Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലി എന്റെ ഹീറോ, ആ വിക്കറ്റ് ഞാനെടുക്കും!! യുവ സ്പിന്നറുടെ മുന്നറിയിപ്പ്, ആരെന്നറിയാം

റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളൂരു റണ്‍മെഷീനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കു വമ്പന്‍ മുന്നറിയിപ്പുമായി പഞ്ചാബ് കിങ്‌സിന്റെ യുവ സ്പിന്നര്‍ വിശാല്‍ നിഷാദ്. ഈയാഴ്ച തുടങ്ങാനിരിക്കുന്ന ഐപിഎല്ലിന്റെ 19ം സീസണില്‍ കോലിയുടെ വിക്കറ്റ് താന്‍ സ്വന്തമാക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.

കഴിഞ്ഞ മിനി താരലേലത്തിലാണ് 20കാരനായ മിസ്റ്ററി സ്പിന്നര്‍ പഞ്ചാബ് ടീമിന്റെ ഭാഗമായത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിശാലിനെ പഞ്ചാബ് വാങ്ങുകയായിരുന്നു.

ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ കോലിയെപ്പോലെ 18ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ നേരത്തേ ഈ നമ്പര്‍ സ്വന്തമാക്കിയതിനാല്‍ ഇതു വിശാലിനു ലഭിക്കില്ല.

Vishal Nishad

കോലിയുടെ വിക്കറ്റെടുക്കും

വിരാട് കോലി തന്റെ ആരാധനാ പാത്രമാണെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റാണ് പഞ്ചാബ് കിങ്‌സിനൊപ്പമുള്ള കന്നി സീസണില്‍ തന്നെ സ്വപ്‌നം കാണുന്നതെന്നും വിശാന്‍ നിഷാദ് വ്യക്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഹോം, എവേ മാച്ചുകളില്‍ താന്‍ ഇതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു.

'ഞാന്‍ ഇതുവരെ വിരാട് കോലിയെ നേരില്‍ കണ്ടിട്ടില്ല. പക്ഷെ ഈ സീസണില്‍ അദ്ദേഹവുമായി രണ്ടു തവണ ഏറ്റുമുട്ടാനുള്ള അവസരം എനിക്കു ലഭിക്കും. ഫീല്‍ഡിനു പുറത്ത് ഞാന്‍ അദ്ദേഹവുമായി സംസാരിക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷെ ഗ്രൗണ്ടിനകത്ത് ഞാന്‍ അദ്ദേഹത്തെ പുറത്താക്കാനായിരിക്കും ശ്രമിക്കുക'- വിശാല്‍ വ്യക്തമാക്കി.

ലോക ഒന്നാം നമ്പര്‍ ടി20 ബൗളറും ഇന്ത്യന് സ്റ്റാര്‍ സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് ബൗളിങില്‍ തന്റെ പ്രചോദനമെന്നും അദ്ദേഹം പറയുന്നു. ക്യാരം ബോളെറിയാന്‍ ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ഇനി ഞാന്‍ വരുണിന്റെ ഗൂഗ്ലി വീക്ഷിക്കുകയും അതു പഠിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരം കൂടിയായ വിശാല്‍ പറയുന്നു.

അമ്മയ്ക്കു നല്‍കിയ ഉറപ്പ്

ഐപിഎല്ലില്‍ നിന്നും ഇത്തവണ ആദ്യമായി കരാര്‍ ലഭിക്കുന്നതിനു മുമ്പ്് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിട്ടുള്ളയാള്‍ കൂടിയാണ് വിശാല്‍ നിഷാദ്. യുപിയിലെ ഗൊരഖ്പൂരിനടുത്തുള്ള ഗ്രാമത്തില്‍ പെയിന്ററായി ജോലി ചെയ്യുകയാണ് വിശാലിന്റെ അച്ഛന്‍.

കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് മതിയാക്കാനുള്ള ഉപദശം പോലും തനിക്കു ലഭിച്ചിരുന്നതായും സ്പിന്നര്‍ പറയുന്നു. അച്ഛനെ സഹായിക്കുന്നതിനായി ഒരു സമയത്തു പെയിന്റ് ജോലിക്കു പോലും ഞാന്‍ പോയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമോയെന്നു പോലും തോന്നിയിരുന്നു.

ക്രിക്കറ്റ് വളരെ ബുദ്ധിമുട്ടേറിയ ഗെയിമാണെന്നും ഒരുപാട് ആളുകള്‍ ഇതിനായി ശ്രമിക്കുന്നുണ്ടെന്നും അമ്മ പറയാറുണ്ടായിരുന്നു. ക്രിക്കറ്റ് നിര്‍ത്തി മറ്റെന്തെങ്കിലും നോക്കാനും ഉപദേശിച്ചു. പക്ഷെ ഞാന്‍ ഇതു ചെയ്യുമെന്നും ലക്ഷ്യം നേടിയെടുക്കുമെന്നുമാണ് അമ്മയോടു പറഞ്ഞിരുന്നതെന്നും വിശാല്‍ വെളിപ്പെടുത്തി.

Vishal Nishad

ഐപിഎല്‍ എന്‍ട്രി

ഐപിഎല്ലിലേക്കു വിശാല്‍ നിഷാദിനു വഴി തുറന്നത് ഉത്തര്‍പ്രദേശ് ടി20 ലീഗില്‍ ഗൊരഖ്പൂര്‍ ലയണ്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ്. മുന്‍ യുപി ക്യാപ്റ്റനും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ടാലന്റ് സ്‌കൗട്ടുമായ അങ്കിത് രാജ്പൂതാണ് ഗൊരഖ്പൂരിന്റെ പരിശീലകന്‍.

വിശാലിന്റെ കഴിവ് തിരിച്ചറിഞ്ഞ് വളര്‍ത്തിയെടുത്തതും അദ്ദേഹമാണ്. നോയ്ഡയില്‍ ട്രയല്‍സില്‍ സ്വന്തമായ ക്രിക്കറ്റ് ഷൂസ് പോലുമില്ലാതെ സൃഹൃത്തിന്റേത് ധരിച്ചാണ് വിശാല്‍ എത്തിയത്. മൂന്നു വിക്കറ്റുകളും ട്രയല്‍സില്‍ താരം വീഴ്ത്തി. തന്റെ കരിയര്‍ ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞത് ആ ട്രയല്‍സിനു ശേഷമാണെന്നും വിശാല്‍ പറയുന്നു.

Story first published: Tuesday, March 24, 2026, 16:40 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+