വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലെ സ്ഥാനം കുത്തകയല്ല, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 'ഫ്രീ പാസ്' നല്‍കരുതെന്ന് ഗംഭീര്‍

മുംബൈ: ഗുവാഹത്തിയിലെ ആദ്യ ട്വന്റി-20 മത്സരം മഴ കാരണം ഉപേക്ഷിച്ചതിന്റെ നിരാശ ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലുണ്ട്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ലോകകപ്പിനുള്ള 'ഓഡിഷനാണ്' ഇനിയുള്ള മത്സരങ്ങളെല്ലാം. ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പര കഴിഞ്ഞാല്‍ ടീം ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് പറക്കും. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

ഓപ്പണറായി രാഹുൽ

എന്തായാലും രോഹിത്തും ഹാര്‍ദ്ദിക്കും വരുന്നതോടെ ശിഖര്‍ ധവാന്റെയും ശിവം ദൂബെയുടെയും കാര്യം അനിശ്ചിതത്വത്തിലാവും. ഓപ്പണറായി കെഎല്‍ രാഹുല്‍ തിളങ്ങുന്ന പശ്ചാത്തലത്തില്‍ ധവാനെ ഓപ്പണറാക്കാന്‍ ബിസിസിഐ മുതിരില്ല. ധവാന്‍ പരുക്കേറ്റു പുറത്തായപ്പോഴാണ് കെഎല്‍ രാഹുലിന് സ്ഥാനക്കയറ്റം ലഭിച്ചത്. കിട്ടിയ അവസരം യുവതാരം വിനിയോഗിക്കുകയും ചെയ്തു. ട്വന്റി-20, ഏകദിന പരമ്പരകളില്‍ ഓപ്പണറുടെ ചുമതല പക്വതയോടെ നിറവേറ്റാന്‍ കഴിയുമെന്ന് തെളിയിച്ച രാഹുല്‍ ടീമിലെ സ്ഥാനം അരക്കിട്ടു ഉറപ്പിച്ചു കഴിഞ്ഞു.

ശിവം ദൂബെയുടെ ചിത്രം

നിലവില്‍ അവധിയില്‍ തുടരുന്ന രോഹിത്തിന് പകരമാണ് ധവാന്‍ കളിക്കുന്നത്.ശിവും ദൂബെയുടെ ചിത്രവുമിതുതന്നെ. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ദൂബെയും ടീമിന് പുറത്താവാന്‍ സാധ്യതയേറെയാണ്. ടീമില്‍ ധവാനും ദൂബെയ്ക്കും തുടരണമെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയില്‍ ശക്തമായ പ്രകടനം പുറത്തെടുക്കണം. ആദ്യ ട്വന്റി-20 മഴയില്‍ ഒലിച്ചുപോയ സ്ഥിതിക്ക് ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ധവാനും ദൂബെയ്ക്കും നിര്‍ണായകമായി മാറും.

ഫ്രീ പാസ് അരുത്

ഇതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ ടീമില്‍ 'ഫ്രീ പാസ്' കൊടുക്കുന്നതിനോട് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറിനും വിവിഎസ് ലക്ഷ്മണിനും വിയോജിപ്പുണ്ട്. വിരാട് കോലിയെ പോലെയോ രോഹിത് ശര്‍മ്മയെ പോലെയോ ടീമില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാനുള്ള സൗകര്യം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നല്‍കരുതെന്ന് ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Most Read: ധവാനെ എന്തിന് വീണ്ടും ഓപ്പണറാക്കി? ഓപ്പണ്‍ ചെയ്യേണ്ടത് സഞ്ജുവും രാഹുലും... നിര്‍ദേശം ഗംഭീറിന്റേത്

ലക്ഷ്മണിനും വിയോജിപ്പ്

ടീമിലെ സ്ഥാനം ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയെടുക്കണം. ഹാര്‍ദ്ദിക് വരുന്നത് പ്രമാണിച്ച് ശിവം ദൂബെയെ പോലുള്ള യുവതാരങ്ങളെ പുറത്തിരുത്തുന്നത് തെറ്റായ സന്ദേശം നല്‍കും. ഇന്ത്യന്‍ ടീമിലെ ഓള്‍ റൗണ്ടര്‍ പദവി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കുത്തകയായി മാറരുതെന്ന് ഇന്ത്യ – ശ്രീലങ്ക പ്രീ മാച്ച് ഷോയില്‍ ഗംഭീര്‍ ചൂണ്ടിക്കാട്ടി.

2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിച്ച വിജയ് ശങ്കറെ ഒരു സുപ്രാഭതത്തില്‍ പൂര്‍ണമായി തഴഞ്ഞ സെലക്ടര്‍മാരുടെ നിലപാടിനെതിരെയും ലക്ഷ്മണിന് എതിര്‍പ്പുണ്ട്.

സമ്മർദ്ദം വർധിപ്പിക്കും

താരങ്ങളുടെ പരിചയസമ്പത്തു കണക്കിലെടുക്കാതെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചത് സെലക്ടര്‍മാരാണ്. ലോകകപ്പില്‍ നിരാശപ്പെടുത്തിയെന്ന് കരുതി വിജയ് ശങ്കറെ ദേശീയ ടീമില്‍ നിന്നും പാടെ ഒഴിവാക്കുന്നത് ശരിയല്ല — വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ശിവം ദൂബെ, വിജയ് ശങ്കര്‍ പോലുള്ള താരങ്ങളോട് മത്സരിച്ച് വേണം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലെ സ്ഥാനം ഉറപ്പാക്കേണ്ടത്. മാത്രമല്ല, ടീമിലെ ഏക ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ മാറുന്നത് താരത്തിന് മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഹാര്‍ദ്ദിക്കിനൊപ്പം മറ്റു താരങ്ങള്‍ക്കും ടീമിലെ ഓള്‍ റൗണ്ടര്‍മാരായി വളരാന്‍ ബിസിസിഐ അവസരം നല്‍കണമെന്ന് ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവ്

എന്തായാലും നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. നേരത്തെ, പുറത്തിനേറ്റ പരുക്കു കാരണം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് എതിരായ പരമ്പര താരത്തിന് നഷ്ടപ്പെട്ടിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയിലും ഹാര്‍ദ്ദിക്കില്ല. എന്നാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിന് മുന്നോടിയായി ബിസിസിഐയുടെ ഇന്ത്യ 'എ' സ്‌ക്വാഡില്‍ ഹാര്‍ദ്ദിക്കിന്റെ പേര് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റവുമൊടുവില്‍ രാജ്യാന്തര മത്സരം കളിച്ചത്.

Story first published: Monday, January 6, 2020, 12:18 [IST]
Other articles published on Jan 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X