Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

ഇംഗ്ലണ്ടിനെതിരേ ജയിക്കാമായിരുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ വില്ലനായതിനെ തുടര്‍ന്നു സമനില വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ അഞ്ചാം ദിവസം ഇന്ത്യക്കു ജയിക്കാന്‍ 157 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ മഴ കാരണം ഒരോവര്‍ പോലും കളി നടത്താന്‍ കഴിയാതെ അഞ്ചാംദിനത്തിലെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോയെ ടെസ്റ്റ് സമനിലയാവുകയും ചെയ്തു.

209 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കിയത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 52 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറിലായിരുന്നു. തീര്‍ച്ചയായും വിജയിക്കാനാവുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പക്ഷെ അപ്രതീക്ഷിത വില്ലനായെത്തിയ മഴ അഞ്ചാദിനം ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അനുവദിച്ചില്ല. മല്‍സരശേഷം സംസാരിക്കവെയാണ് കോലി തന്റെ നിരാശ തുറന്നു പറഞ്ഞത്. നാണക്കേടെന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍.

 രസകരമാവുമായിരുന്നു

രസകരമാവുമായിരുന്നു

ഈ മല്‍സരത്തിന്റെ മൂന്നും നാലും ദിവസങ്ങളിലായിരുന്നു ഞങ്ങള്‍ മഴ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മഴ അഞ്ചാം ദിവസം തിരഞ്ഞെടുക്കുകയായിരുന്നു. വളരെ രസകരമായ റണ്‍ചേസ് ആവുമായിരുന്നു ഇത്. കാണികള്‍ക്കും ഇതു നല്ലൊരു മല്‍സരമാവുമായിരുന്നു. പക്ഷെ ഇതു നാണക്കേടാണ്. ശക്തമായി തുടങ്ങിയാല്‍ അഞ്ചാം ദിനം ഞങ്ങള്‍ക്കു സാധ്യതയുണ്ടെന്നറിയാമായിരുന്നു. ഇതു തന്നെയായിരുന്നു തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും കോലി വിശദമാക്കി.

 ലീഡ് നിര്‍ണായകമായി

ലീഡ് നിര്‍ണായകമായി

ഈ മല്‍സരത്തില്‍ ഞങ്ങള്‍ ഏറ്റവു മികച്ച ഗെയിമാണ് കളിച്ചതെന്നു ഞാന്‍ കരുതുന്നു. ഒന്നാമിന്നിങ്‌സില്‍ ലഭിച്ച ലീഡ് വളരെ നിര്‍ണായകമായിരുന്നു. പക്ഷെ അഞ്ചാം ദിനം പ്രതീക്ഷിച്ചതു പോലെ ഞങ്ങള്‍ക്കു മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെന്നത് നാണക്കേടാണ്. നാലാംദിനം ടീം സ്‌കോര്‍ ഫിഫ്റ്റി കടന്നത് പ്രധാനമായിരുന്നു. അതിജീവനം മാത്രമായിരുന്നില്ല, അവസരം ലഭിക്കുമ്പോഴെല്ലാം ഞങ്ങള്‍ ബൗണ്ടറികള്‍ നേടുകയും ചെയ്തുവെന്നും കോലി വ്യക്തമാക്കി.

 വാലറ്റനിരയുടെ പ്രകടനം

വാലറ്റനിരയുടെ പ്രകടനം

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 95 റണ്‍സിന്റെ നിര്‍ണായക ലീഡ് സമ്മാനിച്ചത് വാലറ്റനിരയുടെ പ്രകടനം കൂടിയായിരുന്നു. അവസാനത്തെ മൂന്നു ബാറ്റ്‌സ്മാന്‍മാരും കൂടി 41 റണ്‍സ് ടീം സ്‌കോറിലേക്കു സംഭാവന ചെയ്തിരുന്നു. വാലറ്റനിരയുടെ പ്രകടനത്തെ കോലി പുകഴ്ത്തി.
മൂന്നാഴ്ചയോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് വാലറ്റനിരയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചത്. നെറ്റ്‌സില്‍ സ്ഥിരമായി അവരെല്ലാം ബാറ്റിങ് പരിശീലിച്ചിരുന്നു. അവരുടെ ശ്രമം കൊണ്ടു മാത്രമാണ് ഞങ്ങള്‍ക്കു 95 റണ്‍സിന്റെ ലീഡ് ലഭിച്ചത്. ആ റണ്‍സ് സ്വര്‍ണത്തിന്റെ മൂല്യമുള്ളതായിരുന്നുവെന്നും കോലി ചൂണ്ടിക്കാട്ടി.

 ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ഒന്നാം ടെസ്റ്റില്‍ നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ഇതു വിജയം കാണുകയും ചെയ്തിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. സ്പിന്‍ കൈകാര്യം ചെയ്തത് രവീന്ദ്ര ജഡേജയായിരുന്നു. 4-1 എന്ന കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടര്‍ന്നും പരീക്ഷിക്കാനാണ് കൂടുതല്‍ സാധ്യതയെന്നു കോലി സൂചന നല്‍കി.
ഇനിയുള്ള ടെസ്റ്റുകളിലും ഇതേ കോമ്പിനേഷന്‍ തന്നെ തുടരാനാണ് സാധ്യത. എങ്കിലും സാഹചര്യം കൂടി വിലയിരുത്തി ചില മാറ്റങ്ങള്‍ വന്നേക്കുകയും ചെയ്യാം. എല്ലാ തവണത്തേയും പോലെ തന്നെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമാവുകയെന്നത് വളരെയധികം ആവേശകരമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

പരമ്പരയിലെ അടുത്ത മല്‍സരത്തിനു വേദിയാവുക ലോര്‍ഡ്‌സാണ്. വ്യാഴാഴ്ച മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Story first published: Sunday, August 8, 2021, 23:16 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+