറിനിടെയായിരുന്നു സംഭവം. ഇത്തവണ സിറാജിന്റെ നാവിന്റെ ചൂടറിഞ്ഞത് ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ സാം കറന്‍ ആയിരുന്നു. സിറാജിനെ കറന്‍ ബൗണ്ടറിയിലക്ക് പായിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

ബൗണ്ടറിയ്ക്ക് പിന്നാലെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് സിറാജ് തിരികെ വരികയായിരുന്നു. ഇതിലൊന്നും റണ്‍ കണ്ടെത്താനാകാതെ സാം കറന്‍ വലഞ്ഞു. പിന്നാലെ സിറാജ് കറനെതിരെ കലിപ്പ് മോഡിലാവുകയായിരുന്നു. ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് തന്നെ നടന്നു. രംഗം വഷളാകുന്നത് കണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇടപെടുകയായിരുന്നു. എന്നാല്‍ 81-ാം ഓവറില്‍ കറനെ മിഡ് ഓണില്‍ ബുംറയുടെ കൈകളില്‍ എത്തിച്ച് സിറാജ് തന്നെ പോരില്‍ വിജയിക്കുകയും ചെയ്തു.

അതേസമയം ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം വിജയത്തിലേക്ക് എത്താമെന്ന ഇന്ത്യയുടെ ആഗ്രഹങ്ങളെ മഴ മുക്കിക്കളഞ്ഞു. മഴമൂലം അവസാനദിവസം ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ടെസ്റ്റ് സമനിലയാവുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്താമെന്നുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് മഴ നല്‍കിയത്. 209 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എടുത്തിരുന്നു. അവസാന ദിവസം വേണ്ടിയിരുന്നത് 157 റണ്‍സായിരുന്നു.

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. ജോ റൂട്ടിന് മാത്രമാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 278 റണ്‍സ് നേടി. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സാണ് എടുത്ത്. ഇത്തവണയും ജോ റൂട്ടാണ് ചെറുത്തു നില്‍പ്പ് നടത്തിയത്. റൂട്ട് സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടപ്പെട്ടത്.

ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റാണ് ബുംറ നേടിയത്. സിറാജും ഠാക്കൂറും രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് പേരെ പുറത്താക്കിയ ഷമി ഒരു വിക്കറ്റുമെടുത്തു. ഇംഗ്ലണ്ടിനായി തിളങ്ങിയത് ഓളി റോബിന്‍സണും ജെയിംസണുമാണ്. റോബിന്‍സണിന്റെ അഞ്ച് വിക്കറ്റ് നേട്ടവും ആന്റേഴ്‌സണിന്റെ നാല് വിക്കറ്റ് നേട്ടവും ഇംഗ്ലണ്ടിന് ആശ്വസിക്കാവുന്ന നേട്ടങ്ങളാണ്.

വീഡിയോ കാണാം

Story first published: Monday, August 9, 2021, 13:30 [IST]
Other articles published on Aug 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+