Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മോനെ സഞ്ജൂ, ഈ പാട്ട് നിനക്ക്!! റഹ്മാന്‍ സമര്‍പ്പിച്ച ഗാനമറിയാം, കേരളാ ടച്ച്; വീഡിയോ

ചെന്നൈ: പുതിയ ഐപിഎല്‍ സീസണിനു മുന്നോടയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെപ്പോക്കില്‍ സംഘടിപ്പിച്ച സിഎസ്‌കെ റോര്‍26 (CSK Roar26) എന്ന ഫാന്‍സ് ഇവന്റ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ലവൈകീട്ട് മുതല്‍ രാത്രി വരെ നടന്ന വര്‍ണാഭമായ ചടങ്ങിനു സാക്ഷിയാവാന്‍ സ്റ്റേഡിയം മുഴുവന്‍ മഞ്ഞയില്‍ മുങ്ങിയിരുന്നു.

സിഎസ്‌കെയുടെ ഒരു ഐപിഎല്‍ മല്‍സരം കാണാനെത്തുന്ന അതേ ആവേശത്തോടെയാണ് ആരാധകര്‍ ചെപ്പോക്കിലേക്കു ഒഴുകിയെത്തിയത്. പുതുതായി ടീമിനൊപ്പം ചേര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ സിഎസ്‌കെ ജഴ്‌സിയില്‍ ഈ പരിപാടിയിലൂടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിഹാസ സംഗീതജ്ഞനായ എആര്‍ റഹ്മാന്റെ സംഗീത വിരുന്നും ഈ ഇവന്റ് അവിസ്മരണീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വേദിയില്‍ അവതരിപ്പിക്കപ്പെട്ട തന്റെ ഗാനങ്ങളിലൊന്ന് അദ്ദേഹം സഞ്ജുവിനു സമര്‍പ്പിക്കുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

SANJU AR RAHMAN

photocredit/chennaiipl

റഹ്മാന്റെ വാക്കുകളിങ്ങനെ

ചെന്നൈയിലെ ചെപ്പോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു എആര്‍ റഹ്മാന്റെ സംഗീത നിശ അരങ്ങറിയത്. അദ്ദേഹത്തിന്റെ പല സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും ലൈവ് ഓര്‍ക്കെസ്ട്രയില്‍ ആസ്വദിക്കാന്‍ കാണികള്‍ക്കു ലഭിച്ച സുവര്‍ണാവസരം കൂടിയായിരുന്നു ഇത്. അതിനിടെയാണ് ഒരു ഗാനത്തിനു മുന്നോടിയായി ഈ പാട്ട് സഞ്ജു സാംസണിനാണ് സമര്‍പ്പിക്കുന്നതെന്നു റഹ്മാന്‍ മൈക്കിലൂടെ പറഞ്ഞത്.

മോനെ സഞ്ജു, ഇതു നിനക്കാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതുകേട്ട സിഎസ്‌കെ ഫാന്‍സ് ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് ഇതിനെ വരവേറ്റത്. റഹ്മാന്‍ സഞ്ജുവിനായി സമര്‍പ്പിച്ച ഈ ഗാനത്തിന് ഒരു കേരളാ ടച്ചും കൂടിയുണ്ടെന്നതാണ് രസകരമായ കാര്യം.

സഞ്ജു സാംസണിനു വേണ്ടി ഒരു ഗാനം സമര്‍പ്പിക്കുന്ന എആര്‍ റഹ്മാന്‍, വീഡിയോ കാണാം

തമിഴ് വരികള്‍ക്കൊപ്പം മലയാളം വരികളും മനോഹരമായ ഇഴ ചേര്‍ക്കപ്പെട്ടിട്ടുള്ള ഗാനമാണിത്. കൂടാതെ ഗാനത്തിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാവട്ടെ ആലപ്പുഴയിലാണ്. കേരളത്തനിമ ആവോളമുള്ള ഈ പാട്ട് മണിരത്‌നം സംവിധാനം ചെയ്തിട്ടുള്ള ദില്‍സേയെന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ നിന്നുള്ളതാണ്.

നെഞ്ചിനിലെ (ജിയാജലേ) എന്നു തുടങ്ങിന്ന ഗാനത്തിലെ മലയാളത്തിലുള്ള വരികള്‍ ആലപിച്ചത് എംജി ശ്രീകുമാറാണ്. മാത്രമല്ല ഇതു എഴുതിയതാവട്ടെ ഗിരീഷ് പുത്തഞ്ചേരിയുമാണ്. ഷാരൂഖ് ഖാനും പ്രീതി സിന്റയും തകര്‍ത്തഭിനയിച്ച ഈ പാട്ട് റഹ്മാന്റെ ഓള്‍ടൈം ക്ലാസിക്കുകളില്‍ ഒന്ന് കൂടിയുമാണ്.

സഞ്ജുവിന്റെ അരങ്ങേറ്റം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ സഞ്ജു സാംസണിന്റെ അരങ്ങറ്റത്തിനു വേണ്ടിയാണ് മലയാളികളടക്കം അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ മാസം 30ന് (അടുത്ത തിങ്കളാഴ്ച) ഗുവാഹത്തിയിലാണ് അദ്ദേഹം സിഎസ്‌കെയിലെ കന്നി മല്‍സരം കളിക്കുക.

ഇതിനു ഒരു പ്രത്യേകത കൂടിയുണ്ട്. തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സാണ് സഞ്ജുവിന്റെ ആദ്യ എതിലാളികളെന്നതാണ് രസകരമായ കാര്യം. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ റോയല്‍സിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. തന്റെ മുന്‍ ടീമംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമെതിരേ സഞ്ജു എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Tuesday, March 24, 2026, 11:24 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+