IND vs ENG Test: 'ഈ കാഴ്ചകള്‍ മിസ്സാക്കരുത്', ആവേശ പരമ്പരയില്‍ കാത്തിരുന്ന് കാണേണ്ട കാര്യങ്ങളിതാ
ലണ്ടന്‍: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് ആരംഭം ആവുകയാണ്. അഞ്ച് മത്സര പരമ്പര പല താരങ്ങളുടെയും കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നുറപ്പ്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് പരമ്പര തോറ്റിറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്കെതിരെ ജയിപ്പിക്കാനായില്ലെങ്കില്‍ ജോ റൂട്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനം പോലും തെറിക്കാന്‍ സാധ്യതയുണ്ട്.
Also Read: 'കുഴിമടിയന്‍'; പേരുണ്ടാക്കാനുള്ള അവസരം കളഞ്ഞു; സഞ്ജുവിനെതിരെ സല്‍മാന്‍ ഭട്ട്
പല ഇന്ത്യന്‍ താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഈ പരമ്പരക്ക് സാധിക്കും. ഇംഗ്ലണ്ട് പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ ചേതേശ്വര്‍ പുജാരയുടെ കരിയറിലെ അവസാന പരമ്പരയായി ഇത് ചിലപ്പോള്‍ മാറിയേക്കും. ഇത്തരത്തില്‍ ആരാധകര്‍ നഷ്ടപ്പെടുത്താതെ കണ്ടിരിക്കേണ്ട ചില കാര്യങ്ങളിതാ.

ചേതേശ്വര്‍ പുജാരക്ക് മികവ് തെളിയിക്കണം
ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ചപ്പോള്‍ തല്‍സ്ഥാനത്തേക്കെത്തിയ ഉത്തമ പകരക്കാരനാണ് ചേതേശ്വര്‍ പുജാര. ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ മിടുക്കനായ പുജാര ഇത്തവണ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ടെസ്റ്റ് സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 28.83 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. അമിത പ്രതിരോധത്തിലൂടെ സഹതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന ആക്ഷേപവും പുജാരക്കെതിരെ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ വിമര്‍ശനങ്ങളെയും നേരിടാന്‍ മികച്ച പ്രകടനം പുജാര നടത്തേണ്ടതായുണ്ട്.

രോഹിത് ശര്‍മയെയും കരുതിയിരിക്കുക
ആദ്യമായാണ് ഒരു വിദേശ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ ഓപ്പണറാവാന്‍ രോഹിത് ശര്‍മക്ക് അവസരം ലഭിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിതിന്റെ സമീപകാല പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഈ ഫോം ഇംഗ്ലണ്ടിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്കത് വലിയ കരുത്ത് പകരും. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ രോഹിത് സ്ഥിര ഓപ്പണറായിട്ട് അധിക കാലം ആയിട്ടില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പര രോഹിതിന് തന്റെ വിശ്വരൂപം കാട്ടാനുള്ള അവസരമാണ്.

കെ എല്‍ രാഹുലിന്റെ തിരിച്ചുവരവ്
വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം ചേര്‍ത്തുനിര്‍ത്താവുന്ന താരമാണ് കെ എല്‍ രാഹുല്‍. പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമാണെങ്കിലും പലപ്പോഴും ടെസ്റ്റില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് രാഹുലിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരേ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണറായി രാഹുല്‍ എത്തിയേക്കും. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി രാഹുല്‍ തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ രാഹുലിന്റെ തിരിച്ചുവരവിനും പരമ്പര സാക്ഷ്യം വഹിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications