വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാണ് കളി, തകര്‍ത്തടിക്കാന്‍ ഹൈദരാബാദ്, എറിഞ്ഞിടാന്‍ മുംബൈ, പോരാട്ടം ഇഞ്ചോടിഞ്ച്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 19ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. കളിക്കരുത്തിലും താരസമ്പന്നതയിലും തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം വാനോളം. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം. തോല്‍വി അറിയാതെ കുതിച്ച ചെന്നൈയെ പൂട്ടിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് തളച്ചാണ് ഹൈദരാബാദ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്. മുംബൈയുടെ ബൗളിങ് കരുത്തും ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനാവും മത്സരം സാക്ഷ്യം വഹിക്കുക. നിലവിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് ഹൈദരാബാദ്. നാല് മത്സരത്തില്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ഹൈദരാബാദിനുള്ളത്. നാല് മത്സരത്തില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയും വഴങ്ങി നാല് പോയിന്റുള്ള മുംബൈ ആറാം സ്ഥാനത്താണ്.

ചെന്നൈക്ക് കനത്ത തിരിച്ചടി; പ്രധാന ഓള്‍റൗണ്ടര്‍ രണ്ടാഴ്ചത്തേക്ക് പുറത്ത്ചെന്നൈക്ക് കനത്ത തിരിച്ചടി; പ്രധാന ഓള്‍റൗണ്ടര്‍ രണ്ടാഴ്ചത്തേക്ക് പുറത്ത്

ജയത്തോടെ ആദ്യ നാലിലേക്ക് ഉയരാന്‍ ലക്ഷ്യമിട്ടാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെയാവും ഇരു ടീമും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. ബൗളിങ് നിരയും സുശക്തം. ഇന്നത്തെ മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. മുംബൈ യുവരാജ് സിങിന് പകരം ഇഷാന്‍ കിഷനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. കരുത്തരായ രണ്ടു ടീമുകള്‍ മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം. ഹൈദരാബാദിന്റെ ഓപ്പണിങ് നിരയെ പുറത്താക്കുന്നതിനനുസരിച്ചാവും മുംബൈയുടെ വിജയ സാധ്യതകള്‍.രാത്രി എട്ട് മണിക്കാണ് മത്സരം.


കരുത്തോടെ മുംബൈ

കരുത്തോടെ മുംബൈ

ആദ്യ മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ സാധിക്കാതിരുന്ന മുംബൈയുടെ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്വിന്റന്‍ ഡീ കോക്കും തിളങ്ങുന്നു. ആദ്യ മത്സരങ്ങളില്‍ മികവിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന സൂര്യകുമാര്‍ യാദവും ബാറ്റിങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ നിര്‍ണ്ണായക അര്‍ദ്ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ തിളങ്ങി. എന്നാല്‍ യുവരാജ് സിങ് തുടര്‍ച്ചയായി പരാജയപ്പെടുന്നത് ടീമിനെ ബാധിക്കുന്നു. യുവരാജിന് പകരം ഇഷാന്‍ കിഷന്‍ പരീക്ഷിക്കാമെങ്കിലും മുംബൈ യുവരാജിന് ഇന്നും അവസരം നല്‍കുമെന്നാണ് വിവരം. മധ്യനിരയില്‍ ക്രുണാല്‍ പാണ്ഡ്യയും ഫോം കണ്ടെത്തിക്കഴിഞ്ഞു. അവസാന രണ്ട് മത്സരങ്ങളിലും അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഹര്‍ദിക്ക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും മുംബൈയ്ക്ക് കരുത്ത് പകരുന്നു.

ലസിത് മലിംഗയുടെ അഭാവം

ലസിത് മലിംഗയുടെ അഭാവം

ബൗളിങ് നിരയില്‍ ലസിത് മലിംഗയുടെ അഭാവം ടീമിലുണ്ട്. ഡെത്ത് ഓവറുകളില്‍ ബൂംറയ്ക്ക് പിന്തുണയേകാന്‍ മലിംഗയുടെ മികവിനൊത്ത് ബെഫറന്‍ഡോര്‍ഫിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണണം. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്താന്‍ ബെഫറന്‍ഡോര്‍ഫിന് കഴിയുന്നുണ്ട്. മലിംഗയുടെ അഭാവത്തില്‍ മിച്ചല്‍ മഗ്ലെങ്ങന്‍ മുംബൈ നിരയില്‍ തിരിച്ചെത്തിയേക്കും. സ്പിന്‍ ബൗളറായി മായങ്ക് മാര്‍ക്കണ്ഡെയ്ക്ക്് അവസരം ലഭിച്ചേക്കും.

വെടിക്കെട്ട് ഓപ്പണര്‍മാരെ മുംബൈ ഭയക്കണം

വെടിക്കെട്ട് ഓപ്പണര്‍മാരെ മുംബൈ ഭയക്കണം

ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും പ്രകടനം ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവും.നാല് മത്സരത്തില്‍ നിന്ന് 88 ശരാശരിയില്‍ 264 റണ്‍സുമായി വാര്‍ണറാണ് നിലവിലെ ടോപ് സ്‌കോറര്‍മാരില്‍ മുന്നില്‍. നാല് മത്സരത്തില്‍ നിന്ന് 61.50 ശരാശരിയില്‍ 246 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ വിജയ് ആണ് ബാറ്റിങ്ങിനിറങ്ങുന്നത്. മനീഷ് പാണ്ഡെ,ദീപക് ഹൂഡ,യൂസഫ് പഠാന്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിര നിലവാരത്തിനൊത്ത് ഉയരുന്നില്ല. അവസാന ഓവറുകളില്‍ മുഹമ്മദ് നബി നടത്തുന്ന ബാറ്റിങ് വെടിക്കെട്ടും ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ബൗളിങിലും ഹൈദരാബാദ് ശക്തരാണ്

ബൗളിങിലും ഹൈദരാബാദ് ശക്തരാണ്

ബൗളിങിലും ഹൈദരാബാദ് ശക്തരാണ്. ഭുവനേശ്വര്‍ കുമാറിന്റെയും സിദ്ധാര്‍ത്ഥ് കൗളിന്റെയും സന്ദീപ് ശര്‍മയുടെയും ഫാസ്റ്റ് ബൗളിങ്ങിനൊപ്പം നബിയുടെയും റാഷിദ് ഖാന്റെയും സ്പിന്‍ ബൗളിങും എതിരാളികളെ വെള്ളം കുടിപ്പിക്കുന്നു. എന്തായാലും സന്ദര്‍ശകരായെത്തി ഹൈദരാബാദിനെ കീഴ്‌പ്പെടുത്താന്‍ മികച്ച പോരാട്ടം തന്നെ മുംബൈക്ക് പുറത്തെടുക്കേണ്ടി വരും.

കണക്കില്‍ ഹൈദരാബാദ്

കണക്കില്‍ ഹൈദരാബാദ്

ഇതുവരെ 12 തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഏഴ് തവണയും ജയം ഹൈദരാബാദിനായിരുന്നു. അഞ്ച് തവണ മുംബൈയും ജയിച്ചു. ഹൈദരാബാദില്‍ ആറ് തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ നാല് തവണയും ജയം സണ്‍റൈസേഴ്‌സിനായിരുന്നു. രണ്ട് തവണ മാത്രമാണ് മുംബൈക്ക് ജയിക്കാനായത്.

Story first published: Saturday, April 6, 2019, 10:39 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X