ഡൽഹിക്ക് ഇരുട്ടടി, ഇംഗ്ലീഷ് താരം പിന്മാറി; ബിസിസിഐ കലിപ്പിൽ! വിലക്കിന് സാധ്യത
വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്നും പിന്മാറുന്നത് തുടർകഥയായി മാറിയിരിക്കുകയാണ്. തങ്ങളുടെ നാഷണൽ ടീമിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയും പരിക്ക് മൂലവും പലരും പിന്മാറിയപ്പോൾ വിവിധ ഫ്രാഞ്ചൈസികളും പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ, ഡൽഹി ക്യാപിറ്റൽസ് ലേലത്തിൽ 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായുള്ള തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് ഡക്കറ്റ് വ്യക്തമാക്കിയെങ്കിലും, താരത്തിന്റെ ഈ നീക്കം ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ വിറ്റുപോയ ശേഷം മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങൾക്ക് ബിസിസിഐ ഏർപ്പെടുത്തുന്ന വിലക്ക് ഡക്കറ്റിനും നേരിടേണ്ടി വരുമെന്നാണ് സൂചന.
IPL 2026: അവനാണ് യഥാർത്ഥ ഫിനിഷർ, ഇന്ത്യൻ ടീമിലേക്ക് ഉടൻ വിളിക്കണമെന്ന് അശ്വിൻ; പഞ്ചാബ് ക്യാമ്പിൽ വൻ പ്രതീക്ഷ
കരിയർ പ്രധാനം, പണം വേണ്ടെന്ന് ഡക്കറ്റ്!
തന്റെ ജോലിഭാരം കുറയ്ക്കാനും ഇംഗ്ലണ്ടിനായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് 31-കാരനായ ഡക്കറ്റ് പറഞ്ഞു. "ഡൽഹി ക്യാപിറ്റൽസിനോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഐപിഎൽ ലോകത്തിലെ ഏറ്റവും മികച്ച ടൂർണമെന്റാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്," ടെലിഗ്രാഫ് സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. 43 ടെസ്റ്റുകളിൽ നിന്ന് ആറ് സെഞ്ച്വറികളടക്കം 3,074 റൺസ് നേടിയ ഡക്കറ്റ് ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോൾ' ശൈലിയിലെ നിർണ്ണായക ഘടകമാണ്.

ബിസിസിഐയുടെ ചുവപ്പ് കാർഡ്!
ലേലത്തിന് ശേഷം പിന്മാറുന്ന താരങ്ങൾക്കെതിരെ ബിസിസിഐ കർശന നിലപാടാണ് സ്വീകരിച്ചു വരുന്നത്. പരിക്കോ മറ്റ് ഗുരുതരമായ വ്യക്തിപരമായ കാരണങ്ങളോ ഇല്ലാതെ പിന്മാറുന്നവർക്ക് മൂന്ന് വർഷം വരെ ഐപിഎല്ലിൽ വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐക്ക് അധികാരമുണ്ട്. നേരത്തെ ഇംഗ്ലണ്ട് ടി20 നായകൻ ഹാരി ബ്രൂക്കിനും സമാനമായ രീതിയിൽ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഡക്കറ്റിന്റെ കാര്യത്തിലും ബിസിസിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ താരത്തിന് വരും സീസണുകളും നഷ്ടമാകും.
അക്ഷർ പട്ടേലിനും ഡൽഹിക്കും തലവേദന!
അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ഡക്കറ്റിന്റെ പിന്മാറ്റം വലിയ തിരിച്ചടിയാണ്. ടീമിന്റെ ബാറ്റിംഗ് നിരയിൽ ഒരു പ്രധാന തൂണാകുമെന്ന് കരുതിയ താരത്തിന് പകരം ഇനി ആരെ കണ്ടെത്തുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്. ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ മികച്ചൊരു പകരക്കാരനെ കണ്ടെത്തുക എന്നത് ഡൽഹിക്ക് അഗ്നിപരീക്ഷയാകും. ഡൽഹി ഇതിനെ എങ്ങനെ നേരിടും എന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
IPL 2026: സഞ്ജുവിന്റെ ചെന്നൈയോ അതോ മുംബൈയോ? ഐപിഎൽ രാജാക്കന്മാരെ പ്രവചിച്ച് വോണും കുക്കും
സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതും രോഹിത് ശർമ്മയുടെ തിരിച്ചുവരവും ഐപിഎൽ ആവേശം വർദ്ധിപ്പിക്കുമ്പോഴാണ് ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ നിന്ന് ഈ ദുഃഖവാർത്ത പുറത്തുവരുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള തർക്കം ഡക്കറ്റിന്റെ ഈ തീരുമാനത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications