'ബാറ്റിങ്ങില്‍ നീ പ്രതിഭയാണ്', ദ്രാവിഡും ധോണിയും നല്‍കിയ പിന്തുണയെക്കുറിച്ച് ദിനേഷ് കാര്‍ത്തിക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിക്ക് മുമ്പ് അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പറാണ് ദിനേഷ് കാര്‍ത്തിക്. ആഭ്യന്തര മത്സരങ്ങളിലൂടെ വളര്‍ന്ന് ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരമാണെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. സ്ഥിരതയില്ലാത്ത ബാറ്റിങ്ങും കീപ്പിങ്ങിലെ പിഴവുകളും അദ്ദേഹത്തിന് തിരിച്ചടിയായി. കൂടാതെ എംഎസ് ധോണിയെന്ന ഇതിഹാസത്തിന്റെ അതേ കാലഘട്ടത്തില്‍ കീപ്പറായി അവസരം തേടേണ്ടി വന്നതും അദ്ദേഹത്തിന്റെ കരിയറിലെ വളര്‍ച്ചക്ക് തടസമായെന്ന് പറയാം.
ഇപ്പോഴിതാ തന്റെ ബാറ്റിങ് മികവ് കണ്ട് രാഹുല്‍ ദ്രാവിഡും എംഎസ് ധോണിയുടെ ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കാന്‍ തന്നെ പ്രോത്സാഹിപ്പിച്ച സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്. 2007ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ശേഷമുള്ള സംഭവത്തെക്കുറിച്ചാണ് കാര്‍ത്തിക് പറഞ്ഞത്. 'എന്താണ് അടുത്തതായി ചെയ്യേണ്ടത്. അതാണ് ഞാന്‍ എപ്പോഴും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം. ആ സമയത്താണ് ബാറ്റിങ്ങിലേക്ക് ശ്രദ്ധ തിരിഞ്ഞത്.

മധ്യനിരയിലും ഓപ്പണറായും അവസരങ്ങളുണ്ടായിരുന്നു. അന്ന് ധോണി എന്നോട് പറഞ്ഞു ബാറ്റ്‌സ്മാനെന്ന നിലയില്‍ നിനക്ക് പ്രതിഭയുണ്ട് ഓപ്പണറാവാന്‍ സാധിക്കുമെന്ന്. അത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. അതിന് ശേഷം നിനക്കൊരു മികച്ച ബാറ്റ്‌സ്മാനാകാനുള്ള എല്ലാ കഴിവുമുണ്ടെന്ന് രാഹുല്‍ ദ്രാവിഡും പറഞ്ഞു. ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് നിരവധി റണ്‍സ് നേടിയിട്ടുണ്ടായിരുന്നു.അചിന് ശേഷം ഓപ്പണറായി അവസരം ലഭിച്ചപ്പോള്‍ നന്നായി കളിച്ച് സ്‌കോര്‍ നേടാനായി'-കാര്‍ത്തിക് പറഞ്ഞു.
2007ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓപ്പണറായാണ് രാഹുലിനെ പരിഗണിച്ചത്. ആറ് ഇന്നിങ്‌സില്‍ നിന്ന് 43.83 ശരാശരിയില്‍ 263 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. വിദേശ പിച്ചില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് നായകനായ അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ,് താരംകൂടിയാണ്.
എംഎസ് ധോണി രാജ്യത്തയാകെ കൊടുങ്കാറ്റടിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതോടെ ടീമിലേക്കുള്ള വിക്കറ്റ് കീപ്പറെന്ന വാതില്‍ അടഞ്ഞുവെന്ന് മനസിലായി. ഒരു കാലഘട്ടത്തിന്റെ താരമാണ് ധോണി. 10-12 വര്‍ഷക്കാലം വിക്കറ്റ് കീപ്പറായി തുടരാന്‍ അദ്ദേഹം അത്രത്തോളം മികച്ചവനായിരിക്കണമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications