IPL 2021: അഞ്ച് കിരീടങ്ങള്‍ മാത്രമല്ല, രോഹിതിനെ ഇതിഹാസ നായകനാക്കുന്ന അഞ്ച് കാര്യങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സ്‌പെതംബര്‍ 19ന് ആരംഭിക്കാന്‍ പോവുകയാണ്. യുഎഇ വേദിയാവുന്ന ഐപിഎല്ലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. ഇവര്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം കുറവായതിനാല്‍ കിരീടം ആരിലേക്കും പോകാം.

മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം നേടുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. ഐപിഎല്ലിലെ ഇതിഹാസ നായകനായ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് എന്തുകൊണ്ടാണ് മറ്റ് നായകന്മാരേക്കള്‍ കേമനായിരിക്കുന്നു എന്നതിന്റെ അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ
ഇന്ത്യന്‍ ടീമിലെ യുവ ഹീറോകളായ ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,രാഹുല്‍ ചഹാര്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരൊക്കെ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ എത്തിയവരാണ്. ഇവരുടെയെല്ലാം വളര്‍ച്ചക്ക് പിന്നില്‍ രോഹിത് നല്‍കിയ പിന്തുണ വളരെ വലുതാണ്. ഒരു മോശം പ്രകടനംകൊണ്ട് തള്ളിക്കളയുകയോ തഴയുകയോ ചെയ്യാതെ യുവതാരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നായകനാണ് അദ്ദേഹം. 2016 സീസണില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം 6 ശരാശരിയിലായിരുന്നു. എന്നിട്ടും താരത്തെ കൈവിടാതെ നല്‍കിയ പിന്തുണയാണ് ഇന്ന് മുംബൈയുടെ സൂപ്പര്‍ താരമായി ഹര്‍ദിക്കിനെ വളര്‍ത്തിയത്.
Alos Read: INDvENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

സഹതാരങ്ങളില്‍ ആത്മവിശ്വാസം നിറക്കുന്നു
ഏത് സമ്മര്‍ദ്ദഘട്ടങ്ങളിലും ടീമിന് ആത്മവിശ്വാസം നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ രോഹിതിന് അസാമാന്യ മികവുണ്ട്. 2014ല്‍ രാജസ്ഥാനെതിരേ 14.4 ഓവറില്‍ 190 റണ്‍സ് ചേസ് ചെയ്ത് പ്ലേ ഓഫില്‍ കടന്നപ്പോള്‍ രോഹിത് ശര്‍മയുടെ നായകമികവ് ആരാധകര്‍ കണ്ടതാണ്. ഒരു റണ്‍സിന് മുംബൈ ഐപിഎല്‍ കിരീടം ചൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള വലിയ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ടീമിനെ നയിക്കാന്‍ രോഹിത് മിടുക്കനാണ്.
Alos Read: ബാറ്റിങിലെ ഫാബ് 4നെ നമുക്കറിയാം, ബൗളിങില്‍ ഇവര്‍ ആരൊക്കെ? സ്മിത്ത് പറയുന്നു

ഏത് പൊസിഷനിലും കളിക്കാനുള്ള മനസ്
ടീമിന്റെ സാഹചര്യത്തിനനുസരിച്ച് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ രോഹിതിന് യാതൊരു മടിയുമില്ല. ഓപ്പണറായും മൂന്നാമനായും നാലാമനായുമെല്ലാം രോഹിത് ബാറ്റ് ചെയ്തിട്ടുണ്ട്. മികച്ച ടീം സ്പിരിറ്റുള്ള താരമാണ് അദ്ദേഹം. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ബാറ്റിങ് പൊസിഷനില്‍ സ്വയം മാറ്റത്തിനും രോഹിത് തയ്യാറായിട്ടുണ്ട്. ഇതും അദ്ദേഹത്തെ മികച്ച നായകനാക്കുന്നു.
Alos Read: WTC: ആദ്യ ടെസ്റ്റില്‍ ഒപ്പത്തിനൊപ്പം, ലോക ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ആര് മുന്നില്‍? അറിയാം

മികച്ച പദ്ധതികളൊരുക്കാന്‍ കേമന്‍
ക്രിക്കറ്റില്‍ ബുദ്ധിക്ക് വളരെ പ്രാധാന്യമുണ്ട്. ഓരോ ബൗളിങ് ചേഞ്ചും ഫീല്‍ഡ് വിന്യാനവും വളരെ പ്രധാനപ്പെട്ടതാണ്. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്തി ഫലമുണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ രോഹിത് ശര്‍മ ഇത്തരം പദ്ധതികള്‍ മെനയാന്‍ കേമനാണ്. മുംബൈയുടെ അഞ്ച് കിരീട നേട്ടത്തിലും രോഹിതിന്റെ മാസ്റ്റര്‍ബ്രൈന്‍ തന്നെയാണ് ഏറ്റവും കൈയടി അര്‍ഹിക്കുന്നത്.
Alos Read: INDvENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

ശാന്തതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്
താരങ്ങളെ ശകാരിക്കുകയും കളത്തില്‍ അമിത ആക്രമണോത്സുകതയും രോഹിതിന്റെ ശീലമല്ല. കളത്തില്‍ ശാന്തതയോടെ പെരുമാറുന്ന നായകനാണ് രോഹിത്. ഫൈനല്‍ മത്സരങ്ങളില്‍പ്പോലും അമിത ആക്രമണോത്സുകത അദ്ദേഹം കാട്ടാറില്ല. ടീമിലെ സഹതാരങ്ങളുടെ പിഴവുകളെ ശാന്തതയോടെ കൈകാര്യം ചെയ്യുന്ന താരമാണ് അദ്ദേഹം. ഇതും അദ്ദേഹത്തെ മികച്ച നായകനാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications