വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഈ ടീം തകര്‍ക്കും... എല്ലാവരും രാജ്യത്തിനു വേണ്ടാത്തവര്‍!! ഇന്ത്യയുടെ 2 പേര്‍

10 രാജ്യങ്ങളും ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നു

By Manu
തഴയപ്പെട്ട താരങ്ങളുടെ ഒരു പ്ലെയിങ് ഇലവൻ

ദില്ലി: ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ചു അഞ്ചാഴ്ച മാത്രം ശേഷിക്കെ ടീമുകള്‍ അവസാന വട്ട പടയൊരുക്കത്തിലാണ്. ലോകകപ്പില്‍ അണിനിരക്കുന്ന 10 ടീമുകളും തങ്ങളുടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമാദ്യം ടീമിനെ പ്രഖ്യാപിച്ചത് ന്യൂസിലാന്‍ഡാണെങ്കില്‍ അവസാനം ടീമിനെ തിരഞ്ഞെടുത്തത് വെസ്റ്റ് ഇന്‍ഡീസാണ്.

ലോകകപ്പ്: പന്തില്ല, റായുഡുവും... ഇന്ത്യക്കു തിരിച്ചടിയാവുമോ? ആദ്യമായി പ്രതികരിച്ച് ദ്രാവിഡ് ലോകകപ്പ്: പന്തില്ല, റായുഡുവും... ഇന്ത്യക്കു തിരിച്ചടിയാവുമോ? ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

10 ടീമുകളും ചില പ്രധാനപ്പെട്ട കളിക്കാരെ ലോകകപ്പ് സംഘത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ തഴയപ്പെട്ട താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ഓപ്പണര്‍മാര്‍- റീസ്സ ഹെന്‍ഡ്രിക്‌സ്, അമ്പാട്ടി റായുഡു

ഓപ്പണര്‍മാര്‍- റീസ്സ ഹെന്‍ഡ്രിക്‌സ്, അമ്പാട്ടി റായുഡു

ദക്ഷിണാഫ്രിക്കയുടെ റീസ്സ ഹെന്‍ഡ്രിക്‌സും ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവുമായിരിക്കും ടീമിന്റെ ഓപ്പണര്‍മാര്‍. മോശം ഫോമിലുള്ള 36 കാരനായ ഹാഷിം അംലയെ ഉള്‍പ്പെടുത്തിയാണ് ഹെന്‍ഡ്രിക്‌സിനെ ദക്ഷിണാഫ്രിക്ക തഴഞ്ഞത്. ഏകദിനത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ അദ്ദേഹം ടി20യിലും അപകടകാരിയായ ഓപ്പണറാണ്.
മറുഭാഗത്ത് അവസാനത്തെ ചില മല്‍സരങ്ങളിലെയും ഐപിഎല്ലിലെയും മോശം പ്രകടനത്തെ തുടര്‍ന്നാണ് റായുഡുവിനെ ഇന്ത്യ വേണ്ടെന്നു വന്നത്. പകരം യുവതാരം വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.

മധ്യനിര- ഹാന്‍ഡ്‌സോംബ്, ചാണ്ഡിമല്‍, പന്ത്

മധ്യനിര- ഹാന്‍ഡ്‌സോംബ്, ചാണ്ഡിമല്‍, പന്ത്

ഓസ്‌ട്രേലിയയുടെ പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍, ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ് മധ്യനിരിലെ മറ്റു താരങ്ങള്‍. മികച്ച ഫോമിലുള്ള ഹാന്‍ഡ്‌സോംബ് തികച്ചും അപ്രതീക്ഷിതമായാണ് ലോകകപ്പ് സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. അവസാനമായി കളിച്ച 13 ഏകദിനങ്ങളില്‍ നിന്നും 43.55 ശരാശരിയില്‍ താരം 479 റണ്‍സെുത്തിരുന്നു.
ചാണ്ഡിമലിനെ ലങ്ക ഒഴിവാക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കാരണം ലങ്കയുടെ മിന്നും താരങ്ങളിലൊരാളാണ് അദ്ദേഹം. 2018നു ശേഷം 27 മല്‍സരങ്ങളില്‍ നിന്നും 863 റണ്‍സാണ് താരം നേടിയിട്ടുള്ളത്.
അതേസമയം, വിക്കറ്റ് കീപ്പിങിലെ പിഴവുകളും മല്‍സര പരിചയം കുറവാണെന്നതും പല മല്‍സരങ്ങളിലും പക്വത കാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞെന്നും ചൂണ്ടിക്കാണിച്ചാണ് പന്തിനെ ഇന്ത്യ വേണ്ടെന്നുവച്ചത്.

ആസിഫ് അലി, മോറിസ്, ആര്‍ച്ചര്‍

ആസിഫ് അലി, മോറിസ്, ആര്‍ച്ചര്‍

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ആസിഫ് അലിയാണ് ഈ ടീമിനു വേണ്ടി ആറാമനായി ബാറ്റിങിന് ഇറങ്ങുക. സമീപകാലത്തെ മോശം പ്രകടനമാണ് അലിക്കു ടീമില്‍ സ്ഥാനം നഷ്ടമാക്കിയത്. ഏഷ്യാ കപ്പിലെയും സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെയുമെല്ലാം മോശം പ്രകടനങ്ങള്‍ താരത്തിനു വിനയായി. ഏകദിനത്തില്‍ മോശമല്ലാത്ത റെക്കോര്‍ഡുള്ള ക്രിസ് മോറിസിനെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല. 35 മല്‍സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയിട്ടുള്ളത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഉജ്ജ്വലമായി പന്തെറിയുന്ന പേസര് ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ഐപിഎല്ലില്‍ മാത്രമല്ല അതിനു മുമ്പ് നടന്ന ബിഗ് ബാഷ് ലീഗിലും താരം കസറിയിരുന്നു.

ആമിര്‍, ധനഞ്ജയ, ഷിന്‍വാരി

ആമിര്‍, ധനഞ്ജയ, ഷിന്‍വാരി

പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിറാണ് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന മറ്റൊരു മിന്നും താരം. പാകിസ്താനെ നിരവധി മല്‍സരങ്ങളില്‍ ഒറ്റയ്ക്കു ജയിപ്പിച്ചിട്ടുള്ള ആമിര്‍ തികച്ചും അപ്രതീക്ഷിതമായാണ് തഴയപ്പെട്ടത്. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ജേതാക്കളായപ്പോള്‍ ആമിറായിരുന്നു ഹീറോ. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഫോമിലുണ്ടായ വന്‍ ഇടിവാണ് താരത്തിനു ലോകകപ്പ് ബെര്‍ത്ത് നഷ്ടമാക്കിയത്.
ലങ്കന്‍ ഓള്‍റൗണ്ടര്‍ അഖില ധനഞ്ജയ്ക്കും വിനയായത് മോശം പ്രകടനം തന്നെയാണ്. സംശയകരായ ബൗളിങ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷന്‍ വരുന്നതു വരെ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു താരം. ബൗളിങ് ആക്ഷന്‍ മാറ്റി കളിക്കളത്തില്‍ തിരിച്ചെത്തിയ ധനഞ്ജയ്ക്കു പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
പാകിസ്താന്റെ യുവ പേസര്‍ ഉസ്മാന്‍ ഷിന്‍വാരിയാണ് ലോകകപ്പില്‍ ഇടം ലഭിക്കാതിരുന്ന മറ്റൊരു നിര്‍ഭാഗ്യവാന്‍. ഏകദിനത്തില്‍ 15 മല്‍സരങ്ങളില്‍ നിന്നും 28 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

Story first published: Thursday, April 25, 2019, 16:15 [IST]
Other articles published on Apr 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X