For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

''ഇപ്പോഴും നിങ്ങളുടെ ആവശ്യമില്ല''; ഉശിരന്‍ പ്രകടനത്തിന് പിന്നാലെ വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ!

By Abin MP

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മഴമൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് കൈപ്പിടിയിലുണ്ടായിരുന്ന വിജയമാണ്. ജയിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് സന്തോഷിക്കാനവുന്ന ഒരുപാട് പ്രകടനങ്ങളും ഒന്നാം ടെസ്റ്റ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനങ്ങളായിരുന്നു ഒന്നാം ടെസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളര്‍മാരിലെ താരം.

രസകരമായ വസ്തുത എന്തെന്നാല്‍ കുറച്ച് നാള്‍ മുമ്പ് വരെ ബുംറയുടെ പ്രകടനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബുംറയുടെ ഫോമില്ലായ്മയായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്താണ് ബുംറയ്ക്ക് സംഭവിച്ചത്, അവനെ ഒഴിവാക്കണം, മുമ്പത്തെ ബുംറയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍, തുടങ്ങിയ വിമര്‍ശനങ്ങളാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ബുംറയ്‌ക്കെതിരെ ഉയര്‍ത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വിക്കറ്റെടുക്കാന്‍ പറ്റിയിരുന്നില്ല. ഇതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

 Jasprit Bumrah

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നിന്നും ബുംറയെ ഒഴിവാക്കണമെന്ന് വരെ വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ബുംറ. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിംഗ്‌സില്‍ വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളായിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറിയുണ്ടായിരുന്നിട്ടും ഇംഗ്ലണ്ടിനെ വലിയ സ്‌കോറിലേക്ക് എത്താതെ പിടിച്ചു നിര്‍ത്തുന്നതില്‍ ബുംറയുടെ ബൗളിംഗാണ് ഇന്ത്യയെ സഹായിച്ചത്.

ഇപ്പോഴിതാ തന്റെ വിമര്‍ശകര്‍ക്ക് പരോക്ഷ മറുപടിയായുമായി എത്തിയിരിക്കുകയാണ് ബുംറ. ട്വിറ്ററിലൂടെയാണ് ബുംറയുടെ പ്രതികരണം. ഇപ്പോഴും നിങ്ങളെ ആവശ്യമില്ല എന്നാണ് ബുംറ കുറിച്ചിരിക്കുന്നത്. വിക്കറ്റെടുത്ത ശേഷം ആഘോഷിക്കുന്ന തന്റെ ചിത്രങ്ങളോട് കൂടിയാണ് ബുംറയുടെ പ്രതികരണം. ട്വീറ്റില്‍ ആരേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും ബുംറ ഉന്നം വച്ചിരിക്കുന്നത് തന്റെ വിമര്‍ശകരെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെയും ആരാധകരുടേയും വിലയിരുത്തല്‍. നിരവധി പേരാണ് ബുംറയുടെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ടെസ്റ്റ് സമനിലയിലായതോടെ പരമ്പരയില്‍ മുന്നിലെത്താമെന്നുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. വിജയം ഇന്ത്യ മുന്നില്‍ കണ്ടിരുന്നു. 209 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായിരുന്നു എടുത്തത്. ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനം കളി ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 157 റണ്‍സായിരുന്നു. എന്നാല്‍ മഴ മൂലം ഒരു ഓവര്‍ പോലും കളി നടന്നില്ല. ഇതോടെ കളി ഉപേക്ഷിക്കുകയും സമനിലയായി പ്രഖ്യാപിക്കുകയുമായിരുന്നു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 183 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് വിക്കറ്റെടുത്ത ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായി ശാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്ന് ശക്തമായ പിന്തുണ നല്‍കി. ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടൊഴികെ ആരും തന്നെ ചെറുത്തു നില്‍പ്പ് നടത്തിയില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും മധ്യനിര തകര്‍ന്നതോടെ തിരിച്ചടി നേരിട്ടു. എന്നാല്‍ ഓപ്പണര്‍ കെഎല്‍ രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചുറികള്‍ നേടിയതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 278 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സാണ് നേടിയത്. ഇത്തവണും ബുംറ തന്നെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരിലെ താരം. അഞ്ച് ഇംഗ്ലീഷ് വിക്കറ്റുകളാണ് ബുംറ പിഴുതത്. ശക്തമായ പിന്തുണയാണ് മുഹമ്മദ് സിറാജും ശാര്‍ദുല്‍ ഠാക്കൂറും ഷമിയും നല്‍കിയത്. ഇത്തവണയും ജോ റൂട്ടാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. റൂട്ട് സെഞ്ചുറി നേടിയെങ്കിലും മറ്റാരും തിളങ്ങാതെ വന്നതോടെ ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

Story first published: Monday, August 9, 2021, 20:36 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+