For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ആകാശ് വേണ്ട, ഷമിക്ക് പകരം ഓസീസില്‍ അവന്‍ മതി; ഇന്ത്യയോട് നിര്‍ദേശിച്ച് ബ്രെറ്റ് ലീ

സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം വരാന്‍ പോവുകയാണ്. കഴിഞ്ഞ രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശക്തമായ താനിരയോടെയാണ് ഇത്തവണ ഓസീസ് ഇറങ്ങുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ടീം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് നിസംശയം പറയാം. ചില സൂപ്പര്‍ താരങ്ങളുടെ പരിക്കും ഇന്ത്യക്ക് തലവേദനയാണ്.

ഇതില്‍ മുഹമ്മദ് ഷമിയുടെ പരിക്കാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും ഷമിക്ക് നിര്‍ണ്ണായക റോളുണ്ടായിരുന്നു. സ്വിങ് പേസറായ ഷമി അനുഭവസമ്പന്നനായ താരമാണ്. അതുകൊണ്ടുതന്നെ ഷമി കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. വിശ്രമത്തിലുള്ള ഷമി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ഓസീസ് പരമ്പര നഷ്ടമായാല്‍ പകരം ആരെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്.

നിലവില്‍ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ആകാശ് ദീപിനെയാണ് ഇന്ത്യ പകരക്കാരനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ ആകാശ് ദീപിനെയല്ല ഷമിക്ക് പകരക്കാരനായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പരിഗണിക്കേണ്ടത് ആരെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസറായ ബ്രെറ്റ് ലീ.

മായങ്ക് യാദവിനെ കളിപ്പിക്കണമെന്ന് ബ്രെറ്റ് ലീ

ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ ഇന്ത്യ മായങ്ക് യാദവിനെ കളിപ്പിക്കണമെന്നാണ് ബ്രെറ്റ് ലീ നിര്‍ദേശിക്കുന്നത്. നല്ല ബൗണ്‍സും വേഗവുമുള്ള പിച്ചില്‍ ഇന്ത്യക്ക് അതിവേഗ പേസര്‍മാരെക്കൊണ്ട് ആവശ്യമുണ്ടെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. 'ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കണ്ടെത്തലായ മായങ്ക് യാദവിനെ ഇന്ത്യ കളിപ്പിക്കണം. ഒരു താരം എത്രത്തോളം കളിച്ചിട്ടുണ്ടെന്നും അവന്റെ അനുഭവസമ്പത്ത് എത്രത്തോളമുണ്ടെന്നും നോക്കാതെ പ്രതിഭ നോക്കി അവസരം നല്‍കുന്ന ടീമാണ് ഇന്ത്യ.

അതുകൊണ്ടുതന്നെ മായങ്ക് യാദവ് കളിക്കാന്‍ തയ്യാറാണെങ്കില്‍ അവനെ ഓസീസില്‍ കളിപ്പിക്കണം. ഇന്ത്യയുടെ നിലപാട് എനിക്കിഷ്ടമാണ്. 150ന് മുകളില്‍ തുടര്‍ച്ചയായി വേഗത്തിലെറിയാന്‍ കഴിവുള്ള ബൗളറെ നേരിടാന്‍ ഒരു ബാറ്റ്‌സ്മാനും ആഗ്രഹിക്കില്ല. ഒരു സമ്പൂര്‍ണ്ണ പാക്കേജാണവന്‍. മുഹമ്മദ് ഷമി ഇല്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ കളിപ്പിക്കണം. ഓസീസ് ടീമിലെങ്കിലും അവനെ ഉള്‍പ്പെടുത്തണം. ഓസീസിലെ സാഹചര്യത്തില്‍ അവന് തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പാണ്- ബ്രെറ്റ് ലീ പറഞ്ഞു.

mayank yadav

മായങ്കിന് തിളങ്ങാനായേക്കും

ഓസ്‌ട്രേലിയയിലെ സാഹചര്യം മായങ്ക് യാദവിന് വളരെ അനുകൂലമായതാണ്. നല്ല പേസും ബൗണ്‍സും കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ പിച്ചില്‍ തിളങ്ങാന്‍ സാധിക്കും. മോശമല്ലാത്ത ലൈനും ലെങ്തും മായങ്കിനുണ്ട്. അതുകൊണ്ടുതന്നെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ മായങ്കിനായേക്കും. നിലവില്‍ ഇന്ത്യക്ക് അതിവേഗ പേസര്‍മാരില്ല. എല്ലാവരും ശരാശരി 140 വേഗം മാത്രമുള്ളവരാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മായങ്കിനെപ്പോലൊരു താരത്തെ ആവശ്യമാണ്.

എന്നാല്‍ മായങ്കിന്റെ അനുഭവസമ്പത്ത് പ്രശ്‌നമാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച മായങ്ക് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റിലും വലിയ അനുഭവസമ്പത്ത് മായങ്കിന് അവകാശപ്പെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ മായങ്ക് യാദവിനെ പിന്തുണക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതിന് മുമ്പ് അരങ്ങേറ്റക്കാരുമായി ഓസീസിനെ ഞെട്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ടീം ഇത് ആവര്‍ത്തിച്ചേക്കും.

ഷമി കഠിന പരിശ്രമത്തില്‍

മുഹമ്മദ് ഷമി തിരിച്ചുവരവിനായി കഠിന പരിശ്രമത്തിലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത ഷമി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഓസീസ് പരമ്പരക്ക് മുമ്പ് ഷമിക്ക് പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഷമിയും ഇതേ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താലും ഷമിക്ക് പഴയ ഫോം ഉണ്ടാവുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എന്തായാലും ടീം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, October 23, 2024, 11:07 [IST]
Other articles published on Oct 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+