T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര
മുംബൈ: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയില്‍ വെച്ചാണ് നടത്തുന്നത്. ഇന്ത്യ വളരെയധികം പ്രതീക്ഷയോടെയാണ് ഇത്തവണ ലോകകപ്പിനിറങ്ങുന്നത്. ഇത്തവണ കൂടി കിരീടം നേടാനായില്ലെങ്കില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെത്തന്നെ അത് ബാധിച്ചേക്കും.

പ്രതിഭാശാലികളുടെ നീണ്ട നിര തന്നെ ഉള്ളതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ ലോകകപ്പിനിറങ്ങുക. നിരവധി യുവതാരങ്ങള്‍ അവസരം തേടുന്നതിനാല്‍ ആരെ തഴയും ആരെ ഉള്‍ക്കൊള്ളുമെന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് വലിയ തലവേദനയുണ്ടാക്കുന്ന ജോലിയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 സൂര്യകുമാര്‍ യാദവ് തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
Also Read: 'കുഴിമടിയന്‍'; പേരുണ്ടാക്കാനുള്ള അവസരം കളഞ്ഞു; സഞ്ജുവിനെതിരെ സല്‍മാന്‍ ഭട്ട്

വലിയ ആത്മവിശ്വാസമുള്ള താരം
സൂര്യകുമാര്‍ യാദവ് വലിയ പ്രതിഭയുള്ള താരമാണ്. അവനെക്കുറിച്ച് മോശമായിട്ട് പറയാന്‍ ഒന്നുമില്ല. വലിയ ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ബൗളര്‍മാര്‍ക്ക് മുകളില്‍ വലിയ ആധിപത്യം സ്ഥാപിക്കുന്നു. നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരുമുണ്ട്. എന്നാല്‍ സൂര്യകുമാര്‍ ഇവര്‍ക്കെല്ലാം മുകളിലാണ്. ഐപിഎല്‍2021ന്റെ രണ്ടാം പാദത്തിലും തിളങ്ങാനായാല്‍ തീര്‍ച്ചയായും സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. അവന്റെ പ്ലേയിങ് 11 ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അവന്റെ ഫോം ഇന്ത്യക്ക് വലിയ പോസിറ്റീവാണ്-ആകാശ് പറഞ്ഞു.

ദീപക് ചഹാറും തന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ചു
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ തന്റെ ബാറ്റിങ് മികവും ദീപക് ചഹാര്‍ തെളിയിച്ചു. ഇതിന് മുമ്പും തന്റെ ഓള്‍റൗണ്ട് മികവ് അവന്‍ തെളിയിച്ചിട്ടുള്ളതാണ്. ന്യൂബോളില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. പഴയ ബോളില്‍ വിക്കറ്റെടുക്കാന്‍ കഴിയാത്തവനെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ ശ്രീലങ്കയില്‍ പഴയ ബോളില്‍ വിക്കറ്റെടുത്ത് അവന്‍ തെളിയിച്ചു. അവന്‍ ടി20 ലോകകപ്പ് ടീമില്‍ വേണം. ഓള്‍റൗണ്ടറെന്ന നിലയില്‍ തന്നെ ഉപയോഗിക്കാമെന്ന് അവന്‍ തെളിയിച്ചിരിക്കുകയാണ്. അവന്റെ സാന്നിധ്യം വാലറ്റത്തെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തും-ആകാശ് പറഞ്ഞുനിര്‍ത്തി.

ശ്രേയസ് അയ്യര്‍ക്ക് ഇടം ലഭിക്കില്ലേ?
പരിക്കേറ്റ് പുറത്തുള്ള ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ് 11 സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്‍2021 രണ്ടാം പാദത്തില്‍ ശ്രേയസിന് കളിക്കാനാവുമോയെന്നത് വ്യക്തമല്ല. പരിക്കിന് ശേഷം മടങ്ങിയെത്തുന്നതിനാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രേയസിന് കൂടുതല്‍ സമയം ആവിശ്യമാണ്. അതിനാല്‍ത്തന്നെ നിലവിലെ ഫോം പരിഗണിച്ച് സൂര്യകുമാര്‍ യാദവിന് മുന്‍തൂക്കം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications