വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച കവര്‍ ഡ്രൈവ് ആരുടെ? ഐസിസി പോളില്‍ കോലിയെ മറികടന്ന് ബാബര്‍ ജേതാവ്

ദുബായ്: ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്നത് ബാബര്‍ അസാമിന്റെ വരവോടെ ഫാബുലസ് ഫൈവായി മാറിയിട്ടുണ്ട്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍, ജോ റൂട്ട്, ബാബര്‍ അസാം എന്നിവരില്‍ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്നത് പറയുക അസാധ്യമാണ്. തങ്ങളുടേതായ ദിവസം ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ബാറ്റിങ് പ്രതിഭയുള്ളവരാണ് ഇവരെല്ലാം. ഇവരില്‍ ഏറ്റവും മികച്ച കവര്‍ ഡ്രൈവിന് ഉടമയാരാണ്? ഐസിസി നടത്തിയ പോളിങ്ങില്‍ കോലിയെ മറികടന്ന് ബാബര്‍ അസാമാണ് ചാമ്പ്യനായത്.

ബാബര്‍ അസാം

കെയ്ന്‍ വില്യംസന്‍, വിരാട് കോലി,ബാബര്‍ അസാം,ജോ റൂട്ട് എന്നിവരെ ഉള്‍പ്പെടുത്തിയാണ് പോള്‍ നടത്തിയത്. ഇതില്‍ 46 ശതമാനം ആളുകളുടെയും വോട്ട് നേടിയാണ് ബാബര്‍ ജേതാവായത്. കോലിക്ക് 45.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കെയ്ന്‍ വില്യംസന് 7.1 ശതമാനം വോട്ടുകളും റൂട്ടിന് 1.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം കോലിയാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മികവില്‍ മുന്നിട്ട് നില്‍ക്കുന്നത് ബാബറാണ്.

ബാബര്‍ അസാം

ഇതിഹാസങ്ങള്‍ പിറന്നിട്ടുള്ള പാക് ടീമില്‍ നിന്ന് വളരെ പ്രതീക്ഷയോടെ ഉയര്‍ന്നുവന്നിരിക്കുന്ന താരമാണ് ബാബര്‍ അസാം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും പാകിസ്താന്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്. 30 ടെസ്റ്റില്‍ നിന്ന് 44.3 ശരാശരിയില്‍ 2082 റണ്‍സും 77 ഏകദിനത്തില്‍ നിന്ന് 55.94 ശരാശരിയില്‍ 3580 റണ്‍സും 44 ടി20യില്‍ നിന്ന് 50.94 ശരാശരിയില്‍ നിന്ന് 1681 റണ്‍സുമാണ് ബാബര്‍ നേടിയിട്ടുള്ളത്.

ബാബര്‍ അസാം

ടെസ്റ്റില്‍ മാത്രമാണ് ബാബറിന് 50ന് മുകളില്‍ ശരാശരി ഇല്ലാത്തത്. ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ 12ഉും സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 26കാരനായ താരം ഭാവിയില്‍ കോലിയുടെ റെക്കോഡുകള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കില്‍ മാത്രമെ ബാബറിനെ പ്രതിഭാശാലികളുടെ പട്ടികയില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കൂ.

കോലി

32കാരനായ കോലി 87 ടെസ്റ്റില്‍ നിന്ന് 53.42 ശരാശരിയില്‍ 7318 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 59.31 ശരാശരിയില്‍ 12040 റണ്‍സും 84 ടി20യില്‍ നിന്ന് 50.48 ശരാശരിയില്‍ 2928 റണ്‍സുമാണ് നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 27ഉും ഏകദിനത്തില്‍ 43ഉും സെഞ്ച്വറി കോലിയുടെ പേരിലുണ്ട്. ഏകദിനത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോഡ് ഭേദിക്കാന്‍ സാധ്യതയുള്ള നിലവിലെ ഏക താരം കോലിയാണ്.

ഐസിസി

കെയ്ന്‍ വില്യംസണും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിലൊരാളാണ്. നിലവിലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളതും വില്യംസനാണ്. എന്നാല്‍ ഷോട്ടുകളുടെ മനോഹാരിതകൊണ്ട് കോലിക്കും ബാബറിനോടും ഒപ്പമെത്തുന്ന ശൈലിയല്ല വില്യംസണിന്റേത്.

Story first published: Friday, February 5, 2021, 19:18 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X