For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചിയില്‍ വെള്ളിയാഴ്ച തുഴച്ചില്‍ മത്സരം നടക്കും

By Staff

കൊച്ചി: സംസ്ഥാന യാച്ചിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 30 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന തുഴച്ചില്‍ മത്സരം നടക്കും. ഒരു വനിതാ ടീമടക്കം എട്ടു ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ലോവല്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ രാവിലെ എട്ടുമണിക്കായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. അര്‍ത്തുങ്കല്‍ വരെയാണ് മത്സരത്തിലെ ആദ്യഘട്ടം. രണ്ടാംഘട്ട മത്സരം നടക്കുന്ന ഒക്ടോബര്‍ ഒന്നിന് അര്‍ത്തുങ്കലില്‍ നിന്ന് കൊച്ചി വരെയായിരിക്കും തുഴയേണ്ടത്. ഇരുഘട്ടങ്ങളിലും 35 കിലോമീറ്ററോളം ദൂരം തുഴയേണ്ടതുണ്ട്. നാലുപേര്‍ വീതമാണ് ഓരോ ടീമിലും ഉണ്ടായിരിക്കുക.

ഒക്ടോബര്‍ രണ്ടിനു നടക്കുന്ന സമ്മാനദാന ചടങ്ങിനോട് അനുബന്ധിച്ച് തീരദേശസംരക്ഷണ സേന അവതരിപ്പിക്കുന്ന ജലകായികമേളയും ഉണ്ടായിരിക്കും.

കായികമേളകളുടെ വികസനമാണ് തുഴച്ചില്‍ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജോര്‍ജ് ലോവല്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:22 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+