Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് വാതുവെപ്പ്; ഓസ്‌ട്രേലിയ ഒന്നാമത്, ഇന്ത്യ നാലാം സ്ഥാനത്ത്

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിന് രണ്ടാഴ്ചമാത്രം ശേഷിക്കേ വതുവെപ്പുകാര്‍ സജീവമായതായി റിപ്പോര്‍ട്ട്. ഇത്തവണ വാതുവെപ്പുകാരുടെ ഏറ്റവും ഇഷ്ട ടീം ഓസ്‌ട്രേലിയയാണ്. സമീപകാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനവും സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുന്നതിന്റെ ആനുകൂല്യവുമാണ് ഓസ്‌ട്രേലിയയെ വാതുവെപ്പുകാര്‍ക്ക് പ്രിയപ്പെട്ട ടീമാക്കുന്നത്.

രണ്ടാംസ്ഥാനം ദക്ഷിണാഫ്രിക്കയ്ക്കാണ്. എല്ലാ തവണയും മികച്ച ടീമായി ടൂര്‍ണമെന്റിലെത്തുമെങ്കിലും നിര്‍ഭാഗ്യം വിടാതെ പിടികൂടുന്ന ദക്ഷിണഫ്രിക്കയും അടുത്തിടെ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ മിന്നുന്ന ഫോമും ലോകോത്തര ബൗളര്‍മാരുടെ സാന്നിദ്ധ്യവും ദക്ഷിണാഫ്രിക്കയെ ടൂര്‍ണമെന്റ് ഫേവറിറ്റുകളാക്കുന്നു.

australai-cricket-team

ന്യൂസിലന്റാണ് വാതുവെപ്പുകാര്‍ മൂന്നാമതായി പരിഗണിക്കുന്ന ടീം. സ്വന്തം നാട്ടില്‍ കളിക്കുന്ന ആനുകൂല്യം തന്നെയാണ് അവരെ മൂന്‍പന്തിയിലെത്തിച്ചത്. മികച്ച യുവനിരയുടെ സാന്നിദ്ധ്യവും ഏതു വമ്പന്മാരെയും തങ്ങളുടേതായ ദിവസം അട്ടിമറിക്കാനുള്ള കെല്‍പും ന്യൂസിലന്റിനെ വ്യത്യസ്തമാക്കുന്നു. കപ്പെടുത്തില്ലെങ്കിലും സെമിഫൈനലില്‍ ന്യൂസിലന്റിന്റെ സാന്നിദ്ധ്യം ഉറപ്പാണെന്ന് വാതുവെപ്പുകാര്‍ കണക്കുകൂട്ടുന്നു.

നാലാം സ്ഥാനമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് വാതുവെപ്പുകാര്‍ നല്‍കുന്നത്. ഇന്ത്യയ്ക്കുവേണ്ടി വാതുവെച്ചാല്‍ പണം തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഇവര്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ മോശം പ്രകടനം തന്നെയാകും ഇന്ത്യയ്ക്ക് വിനയാകുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ദയനീയ പരാജയവും ഇന്ത്യയ്ക്ക് വിനയാകുമെന്നാണ് വാതുവെപ്പുകാരുടെ വിലയിരുത്തല്‍

Story first published: Monday, February 2, 2015, 9:28 [IST]
Other articles published on Feb 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+