ലാഹോര്‍: മൂന്നാംഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ എട്ടുവിക്കററ് നഷ്ടത്തില്‍ 288 റണ്‍സെടുത്തപ്പോള്‍ 14 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
46 പന്തില്‍ നിന്നും പുറത്താകാതെ 72 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയാണ് ഇന്ത്യയുടെ വിജയശില്‍പി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ് സിംഗ് പുറത്താകാതെ 79 റണ്‍സും സച്ചിന്‍ 95 റണ്‍സുമെടുത്തു.
പാകിസ്ഥാന് വേണ്ടി ഷൊയൈബ് മാലിക് 108 റണ്‍സെടുത്തു.
ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്‍പിലാണ്.