Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അദ്ദേഹമാണ് എന്റെ സംരക്ഷകനായ മാലാഖ', വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന താരം ഇന്ത്യയുടെ മുഹമ്മദ് സിറാജാണ്. ആദ്യ മത്സരം കളിക്കാതിരുന്ന സിറാജ് രണ്ടാം മത്സരത്തില്‍ ടീമിലേക്കെത്തി ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയിരുന്നു. ഐപിഎല്ലില്‍ ആര്‍സിബി ബൗളറായി എത്തി ഇന്ത്യയുടെ നിര്‍ണ്ണായക ടെസ്റ്റ് ബൗളറായി മാറിയ താരമാണ് സിറാജ്.

1

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും നല്‍കിയ പിന്തുണ സിറാജിന്റെ കരിയറില്‍ നിര്‍ണ്ണായകമായിരുന്നു. മികച്ച പേസും നല്ല ലെങ്തും കാത്ത് സൂക്ഷിച്ച് പന്തെറിയാന്‍ സാധിക്കുന്ന സിറാജ് വിദേശ സാഹചര്യത്തില്‍ കൂടുതല്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. പരിമിത സാഹചര്യങ്ങളില്‍ നിന്ന് കഠിനമായ അധ്വാനത്തിലൂടെ വളര്‍ന്നുവന്ന താരമാണ് സിറാജ്. ഇപ്പോഴിതാ തന്റെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനമായ ആള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്.

Also Read: IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

2

അത് വിരാട് കോലിയല്ല ബൗളിങ് പരിശീലകന്‍ ഭരത് അരുണാണെന്നാണ് സിറാജ് പറഞ്ഞത്. 'ഭരത് അരുണ്‍ സാര്‍ എന്റെ ജീവിത്തിലേക്കെത്തിയതോടെയാണ് കരിയര്‍ മാറിമറിഞ്ഞത്. അദ്ദേഹം എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതാണ് എന്നെ വളര്‍ന്നുവരാന്‍ പ്രചോദിപ്പിച്ചത്. അദ്ദേഹമെന്റെ സംരക്ഷകനായ മാലാഖയാണ്. ഇന്ത്യക്കുവേണ്ടി കളിക്കുകയാണെന്ന സമ്മര്‍ദ്ദം പാടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. കഠിനമായ് അധ്വാനിച്ച് വിട്ടുകൊടുക്കാതെ പോരാടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു'-സിറാജ് തുറന്ന് പറഞ്ഞു.

Also Read: IND vs ENG: റിഷഭ് പന്ത് ഫോമിലല്ല, സാഹക്ക് അവസരം നല്‍കണോ? ഓവലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം

3

ആര്‍സിബിയുടെ മുഖ്യ പേസറായി ഇക്കാലയളവില്‍ മാറാനും സിറാജിനായി. ആദ്യം തല്ലുകൊള്ളി ബൗളറെന്ന വിശേഷണത്തിനാണ് അദ്ദേഹം അര്‍ഹനായതെങ്കിലും പിന്നീട് സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായാണ് സിറാജ് തിരിച്ചെത്തിയത്. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഒഴിച്ചുകൂടാനാവാത്ത ബൗളര്‍മാരിലൊരാളായി സിറാജ് മാറിക്കഴിഞ്ഞു.

Also Read: IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?

4

ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് സിറാജിന്റെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. സൂപ്പര്‍ പേസര്‍മാരെല്ലാം പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായാണ് സിറാജിന് മുന്നില്‍ അവസരം തെളിഞ്ഞത്. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുകള്‍ സിറാജ് സ്വന്തമാക്കുകയും ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കുകയും ചെയ്തു.

Also Read: IND vs ENG: 'അവനാണ് ഇന്ത്യന്‍ ടീമില്‍ വ്യത്യസ്തത ഉണ്ടാക്കുന്ന താരം'- ഓപ്പണറെ പ്രശംസിച്ച് ആകാശ്

5

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ എട്ട് വിക്കറ്റുമായി ഏറ്റവും തിളങ്ങിയത് സിറാജായിരുന്നു. കപില്‍ ദേവിന്റെ റെക്കോഡ് മറികടന്ന് ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജ് സ്വന്തമാക്കിയിരുന്നു. നിലവില്‍ പരിമിത ഓവറില്‍ വലിയ അവസരങ്ങള്‍ സിറാജിന് ലഭിക്കുന്നില്ല. എന്നാല്‍ അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി സിറാജ് മാറിയേക്കും.

Also Read: IND vs ENG: അമിത ആത്മവിശ്വാസം വേണ്ട, ഓസ്‌ട്രേലിയയെ ഓര്‍ക്കുക', ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍

6

ഓവലില്‍ ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങുമ്പോഴും സിറാജിന്റെ പ്രകടനത്തിലാണ് പ്രതീക്ഷ. ഇന്ത്യ മൂന്ന് പേസറെയും ഒരു സ്പിന്നറെയും പരിഗണിച്ചാലും സിറാജിന് ടീമിലെ സ്ഥാനം നഷ്ടമായേക്കില്ല. ഇഷാന്ത് ശര്‍മയ്ക്ക് പ്ലേയിങ് 11 സ്ഥാനം നഷ്ടമായേക്കും. മൂന്നാം ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ഇഷാന്തിന് സാധിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ-ആര്‍ അശ്വിന്‍ എന്നീ രണ്ട് സ്പിന്നര്‍മാരെ ഒരുമിച്ച് പ്ലേയിങ് 11 ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Also Read: IND vs ENG; 'കോലി ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ മോശം പ്രകടനം തുടരും', മുന്നറിയിപ്പ് നല്‍കി സഞ്ജയ്

7

Also Read: IND vs ENG: ആഷസിനുണ്ടായേക്കില്ല, ആന്‍ഡേഴ്‌സന്റെ അവസാന പരമ്പരയോ ഇത്? ഹാര്‍മിസന്‍ പറയുന്നു

ബാറ്റിങ് പ്രകടനം മോശമായതിനാല്‍ത്തന്നെ ഇന്ത്യക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. അതിനാല്‍ത്തന്നെ ഒരു അധിക ബാറ്റ്‌സ്മാനായി ഹനുമ വിഹാരി,സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ എത്തിയേക്കും. ഓവലില്‍ ഒരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. 50 വര്‍ഷത്തിലേറെയായി ഇന്ത്യക്ക് വിജയം കാണാനാവാത്ത മണ്ണില്‍ വിരാട് കോലിയും സംഘവും ചരിത്രം രചിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Wednesday, September 1, 2021, 14:33 [IST]
Other articles published on Sep 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+