വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഷാറഫിനും സൗജന്യ ടിക്കറ്റില്ല

By Staff

കറാച്ചി: ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനവേളയിലെ കളികള്‍ കാണുന്നതിന് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനും പ്രധാനമന്ത്രി മിര്‍ സഫറുള്ള ഖാന്‍ ജമാലിക്കും പോലും സൗജന്യടിക്കറ്റുകള്‍ നല്‍കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹാര്യാര്‍ ഖാന്‍ പറഞ്ഞു.

ടിക്കറ്റുകള്‍ വാങ്ങാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും പോലും ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് വില്പനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കില്ല.

പര്യടനവേളയില്‍ അനിഷ്ടസംഭവമുണ്ടാവുമെന്ന് ഭയക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റില്‍ കാണികളുടെ ചില പ്രതികരണങ്ങള്‍ സാധാരണമാണ്. ഇന്ത്യന്‍ ക്ര്രക്കറ്റ് ബോര്‍ഡോ കളിക്കാരോ ഏകപക്ഷീയമായി പര്യടനത്തില്‍ നിന്ന് പിന്മാറുമെന്ന് കരുതുന്നില്ല. ഈ പര്യടനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്നവരെ കണ്ടെത്തുന്നതിനായി ഒളിച്ചുവച്ച ക്യാമറകള്‍ ഉപയോഗിക്കും. 1988-89ലെ പര്യടനത്തില്‍ വിജയിച്ച പാകിസ്ഥാന്‍ ടീമിനെ എണീറ്റുനിന്ന് അഭിനനന്ദിച്ച ചെന്നൈ സ്റേഡിയത്തിലെ കാണികള്‍ പ്രകടിപ്പിച്ച സ്പിരിറ്റ് കാട്ടണമെന്ന് പാകിസ്ഥാന്‍ കാണികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ജയിച്ചാലും തോറ്റാലും കളി ആസ്വദിക്കൂ. ഇത് രാഷ്ട്രീയമല്ല, ക്രിക്കറ്റാണ്- ഷഹാര്യാര്‍ ഖാന്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X