വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് യുവരാജ് സിങ്; ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം

ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് യുവരാജ് സിങ് | Oneindia Malayalam

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ടില്‍ തുടക്കമാകാന്‍ ഇനി രണ്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. ടീമുകള്‍ അന്തിമ സന്നാഹമത്സരങ്ങളുമായി തിരക്കിലാണ്. കളിക്കാരുടെ ഫോം പരീക്ഷണവും ബാറ്റിങ് സ്ഥാനക്രമങ്ങളിലെ മാറ്റങ്ങളുമൊക്കെയായി അന്തിമ ഒരുക്കം പൂര്‍ത്തിയാകുന്നതോടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് തുടക്കമാകും.

ലോകകപ്പ് സന്നാഹം: അഫ്ഗാന്റെ കളി ഇംഗ്ലണ്ടിനോട് നടന്നില്ല... നാണംകെട്ടു, ഓസീസിന്റെ ലങ്കാദഹനം ലോകകപ്പ് സന്നാഹം: അഫ്ഗാന്റെ കളി ഇംഗ്ലണ്ടിനോട് നടന്നില്ല... നാണംകെട്ടു, ഓസീസിന്റെ ലങ്കാദഹനം

ഇത്തവണ ലോകകപ്പ് ആരാണ് നേടുകയെന്നതില്‍ പല മുന്‍ കളിക്കാരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ് സാധ്യതയേറെയെങ്കിലും ടൂര്‍ണമെന്റിനിറങ്ങുന്ന 10 ടീമുകളും കരുത്ത് തെളിയിച്ചവരാണെന്നതിനാല്‍ കൃത്യമായ പ്രവചനം അസാധ്യമാകും. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ആണ് ഇപ്പോള്‍ പ്രവചനവുമായി എത്തിയിരിക്കുന്നത്.

ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും

ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലില്‍ കളിക്കുമെന്നാണ് യുവരാജിന്റെ പ്രവചനം. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയയും കരുത്തരാണ്. ഈ മൂന്നു ടീമുകളും സെമിഫൈനലിലെത്തുമെന്നും യുവരാജ് കണക്കുകൂട്ടുന്നു. ഫീല്‍ഡിങ് വിന്യാസത്തിലെ മാറ്റം ഇപ്പോള്‍ വലിയ സ്‌കോറുകള്‍ നല്‍കുന്നുണ്ട്. 300ന് മേലെയുള്ള സ്‌കോറുകള്‍ വരുന്നത് ഫീല്‍ഡിങ്ങില്‍ വരുത്തിയ പരിഷ്‌കാരമാണെന്നും യുവി പറഞ്ഞു.

ഇന്ത്യയുടെ തുറുപ്പുചീട്ട് പാണ്ഡ്യ

ഇന്ത്യയുടെ തുറുപ്പുചീട്ട് പാണ്ഡ്യ

ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ പ്രതിഭാശാലികള്‍ ഉണ്ടെങ്കിലും തുറുപ്പ് ചീട്ട് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമെന്നും യുവരാജ് പറയുന്നുണ്ട്. കോലി, രോഹിത്, ധവാന്‍ എന്നിവര്‍ തുടക്കത്തിലും ധോണി മധ്യനിരയിലും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് യുവരാജ് സിങ് ഇന്ത്യന്‍ ടീമില്‍നിന്നും പ്രതീക്ഷിക്കുന്നത്.

 ലോകകപ്പിലെ താരമായി യുവരാജ്

ലോകകപ്പിലെ താരമായി യുവരാജ്

ഏകദിന, ടി20 ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. 2011ലെ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഓള്‍റൗണ്ട് പ്രകടനവുമായി യുവി ടൂര്‍ണമെന്റിലെ താരമായി. 362 റണ്‍സും 15 വിക്കറ്റും നേടിയ യുവി നാലുവട്ടം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കി. അന്ന് ഒരു സെഞ്ച്വറിയും നാലുതവണ അര്‍ധശതകവും താരം നേടിയിരുന്നു.

Story first published: Tuesday, May 28, 2019, 11:17 [IST]
Other articles published on May 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X