Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും സര്‍ഫറാസും ഇഞ്ചോടിഞ്ച്!! എന്തൊരടി, ചെന്നൈയുടെ വെടിക്കെട്ട് ഉറപ്പായി, വീഡിയോ

ചെന്നൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഗംഭീരമായ തിരിച്ചുവരവിന് പുതിയ സീസണ്‍ സാക്ഷിയായേക്കുമെന്ന സൂചനകളാണ് വരുന്നത്. കാരണം വളരെ അഗ്രസീവ്, യങ് സ്‌ക്വാഡിനെയാണ് അവര്‍ ഇത്തവണ അണിനിരത്തുക. വയസ്സന്‍ പടയെന്ന സ്ഥിരമായുള്ള ചീത്തപ്പേര് മായ്ച്ചാണ് സിഎസ്‌കെ അവരുടെ ടീമിനെയാകെ ഉടച്ചു വാര്‍ത്തിരിക്കുന്നത്.

കളി ജയിക്കാന്‍ അനുഭവസമ്പത്തും പക്വതയമുള്ളവര്‍ വേണമെന്ന പഴയ സമീപനം അവര്‍ അടിമുടി പൊളിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. മലയാളി സൂപ്പര്‍ താരവും അഗ്രസീവ് ബാറ്ററമുമായ സഞ്ജു സാംസണിനെയടക്കം പുതുതായി അവര്‍ ടീമിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. അതിനിടെ സിഎസ്‌കെയുടെ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മാച്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവും സര്‍ഫറാസും കസറി

പുതിയ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ ദിവസം ആദ്യത്തെ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് ഗെയിം കളിച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന കളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

സിഎസ്‌കെ സ്‌ക്വാഡിലെ പുതിയ അംഗങ്ങളായ സഞ്ജു സാംസണും സര്‍ഫറാസ് ഖാനും ബാറ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളതെന്നാണ് വ്യക്തമാവുന്നത്. ഗാലറിയില്‍ നിന്നും കാണികളില്‍ ആരോയാണ് ഫോണില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സിഎസ്‌കെയുടെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിന്റെ വീഡിയോ കാണാം

ഏറെ ദൂരെ നിന്നുമെടുത്ത വീഡിയോ ആയതിനാല്‍ തന്നെ ബാറ്റ് ചെയ്യുന്നരുടെ മുഖവും ഒട്ടും വ്യക്തമല്ല. എങ്കിലും ശരീര പ്രകൃതിയും ബാറ്റിങ് ശൈലിയുമെല്ലാം നോക്കുമ്പോള്‍ അതു സഞ്ജുവും സര്‍ഫറാസും തന്നെയാണെന്നു പറയേണ്ടി വരും. വമ്പന്‍ ഷോട്ടുകളടിച്ച് രണ്ടു പേരും ബാറ്റിങില്‍ പരസ്പരം മല്‍സരിക്കുന്നതാണ് ദൃശ്യങ്ങൡ കാണാനാവുക.

അനായാസം ഫോറുകളു സിക്‌സറുമെല്ലാം സഞ്ജുവും സര്‍ഫറാസും വാരിക്കൂട്ടിയെന്നും വളരെ മികച്ച ഫോമിലാണ് ഈ മല്‍സരത്തില്‍ ഇവര്‍ കാണപ്പെട്ടതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോക്കൊപ്പമുള്ള കുറിപ്പകളില്‍ നിന്നും വ്യക്തമാവുന്നത്.

പക്ഷെ സഞ്ജുവും സര്‍ഫറാസും എത്ര റണ്‍സാണ് നേടിയതെന്നും ഈ മല്‍സരത്തില്‍ മറ്റു താരങ്ങളുടെ പ്രകടനം എങ്ങനെയാണെന്നും വ്യക്തമല്ല. ഇതേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങളൊന്നും സിഎസ്‌കെ അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടില്ല.

സര്‍ഫറാസിന് ചാന്‍സുണ്ടോ?

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാനിറങ്ങുമെന്ന് ഉറപ്പാണെങ്കിലും സര്‍ഫറാസ് ഖാന്റെ കാര്യം ഇങ്ങനെയല്ല. അദ്ദേഹത്തെ എത്ര കളിയില്‍ സിഎസ്‌കെ ഇറക്കുമെന്നതു പോലും സംശയമാണ്.

SARFARAZ KHAN

എന്നാല്‍ സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയും സിഎസ്‌കെയുടെ പ്രാക്ടീസ് മാച്ചിലെ വെടിക്കെട്ടിലൂടെയും സര്‍ഫറാസ് ഇലവനിലേക്കു അവകാശ വാദമുന്നയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തെ മധ്യനിരയില്‍ കളിപ്പിക്കാന്‍ സിഎസ്‌കെ നിര്‍ബന്ധിതരായി തീരും.

സര്‍ഫറാസ് അവസാനമായി കളിച്ച ടി20 ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയാണ്. മുംബൈയ്ക്കായി ബാറ്റിങില്‍ അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 204 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ സര്‍ഫറാസ് വാരിക്കൂട്ടിയത് 329 റണ്‍സാണ്.

ബാറ്റിങില്‍ ചില കിടിലന്‍ റെക്കോര്‍ഡുകളും കുറിച്ചു. രണ്ടു അതിവേഗ ഫിഫ്റ്റികള്‍ക്കൊപ്പം മിന്നല്‍ സെഞ്ച്വറിയും സര്‍ഫറാസ് നേടി. ആദ്യെ 18 ബോളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം പിന്നീട് 15 ബോളില്‍ ഫിഫ്റ്റിയോടെ സ്വന്തം റെക്കോര്‍ഡും തിരുത്തി. അസ്സമിനെതിരേയാണ് 47 ബോളില്‍ സര്‍ഫറാസ് സെഞ്ച്വറി കുറിച്ചത്.

Story first published: Tuesday, March 24, 2026, 13:36 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+