ദുബായ്: ആസ്ത്രേലിയക്കെതിരെ നടക്കുന്ന സൂപ്പര്‍ പരമ്പരയില്‍ ലോക ഇലവന്റെ വൈസ് ക്യാപ്റ്റന്‍മാരായി ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും തിരഞ്ഞെടുത്തു. ദ്രാവിഡ് ടെസ്റ് ടീമിന്റെയും സച്ചിന്‍ ഏകദിനടീമിന്റെയും വൈസ് ക്യാപ്റ്റന്‍മാരായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ടെസ്റ് ടീമിലും ഏകദിന ടീമിലും സച്ചിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്രാവിഡിന് ടെസ്റ് ടീമില്‍ മാത്രമാണ് ഇടം പിടിക്കാനായത്. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് ടെസ്റ് ടീമിലും ഏകദിന ടീമിലുമുണ്ട്.
സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഗ്രെയിം സ്മിത്താണ് ടെസ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഏകദിന ടീമിനെ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക് നയിക്കും.
സിഡ്നിയില്‍ ഒക്ടോബര്‍ 14 മുതല്‍ 19 വരെയാണ് ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ് അരങ്ങേറുന്നത്. ലോകഇലവനും ആസ്ത്രേലിയയും തമ്മില്‍ മൂന്ന് ഏകദിന മത്സരങ്ങളുണ്ട്. ഒക്ടോബര്‍ അഞ്ച്, ഏഴ്, ഒമ്പത് തീയതികളിലാണിത്.
ടെസ്റ് ടീം: ഗ്രെയിം സ്മിത്ത് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, ജാക്വസ് കാലിസ്, ആന്‍ഡ്രൂ ഫ്ലിന്റോഫ്, ഷോണ്‍ പൊള്ളോക്ക്, മാര്‍ക്ക് ബൗച്ചര്‍, സ്റീവ് ഹാര്‍മിസണ്‍, ഷുവൈബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, ഡാനിയല്‍ വെട്ടോറി.
ഏകദിന ടീം: ഷോണ്‍ പൊള്ളോക്ക് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (വൈസ് ക്യാപ്റ്റന്‍), ബ്രയന്‍ ലാറ, ജാക്വസ് കാലിസ്, കെവിന്‍ പീറ്റേഴ്സണ്‍, ഹെര്‍ഷെലെ ഗിബ്സ്, ആന്‍ഡ്രൂ ഫ്ലിന്റോഫ്, കുമാര സംഗക്കാര, ഷാഹിദ് അഫ്രിദി, ഷുവൈബ് അക്തര്‍, മക്കായ ടിനി, മുത്തയ്യ മുരളീധരന്‍, ഡാനിയല്‍ വെട്ടോറി.