Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ 11 പേര്‍ക്കും ചിന്നസ്വാമിയില്‍ സ്ഥിരം 'സീറ്റ്'!! വമ്പന്‍ നീക്കവുമായി ആര്‍സിബിയും കെഎസ്‌സിഎയും

ബെഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ഐപിഎല്ലിന്റെയും ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ട ദിവസമാണ് 2025 ജൂണ്‍ 4. കാരണം അന്നാണ് രാജ്യത്തെയാകെ നടുക്കിയ തിക്കിലും തിരക്കിലും പെട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ 11 ആരാധകരുടെ ജീവന്‍ പൊലിഞ്ഞത്.

ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ വന്‍ തിക്കും തിരക്കും നിയന്ത്രണാതീതമാവുകയും 11 പേരുടെ മരണവും സംഭവിക്കുകയായിരുന്നു.

RCB

ഇപ്പോഴിതാ ഈ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ 11 പേരെയും ആദരിക്കാനൊരുങ്ങുകയാണ് ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും (KSCA). പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം ഈ വേദിയിവാണ് നടക്കാനിരിക്കുന്നത്. ശനിയാഴ്ച രാത്രി ആര്‍സിബിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ആദ്യ കളിയില്‍ കൊമ്പുകോര്‍ക്കുക.

മരിച്ചവര്‍ക്കായി സ്മാരകം

ചിന്നസാമി സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെ ജീവന്‍ പൊലിഞ്ഞ 11 റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ആരാധകര്‍ക്കുമായി കെഎസ്‌സിഎ സ്മാരക ഫലകം അനാച്ഛാദനം ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതു കൂടാതെ മരണപ്പെട്ട 11 പേര്‍ക്കും വേണ്ടി സ്റ്റേഡിയത്തിനകത്തെ 11 സീറ്റുകള്‍ സ്ഥിരമായി മാറ്റിവയ്ക്കുകയും ചെയ്യും. മുഴുവന്‍ മല്‍സരങ്ങളിലും ഈ സീറ്റുകള്‍ അണ്‍സോള്‍ഡായിരിക്കുകയും ചെയ്യും. ഐപിഎല്ലില്‍ മാത്രമല്ല, അന്താരാഷ്ട്ര മല്‍സരങ്ങളിലും ഈ 11 സീറ്റുകള്‍ ഇനി ആര്‍ക്കും ലഭിക്കുകയുമില്ല. മാത്രമല്ല, ഈ 11 സീറ്റും പ്രീമിയം സ്റ്റാന്‍ഡില്‍ ഒരുമിച്ച് മാര്‍ക്ക് ചെയ്യാനും സാധ്യതയുണ്ട്.

RCB STAMPEDE

ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ലെങ്കിലും അത്യാവശ്യമായിരുന്നുവെന്നാണ് കെഎസ്‌സിഎ പ്രസിഡന്റ് വെങ്കടേഷ് പ്രസാദ് പറയുന്നത്. ദാരണമായ ആ സംഭവത്തെ കുറിച്ച് ആലോചിക്കുന്നതു പോലും ഏറെ വേദനാജനകമാണ്. ഇത്തരമൊരു സ്മാരകത്തെ കുറിച്ച് മാനേജിങ് കമ്മിറ്റിയുമായും മറ്റു പ്രധാനപ്പെട്ട പങ്കാളികളുമായും ഞങ്ങള്‍ കുറച്ചു നാളുകളായി ചര്‍ച്ച ചെയ്തു വരികയായിരുന്നു.

ആ 11 പേരുടെയും ഓര്‍മകളെ ബഹുമാനിക്കേണ്ടത് ഏറെ പ്രധാനമാണെന്നു ഞങ്ങള്‍ക്കെല്ലാം ഒരുപോലെ തോന്നുകയും ചെയ്തു. ഒരു വേദനയും വീണ്ടും ജ്വലിപ്പിക്കാന്‍ ഞങ്ങള്‍ക്കു ആഗ്രഹമില്ല, പകരം അവരെ ഓര്‍ക്കുക. അതിനാലാണ് വളരെ ദാരുണമായി ജീവന്‍ പൊലിഞ്ഞ ആരാധകര്‍ക്കായി സ്മാരകം പണിയാന്‍ കൂട്ടായി തീരുമാനിച്ചത്'- പ്രസാദ് വിശദമാക്കി.

11 പേര്‍ക്കുമായ ചിന്നസ്വാമി സ്റ്റേഡിത്തില്‍ സ്ഥിരമായി സീറ്റ് റിസര്‍വ് ചെയ്യുകയെന്നതും സംയുക്ത തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെഎസ് സിഎയും ആര്‍സിബിയും ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ ഇതു സംയുക്തമായെടുത്ത തീരുമാനമെന്നും പ്രസാദ് വിശദീകരിച്ചു.

Story first published: Tuesday, March 24, 2026, 12:32 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+